Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

“നിനക്ക് വേണേൽ അതിന്ന് സെൻറ് ചെയ്ത് എടുത്തോ.”

“ഞാൻ ചുമ്മാ പറഞ്ഞതാടാ ചെക്കാ ഇപ്പോൾ  വേണമെന്ന്. വീണമെന്നുള്ളപ്പോൾ ഞാൻ നീ പോലും അറിയാതെ സെൻറ് ചെയ്തെടുത്തോളാം.”

അത് പറയുമ്പോൾ അവളുടെ മുഖത്ത് വീണ്ടും കുസൃതിത്തരം തെളിഞ്ഞിരുന്നു.

“നിന്റെ മൊബൈൽ ഇങ്ങു തന്നെ..”

ഞാൻ അവളുടെ നേരെ കൈ നീട്ടി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് തരുന്നതിനിടയിൽ അവൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു.

“അതിൽ ഒന്നും ഇല്ല.. ഞാൻ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.”

എന്റെ നഖം ടോപിനു മുകളിൽ കൂടി അവളുടെ ഇടുപ്പിൽ ആഴ്ന്നിറങ്ങി.

“ചെക്കാ.. എനിക്ക് വേദനിക്കുന്നു.. മിണ്ടാതിരി.”

അവൾ എന്റെ കൈ പിടിച്ച് മാറ്റി.

“എന്താടി ഇതിന്റെ പാസ്സ്‌വേർഡ്?”

“0906 ..’

ലോക്ക് എടുത്ത ഞാൻ നേരെ പോയത് അവളുടെ വാട്ട്സ്ആപിലേക്കാണ്. ആദ്യം തന്നെ അദിതിയുടെ മെസ്സേജ് ആണ് കിടക്കുന്നത്. ഞാൻ താഴേക്കുള്ള ചാറ്റ് ലിസ്റ്റ് നോക്കി. ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്നവരുടെ കുറെ ഗുഡ് മോർണിനീങ്, ഗുഡ് നൈറ്റ് മെസ്സേജസ്. ആർക്കും അവൾ റിപ്ലൈ ഒന്നും കൊടുത്തിട്ടില്ല. മിക്കപേരുടെയും നെയിം അവൾ സേവ് ചെയ്തിട്ടില്ല. പ്രൊഫൈൽ പിക്ചർ കണ്ടാണ് ഞാൻ അവരെയൊക്കെ മനസിലാക്കിയത്.

“നിന്നെ ഉറക്കിയിട്ടാണല്ലോടി ഓഫീസിലെ സകല എണ്ണവും ഉറങ്ങാൻ പോകുന്നത്.”

അവൾ അത് കേട്ട് പൊട്ടി ചിരിച്ചു.

“അത് പണ്ടത്തെ മെസ്സേജസ് ആണെടാ. നിന്നോട് കൂട്ടുകൂടിയതിൽ പിന്നെ മെസ്സേജ് വരക്കത്തിൽ കുറവുണ്ട്.”

ഞാൻ നേരെ അവളുടെ ഗാലറിയിലേക്ക് പോയി. അതും ലോക്ക് തന്നെ.

“എന്താടി ഗാലറി ലോക്ക് നമ്പർ?”

“സെയിം ലോക്ക് നമ്പർ.. 0906 .”

ലോക്ക് അടിക്കുന്നതിനിടതിയിൽ എനിക്കൊരു സംശയം ഉണർന്നു.

“എന്താ ഈ 0906 ?”

അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.

“ഒന്ന് ആലോചിച്ച് നോക്ക്.”

എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഞാൻ അറിയില്ലെന്ന രീതിയിൽ തലയാട്ടി.

“ഡാ പൊട്ടാ.. അതെന്റെ ബർത്ത് ഡേറ്റ് ആണ്.”

“ഓഹ്.. ഒൻപതാം തിയതി ജൂൺ മാസം.”

അവൾ പുഞ്ചിരിച്ചു. പക്ഷെ ആ പുഞ്ചിരിയിൽ എന്തോ ഒരു വല്ലായിക. പെട്ടെന്നാണ് ഞാൻ ബോധവാനായത്.

“ഡീ.. നാളെ ആല്ലേ ജൂൺ 9 ?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025