Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ഇല്ലായിരുന്നു.

പുറത്തിറങ്ങിയ അവൾ നേരെ ടാർപാ കൊണ്ട് മൂടി ഇട്ടിരുന്ന ഒരു കാറിന്റെ അരികിലേക്ക് നടന്നു. ആരോഹി ടാർപ്പ വലിച്ച് മാറ്റിയപ്പോൾ ഒരു ഓട്ടോമാറ്റിക് ഗിയർ നീല ഡസ്റ്റർ.

“കയറിക്കോ..”

അവൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് നടന്നു.

ഞാൻ ഒരു തമാശ പോലെ ചോദിച്ചു.

“നീയാണോ ഓടിക്കാൻ പോകുന്നത്?”

അവളുടെ മുഖത്ത് പുച്ഛത്തിൽ കലർന്ന ഒരു ചിരി വിടർന്നു.

“ടു വീലർ ഓടിക്കാൻ എനിക്ക് പേടി ഉള്ളു, നീ എന്റെ ഡൈവിംഗ് കണ്ടിട്ടില്ലല്ലോ.. അകത്തോട്ടു കയറിക്കോ.”

ഞാൻ മുന്നിലത്തെ സീറ്റിൽ കയറി ഇരുന്നു. അദിതി പിന്നിലും. ആരോഹിയും അദിതിയും ഒരേ കളർ ഡ്രസ്സ് തന്നെയാണ് ഇട്ടിരുന്നത്. വെള്ള ടോപ്പും നീല ജീൻസും. ആരോഹിയെ പോലെ ഒരു കുഞ്ഞു സുന്ദരി തന്നെ ആയിരുന്നു അദിതിയും.

ആരോഹി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ ചോദിച്ചു.

“ഈ കാർ മാത്രം എന്താ ടാർപ്പ കൊണ്ട് മറച്ച് ഇട്ടിരുന്നെ?”

അതിനുള്ള ഉത്തരം തന്നത് അദിതി ആണ്.

“ഇത് ചേച്ചിടെ കാർ ആണ്.. വേറാരും ഈ കാർ എടുക്കുന്നത് ചേച്ചിക്ക് ഇഷ്ട്ടം അല്ല. അതുകൊണ്ടു ചേച്ചീ ഇല്ലാത്തപ്പോൾ മൂടി ഇട്ടേക്കും.”

ഞാൻ ആരോഹിയുടെ മുഖത്ത് നോക്കിയപ്പോൾ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കാർ റോഡിലേക്ക് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഡ്രൈവിംഗ് സ്കിൽ മനസിലാക്കി. എത്ര വേഗതയിൽ പോയാലും, ഓവർ ടേക്ക് ചെയ്യുമ്പോഴും എല്ലാം കാർ ഫുൾ അവളുടെ കോൺട്രോളിൽ തന്നെ ആയിരുന്നു.

അവളുടെ ഡ്രൈവിങിനെ ഞാൻ പ്രശംസിക്കുകയും ചെയ്തു. അത് അവളെ സന്തോഷിപ്പിച്ചു എന്ന് മുഖം കാണുമ്പോഴേ വ്യക്തമായിരുന്നു.

അവളുടെ തീരുമാനം പോലെ ഞങ്ങൾ ഉച്ചവരെ ചുമ്മാ കറങ്ങുകയും, കുറച്ച് ഷോപ്പിംഗ് ചെയ്യുകയും ചെയ്തു. ഉച്ചക്ക് ഫുഡ് കഴിച്ച ശേഷം ഫിലിം കാണാൻ കയറി.

ഈ സമയം കൊണ്ട് തന്നെ ഞാനും അദിതിയും നല്ല കൂട്ട് ആയി കഴിഞ്ഞിരുന്നു.

ഫിലിം കണ്ട് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു.

ഞാൻ അദിതിയോടു ചോദിച്ചു.

“ഞാൻ ഒന്ന് കാർ ഓടിച്ചാലോ?”

“ചേച്ചി തന്നത് പോലെ തന്നെ.”

“ഒന്ന് ചോദിച്ച് നോക്കാടോ..”

“ഓഹ്.. ചോദിച്ച് നോക്കിക്കോ.. സംഗീത് ചോദിച്ചിട്ട് പോലും കൊടുത്തിട്ടില്ല.”

ഞാൻ മുന്നിൽ നടന്ന് പൊയ്ക്കൊണ്ടിരുന്ന ആരോഹിയെ വിളിച്ചു.

“ആരോഹി..”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025