Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ദാ പിന്നെയും വട്ട് സംസാരം. പക്ഷെ ഒന്നാലോചിച്ചപോൾ പിറ്റിന്റെ പുറത്താണെങ്കിലും അവൾ പറഞ്ഞത് നല്ലൊരു ആശയം ആയി എനിക്ക് തോന്നി.

ഞാൻ അവളെ ബൈക്കിൽ നിന്നും താഴെ ഇറക്കി നിറുത്തി.

“നിന്നെ ഇവിടെ ഇരുത്തിയിട്ട് പോയാൽ ചിലപ്പോൾ നീ മലന്ന് താഴെ കിടക്കും.”

അവളെ മുറ്റത്ത് നിറുത്തിയിട്ട് ഞാൻ എന്റെയും അമ്മയുടെയും റൂമിൽ കിടന്ന മെത്തയും, തലയിണയും, ബെഡ്ഷീറ്റും എല്ലാം ടെറസിൽ എത്തിച്ചു.

എന്നിട്ട് തിരികെ ആരോഹിയുടെ അരികിൽ എത്തി.

അവൾ ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.

“ഡാ.. വേട്ടക്കാരന്റെ അമ്പും വില്ലും കാണുന്നില്ല.”

എന്റെ മുഖത്ത് ചിരി പടർന്നിരുന്നു അത് കേട്ട്. വട്ട് പെണ്ണ്.. ഇവളുടെ ഭ്രാന്ത് ഇതുവരെ തീർന്നില്ലേ. ഞാൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു.

“വാ.. നമുക്ക് ഇനി കിടന്ന് കൊണ്ട് അമ്പും വില്ലും കണ്ട് പിടിക്കാം.”

ആരോഹി എന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ ടെറസിൽ മേത്ത കൊണ്ടിട്ടു.. നമുക്ക് അവിടെ കിടക്കാം.”

അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. എന്നോടൊപ്പം അവൾ ടെറസിലേക്ക് നടന്നു. ഇപ്പോൾ കാലിനു വലിയ ഒരു ഇടർച്ച ഇല്ല.. ആരോഹി സ്വബോധത്തിലേക്ക് തിരികെ വരുന്നത് പോലെ എനിക്ക് തോന്നി.

ടെറസിൽ എത്തിയ അവൾ മെത്ത കണ്ടതും അതിലേക്ക് മലർന്ന് വീണു. ഞാനും അവൾക്ക് അരികിലായി കിടന്നു. നിലാവെളിച്ചത്തിൽ അവിടെ കാഴ്ചകൾ എല്ലാം വ്യക്തമായിരുന്നു. പോരാഞ്ഞിട്ട് ഞാൻ ഒന്ന് രണ്ടു മെഴുകു തിരികളും കത്തിച്ച് വച്ചിട്ടുണ്ട്.

ആകാശത്തേക്ക് നോക്കി മലർന്ന് കിടന്നുകൊണ്ട് അവൾ എന്നോട് ചോദിച്ചു.

“ഇന്ന് നിനക്ക് ഞാൻ സൂപ്പർ പണി തന്നാണല്ലേടാ തന്നത്?”

“സൂപ്പർ പണി ആണോന്നോ.. നിന്നെയും ചുമന്ന് നടന്ന് എന്റെ ഊപ്പാട് വന്നു.”

“നിന്റെ ഡ്രെസ്സിൽ വല്ലോം ഞാൻ ശർഥിച്ചോടാ?”

“ഏയ് ഇല്ല.. എല്ലാം അതെ പോലെ മുറ്റത്ത് കിടപ്പുണ്ട്.”

അവൾ തലയിലേക്ക് കൈ വച്ചു.

“‘അമ്മ വരുന്നതിനു മുൻപ് രാവിലെ തന്നെ എല്ലാം കഴുകി കളയണം.”

അവൾ എനിക്ക് നേരെ ചരിഞ്ഞു കിടന്നു. മെഴുകുതിരിയുടെയും നിലാവിനെയും വെളിച്ചത്തിൽ അവളുടെ മുഖം നല്ലപോലെ തിളങ്ങുന്നുണ്ടായിരുന്നു.

“എന്റെ കപ്പാസിറ്റിയെ കുറിച്ച് എനിക്ക് തന്നെ നല്ല ബോധം ഉണ്ട്.. അതുകൊണ്ടു ഇവിടെ അമ്മ ഇല്ല എന്നുള്ള ഒറ്റ ധൈര്യത്തിലാണ് ഞാൻ ആ വൈനും ബിയറും എല്ലാം കുടിച്ചത്.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025