Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ലുലുമാളിൽ എസ്കിലേറ്ററിൽ കയറി മുകളിലേക്ക് പോകുമ്പോൾ എന്റെ മുന്നിൽ നിന്നിരുന്ന പെണ്ണിന്റെ ജീൻസ്‌ പാന്റിൽ നിറഞ്ഞു നിന്ന മുഴുത്ത ചന്തി എന്റെ കണ്ണിനു വിരുന്നേകുകയായിരുന്നു. ഈ സമയം ആരോഹിയുടെ നീണ്ടു വെളുത്ത വിരലുകൾ എന്റെ കൈയിൽ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു.

എസ്കിലറ്റർ മുകളിൽ എത്തിയപ്പോൾ എന്റെ കാലുകൾ അറിയാതെ തന്നെ മുന്നിൽ നിന്നുരുന്ന പെണ്ണ് പോയ വഴിയെ പിന്തുടർന്നു. പെട്ടെന്നാണ് ആരോഹിയുടെ കൈകൾ എന്നെ പിന്നിലേക്ക് പിടിച്ച് വലിച്ചത്.

“ഏതെങ്കിലും പെണ്ണിന്റെ ശരീരത്ത് ഇത്തിരി മുഴുപ്പ് കണ്ടാൽ അതിന്റെ പിറകെ തന്നെ പൊയ്ക്കൊള്ളണം കേട്ടോ.”

ജാള്യത കലർന്ന ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. പക്ഷെ എനിക്കറിയാം ചുമ്മാ എന്നെ ഒന്ന് കളിയാക്കാനായിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്. നല്ല ഏതെങ്കിലും പെൺപിള്ളേർ പോകുവാണേൽ അവൾ തന്നെ എനിക്ക് വിളിച്ച് കാണിച്ച് തരാറുണ്ട്.

“21 വയസേ ഉള്ളെന്ന് തോന്നുന്നു കണ്ടിട്ട്.. പക്ഷെ 24 വയസ്സിന്റെ വളർച്ച ആണ്.”

“നീ അവളുടെ വളർച്ചയും നോക്കി നടക്കുമ്പോൾ അവൾക്ക് വല്ല അങ്ങളെയും ഉണ്ടെങ്കിൽ അവൻ വന്ന് നിന്റെ കവിളിന്റെ അളവെടുക്കും.”

എനിക്ക് അവൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ തോന്നിയില്ല.

“ഞങ്ങൾ ആൺപിള്ളേർ നോക്കാൻ തന്നെയാ ഇവളുമാർ അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന തന്നെ. നീ തന്നെ ഒരു സ്ലീവ് ലെസ്സും ഇട്ട് ഇറങ്ങിയിട്ടുണ്ടല്ലോ.”

അവളുടെ മുഖം ഒന്ന് ചുവന്നു.

“ഞാൻ സ്ലീവ് ലെസ്സ് ഇട്ടതിനു ഇപ്പോൾ എന്താ കുഴപ്പം?”

“ഒന്നുമില്ല.. നീ ഇങ്ങോട്ടു വാ.”

ഞാൻ അവളുടെ കൈയും പിടിച്ച് മുന്നോട്ട് നടന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി.

“ഡാ.. ആയുഷേ..”

ഏതാ എന്നെ വിളിച്ച പെണ്ണിന്റെ സ്വരം എന്നറിയാൻ എന്നെക്കാളും മുൻപേ ആരോഹി തിരിഞ്ഞു നോക്കി.

ഞാൻ നോക്കുമ്പോൾ എന്റെ കൂടെ കോളേജിൽ പഠിച്ച റിൻസി.. കൂടെ ആന്റണിയും ഉണ്ട്. അവനും ഞങ്ങളുടെ കൂടെ തന്നെ പഠിച്ചതാണ്.

റിൻസി അടുത്ത് വന്നയുടനെ എന്റെ കൈയിൽ ചുറ്റി പിടിച്ചു.

“എത്ര നാളയെടാ നിന്നെ കണ്ടിട്ട്.. കോളേജ് കഴിഞ്ഞിട്ടിപ്പോൾ ആണ് കാണുന്നത്.”

ഞാൻ ഒന്ന് ചിരിക്കുന്നതിനിടയിൽ ആരോഹിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന റിൻസിയുടെ കരങ്ങളിൽ ആണ്. അവളുടെ മുഖത്ത് തെളിഞ്ഞിരിക്കുന്ന അനിഷ്ടം എനിക്ക് നല്ലപോലെ മനസിലായി.

ഞാൻ മനസ്സിലോർത്തു..കുശുമ്പി പാറു.

ഞാൻ റിൻസിയോടായി പറഞ്ഞു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025