Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞ് വന്നത് നുണക്കുഴിയും കാണിച്ച് ചിരിച്ച് കൊണ്ടിരിക്കുന്ന ആരോഹിയുടെ രൂപം ആണ്.

കണ്ണുകൾ തുറന്ന ഞാൻ അവളോട് പറഞ്ഞു.

“നമുക്ക് ഇടയിൽ എന്തെങ്കിലും ഒരു രഹസ്യം അവശേഷിക്കണ്ടേ, അത് അവളായിരിക്കട്ടെ.. പക്ഷെ ഒരിക്കൽ അവളെ ഞാൻ നിനക്ക് കാണിച്ച് തരും.”

അതാരാണെന്ന് അറിയാൻ ആരോഹി വാശി പിടിക്കുമെന്നാണ് ഞാൻ കരുതിയത്, എന്നാൽ എന്നെ അമ്പരിപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.

“ഓക്കേ.. അവൾ ആരാണെന്ന് പറയണ്ട. അവളെ കുറിച്ചുള്ള ഒരു രൂപം പറഞ്ഞു താ എനിക്ക്.”

ഒരു നിമിഷത്തേക്ക് ഞാൻ നിശബ്തനായി എന്റെ നോട്ടം മുഴുവൻ എന്റെ നെഞ്ചിൽ കൈ താങ്ങി ഇരിക്കുന്ന ആരോഹിയിൽ ആയിരുന്നു.

“ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയിട്ടുള്ള പെണ്ണ് അവളാണ്.”

ആരോഹിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“എന്നെക്കാളും സുന്ദരി ആണോ?”

ഒരു ചിരി മാത്രം ആയിരുന്നു എന്റെ മറുപടി.

“ഓക്കേ, അത് പോട്ടെ.. ബാക്കി പറ.”

എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന അവളുടെ കണ്ണുകളിൽ എന്റെ നോട്ടം പതിച്ചു.

“നല്ല വിടർന്ന കണ്ണുകൾ ആണ് അവൾക്ക്. നല്ല തവിട്ട് നിറത്തിലുള്ള കൃഷ്ണമണികളും.”

അവളൊന്നു മൂളി.

“നല്ല തിങ്ങി വളർന്ന മുടികൾ ആണ് അവൾക്ക്. എന്നും പറഞ്ഞ് അരവരെ നീലമൊന്നും ഇല്ല.. പക്ഷെ അവൾ നടക്കുന്നത് അനുസരിച്ച് ആ മുടികളും ചലിക്കും. അത് കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“പിന്നെ?”

“നിന്നെ പോലെ തന്നെയാണ് അവൾക്കും. ചിരിക്കുമ്പോൾ രണ്ടു കവിളിലും നുണക്കുഴികൾ തെളിയും.”

അത് കേട്ടപ്പോൾ ആരോഹിയുടെ മുഖത്ത് ചിരി വിടർന്നു. കൂടെ ആ നുണക്കുഴികളും.

ഞാൻ എന്റെ ചൂണ്ടു വിരൽ കൊണ്ട് ആ നുണക്കുഴിയിൽ തൊട്ടു.

“ബാക്കി പറ..”

ഞാൻ അവളെ പെട്ടെന്ന് എന്റെ വയറിൽ നിന്നും പിടിച്ച് മെത്തയിലേക്ക് കിടത്തി.

“ഇനി ഒന്നും ഇല്ല.. ഉറങ്ങാൻ നോക്കിയേ മോള്. ഇപ്പോൾ തന്നെ സമയം ഒരുപാടായി.”

അവൾ ഒന്നും മിണ്ടാതെ രണ്ടു കൈകളും മുകളിലേക്ക് കൊണ്ട് പോയി

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025