Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ഞാൻ കപ്പിൽ വെള്ളം നിറച്ച് ആരോഹിയുടെ അടുത്ത് ചെന്ന് അവളുടെ മുഖം ആദ്യം കഴുകി എടുത്തു. കപ്പ് ചുണ്ടോടു അടുപ്പിച്ചപ്പോൾ അവൾ തന്നെ വെള്ളം വായി കൊണ്ട് വായ് കഴുകി. ഞാൻ ഒന്ന് കൂടി അവളുടെ മുഖം കഴുകി കൊടുത്തു.

അടുത്തതായി ബക്കറ്റിൽ വെള്ളം നിറച്ച് അവളുടെ മുന്നിൽ വന്നിരുന്നു. എന്നിട്ട് സ്കർട് കുറച്ച് മുകളിലേക്ക് നീക്കി വച്ച ശേഷം ചെളി പറ്റിയിരുന്ന  അവളുടെ രണ്ടു കാലുകളും ഞാൻ കഴുകി എടുത്തു. മുട്ടിൽ വെള്ളം വീഴുമ്പോൾ അവളിൽ നിന്നും ചില ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ ഫോണിലെ ഫ്ലാഷ് കത്തിച്ച് കാൽ മുട്ടിൽ വെട്ടം അടിച്ച് നോക്കി. ചെറുതായി അവിടെ തൊലി പോയിട്ടുണ്ട്. കാൽ മൊത്തം ഫ്ലാഷ് അടിച്ച് തൊലി ഇരുന്നിടം മൊത്തം ഞാൻ കഴുകി കളഞ്ഞു. ഒറ്റ രോമം പോലും അവളുടെ കാലുകളിൽ ഉണ്ടായിരുന്നില്ല. കാലിൽ തൊടുമ്പോൾ തന്നെ ഒരു മിനുസം ഉണ്ടായിരുന്നു.

എല്ലാം വൃത്തിയാക്കി കഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്നെ തന്നെ നോക്കി ഇരുന്ന് ഇളിക്കുകയാണ്‌ അവൾ. കുറച്ച് സ്വബോധം വന്നിട്ടുണ്ടെന്ന് തോന്നുന്നു.

“നല്ല പണി തന്നെയാണ് നീ എനിക്ക് തന്നത് കേട്ടോ.”

അവൾ എന്നെ നോക്കി വെളുക്കെ ഒന്ന് ചിരിച്ച ശേഷം നോട്ടം ആകാശത്തേക്ക് തിരിച്ചു.

“എന്ത് മാത്രം നക്ഷത്രം ആണല്ലേ ഇന്ന് ഉള്ളത്.”

“നീ ഇവിടെ നക്ഷത്രവും എന്നി ഇരിക്കാൻ പോകുവാണോ?”

അവളൊന്ന് മൂളി.

“നീ വന്നേ നമുക്ക് കാലിൽ ബാൻഡേജ് ഒട്ടിക്കാം.”

ഞാൻ അവളുടെ കൈയും പിടിച്ച് വീടിനടുത്തേക്ക് നടന്നു. അവളുടെ നോട്ടം അപ്പോഴും ആകാശത്ത് തന്നെ ആയിരുന്നു. മുറ്റത്ത് എത്തിയതും അവൾ മുന്നോട്ട് നടക്കാതെ ഒറ്റ നിർത്ത.

“എനിക്ക് നക്ഷത്രങ്ങളെ കാണണം.”

“ആരോഹി നീ അകത്തേക്ക് നടന്നേ.”

ഞാൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു.

അവൾ ഉച്ചത്തിൽ ഒരു കൂവൽ ആയിരുന്നു.

“എനിക്ക് നക്ഷത്രങ്ങളെ കാണണമെന്നല്ലേ പറഞ്ഞത്.”

ഞാൻ അവളുടെ വാ പൊത്തിപിടിച്ചു. ഈശ്വര അയൽക്കാർ വല്ലോം കേട്ടോ എന്തോ. കുരിശായല്ലോ ഇത്.

ഞാൻ അവളുടെ വായിൽ നിന്നും കൈ എടുത്തു. അവളുടെ നോട്ടം വീണ്ടും ആകാശത്തേക്ക് തിരിഞ്ഞു.

“വേട്ടക്കാരൻ എവിടെ?”

എന്റെ വായിൽ നല്ല തെറി വരുന്നുണ്ടായിരുന്നു. ഞാൻ അതങ്ങു വിഴുങ്ങി പക്ഷെ.

ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025