Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ഇവിടെ നിന്നാണെന്ന് അറിയില്ല ആ നിമിഷം പൊട്ടിവീണത് പോലെ രേഷ്മ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു അപ്പോൾ.

“എന്താ ഈ സമയത്ത് ഒരു കോഫി കുടി രണ്ടുപേരും.”

ആരോഹിയുടെ തോളിൽ നിന്നും കൈ എടുത്തുകൊണ്ട്‌ ഞാൻ പറഞ്ഞു.

“എനിക്കൊരു തലവേദന അങ്ങനെ വന്നതാണ്.”

അവളുടെ നോട്ടം ആരോഹിയുടെ മുഖത്ത് പതിച്ചു.

“പക്ഷെ ആരോഹിയെ കണ്ടിട്ട് അവൾക്കാണ് തലവേദന എന്നാണല്ലോ തോന്നുന്നേ. മുഖം ഒരുമാതിരി കടന്തൽ കൊത്തിയതുപോലെ.”

എന്തുകൊണ്ടോ ഞാൻ അപ്പോൾ പരിസരം ശ്രദ്ധിക്കാതെ ആരോഹിയുടെ ഇടുപ്പിൽ പിടിച്ച്‌ എന്നോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“കുറച്ചു മുൻപ് ഞാൻ അറിയാതെ ശബ്‌ദം കടുപ്പിച്ച് എന്തോ ഒന്ന് പറഞ്ഞു പോയി. അപ്പോൾ തൊട്ട് ഇങ്ങനെ മുഖം വീർപ്പിച്ച നിൽക്കെയാണ്.”

രേഷ്മ നീട്ടി ഒന്ന് മൂളി.

“ഞാൻ അറിഞ്ഞോ ഈ ഗൗരവക്കാരിയുടെ മനസ് ഇത്ര ലോലമാണെന്ന്.”

അപ്പോഴേക്കും ആരോഹിയുടെ മുഖം ഒന്ന് തെളിഞ്ഞു വന്ന് തുടങ്ങിയിരുന്നു.

“സത്യത്തിൽ നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്?”

രേഷ്മയുടെ ആ ചോദ്യം കേട്ട് ഞാൻ അവളെ ഒന്ന് തുറിച്ച്‌ നോക്കി. പക്ഷെ രേഷ്മയുടെ നോട്ടം ആരോഹിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന എന്റെ കൈയിൽ ആയിരുന്നു. ആരോഹിയും അവളുടെ ആ നോട്ടം കണ്ടിരുന്നു.

ഞാൻ ചെറിയൊരു ജാള്യതയോടെ  പതുക്കെ അവളുടെ ഇടുപ്പിൽ നിന്നും എന്റെ കൈ പിൻവലിച്ചു. പക്ഷെ ആരോഹി അപ്പോഴും ഇതിലെന്താ പ്രശ്നം എന്ന മട്ടിൽ നിൽക്കുകയായിരുന്നു.

“ഓഫീസിലും മറ്റിടങ്ങളിലുമായി നിങ്ങളുടെ ഇങ്ങനുള്ള നിൽപ്പും നടപ്പും ഒകെ കണ്ടിട്ടാണ് ഇവിടുള്ള ഓരോരുത്തർക്കും നിങ്ങൾ തമ്മിലുള്ള ബന്ധം എന്താന്ന് സംശയം.”

അതിനുള്ള മറുപടി ആരോഹിയുടെ വായിൽ നിന്നും നിമിഷ നേരം കൊണ്ട് വീണു.

“ഇനി അങ്ങനെ ആരെങ്കിലും നിന്നോട് ഈ സംശയം ചോദിക്കുവാണേൽ ഇവന് എന്റെ കാമുകൻ ആണെന്നങ്ങു പറഞ്ഞേക്ക്. അവരുടെ സംശയം അങ്ങ് തീരുമല്ലോ.”

രേഷ്മ ഒരു ഞെട്ടലോടെ എന്നെ നോക്കിയപ്പോൾ ആരോഹി അത് കളിയായി പറഞ്ഞതാണെന്ന് അറിയാവുന്നതിനാൽ ഞാൻ പെട്ടെന്ന് ചോദിച്ചു.

“അപ്പോൾ നീ എനിക്ക് കാമുകൻ സ്ഥാനത്തേക്ക് പ്രൊമോഷൻ തന്നോ?”

“അയ്യടാ.. എന്റെ കാമുകൻ ആക്കാൻ പറ്റിയൊരു സാധനം. അവിടെ വർക്ക് ബാക്കി കിടക്കുകയാണ്. ഇങ്ങോട്ട് വാടാ.”

അവൾ എന്റെ കൈയും പിടിച്ച്‌ വലിച്ച് നടക്കുമ്പോൾ രേഷ്മയുടെ മുഖത്തെ ആ ഞെട്ടൽ മാറി അതൊരു ചിരിയിലേക്ക് വഴി മാറിയിരുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025