Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

ഒന്നുല്ല മോളെ ഞാൻ എന്തൊക്കെയോ ആലോചിച്ചു പോയി

സല്മത്ത ഇക്കാന്റെ ഇത്തയായിരുന്നോ

ഹമ് അതെ

ഇന്നലെ ഇക്കയെ കണ്ട് ഞാൻ ഷോക്കായി പോയി

അതെന്തേ

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇക്കയെ

അതാണോ പെട്ടന്ന് ജോലി മതിയാക്കി തിരിച്ചു പോണത്

ഹമ്

അതെന്തേ

എന്നെ ഇക്ക തിരിച്ചറിഞ്ഞാലോ എന്ന് വിചാരിച്ചു

ഞാൻ അറിഞ്ഞാലെന്താ

ഉപ്പച്ചി എപ്പോഴും പറയും ആരെങ്കിലും നമ്മളെ അന്വേഷിച്ചു വരുമെങ്കിൽ അത് ഫാസി ആയിരിക്കുമെന്ന്

മോളെന്തിനാ ഈ ജോലിക്ക് വന്നത്

കുടുംബം കഴിയണ്ടേ ഇക്ക

എന്തൊക്കെയാ മോളെ പറയുന്നേ

സത്യമാണ് ഇക്ക ഞാൻ ജോലിചെയ്ത ഇപ്പൊ ഞങ്ങൾ ജീവിക്കുന്നത്

അപ്പൊ ഇക്കയോ

ഉപ്പച്ചി കിടപ്പിലാണ്

എന്റെ കാലുകൾ അറിയാതെ ബ്രേക്കിൽ അമർന്നു .അവൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല തലയിലൂടെ മിന്നല്പിണരുകൾ പാഞ്ഞുപോയപോലെ തോന്നി .കുറച്ചുനേരം സ്വബോധം നഷ്ടപെട്ടപോലെ എന്ത് ചെയ്യണം പറയണം എന്ന് എനിക്കറിയില്ലായിരുന്നു .പ്രജ്ഞ നഷ്ടപ്പെട്ട് ഞാൻ കാറിൽ ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി .

എന്താ ഇക്ക ഇങ്ങനെ നോക്കുന്നത്

എന്താ മോളെ നീ പറഞ്ഞെ

അതെ ഇക്ക ഉപ്പച്ചി കിടപ്പിലാണ്

എന്തുണ്ടായി

ഇക്ക അന്ന് വീട്ടിൽ നിന്ന് പോയ രാത്രി ഉപ്പച്ചി ഞങ്ങളോട് എല്ലാ കാര്യങ്ങളും പറഞ്ഞു .അടുത്ത ദിവസം തൊട്ട് ഞങ്ങൾ ജീവിച്ച വീടും യാത്ര ചെയ്തിരുന്ന കാറും എല്ലാം ഞങ്ങൾക്ക് അന്യമായെന്ന് .കടങ്ങൾ വീട്ടാൻ എല്ലാം ഞങ്ങൾക്ക് നഷ്ടമായെന്ന് .ആരോടും പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങുകയാണെന്ന് .അടുത്ത ദിവസം
ഉപ്പച്ചി ഉമ്മയുടെ കയ്യിലെ രണ്ടു വളയും വാങ്ങി പുറത്തു പോയി .സാധനങ്ങൾ എല്ലാം പാക് ചെയ്യാൻ പറഞ്ഞാണ് ഉപ്പച്ചി പോയത് .ഉപ്പച്ചി തിരികെ വരുമ്പോളേക്കും ഞങ്ങൾ വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്തു ആ വീട്ടിലെ സാധനങ്ങൾ ഒന്നും എടുക്കാൻ നിന്നില്ല അത്യാവശ്യം വേണ്ട സാധങ്ങൾ മാത്രം എടുത്തു .ഞങ്ങള്ക്ക് പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വന്നു .ഉപ്പ ഒരു ടാക്സിയിൽ തിരികെ വന്നു .എങ്ങോട്ടാണെന്ന് ചോദിക്കാതെ ഉപ്പച്ചിയോടൊപ്പം ഞങ്ങൾ കാറിൽ കയറി .ആരും ഒന്നും സംസാരിച്ചില്ല .വാർന്നൊഴുകുന്ന ഉമ്മച്ചിയുടെ കണ്ണുനീർ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല .ഒരുപാടു ദൂരം യാത്ര ചെയ്തു ഉപ്പച്ചിയുടെ ഒരു പഴയ ചങ്ങാതിയുടെ വീടിന്റെ മുന്നിലാണ് ആ യാത്ര അവസാനിച്ചത് .അവിടെ ചെറിയ ഒരു വീട്ടിലേക്കു ഞങ്ങൾ താമസം മാറി .കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ ആ വീടുമായി പൊരുത്തപ്പെട്ടു ഞാനും ഷംസിയും അവിടുത്തെ സ്കൂളിൽ പഠിക്കാൻ പോയി തുടങ്ങി .അവിടെ ഉണ്ടായിരുന്ന പാറമടയിൽ ഉപ്പച്ചി ജോലിക്കു പോയിത്തുടങ്ങി .

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025