Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

ഞാൻ നാട്ടിൽ വന്നിട്ട് 2 മാസം കഴിഞ്ഞിരുന്നു അത്യാവശ്യമായി എനിക്ക് തിരിച്ചു പോകേണ്ടി വന്നു .20 ദിവസം എനിക്ക് നാട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും .ഞാൻ പറഞ്ഞ കാര്യം ഇക്ക സമ്മതിച്ചിരുന്നു നാട്ടിലേക്കു ആ വീട്ടിലേക്കു പൂർണ ആരോഗ്യവാനായ ഇക്കയായിരിക്കണം എന്നെനിക്ക് നിർബന്ധമായിരുന്നു ഇക്കയും അത് സമ്മതിച്ചു .ഇക്കയുടെ അകൗണ്ടിൽ പണം നിക്ഷേപിച്ചു കാർഡ് മോൾക്ക് നൽകി അവരുടെ ചിലവിനും മരുന്നിനും എല്ലാത്തിനുമായി ആവശ്യത്തിന് പണം ഞാൻ അകൗണ്ടിലിട്ടു ഞാൻ തിരികെ നാട്ടിലേക്കു പൊന്നു .മോളുടെ മുഖത്തെ ദുഃഖം എനിക്ക് വല്ലാത്തൊരു നൊമ്പരമേകി.ഇക്ക എന്നെ കെട്ടിപ്പുണർന്നു കണ്ണുനീർ ഒളിപ്പിക്കാൻ മോൾ വല്ലാതെ കഷ്ടപെടുന്നുണ്ടായിരുന്നു അതികം വിഷമിപ്പിക്കാൻ ഞാൻ നിന്നില്ല .തിരികെ വീട്ടിലെത്തി ഉമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞു ഇക്കയെ കാണാൻ ഉമ്മയും വല്ലാതെ കൊതിച്ചിരുന്നു .മോളോടുള്ള എന്റെ ഇഷ്ടവും മോൾക്കെന്നോടുള്ള സ്നേഹവും ഞാൻ ഉമ്മയുമായി പങ്കുവച്ചു എന്റെ ഇഷ്ടങ്ങൾ എന്തായാലും ഉമ്മക്കും സമ്മതമായിരുന്നു മോളെ ഉമ്മ കണ്ടിട്ടില്ല ചെറുതായിരിക്കുമ്പോൾ കണ്ടതാണെന്ന് തോന്നുന്നു .അവളുടെ ഫോട്ടോ ഞാൻ ഉമ്മയെ കാണിച്ചു എന്നെപോലെ ഉമ്മക്കും അവളെ വല്ലാതെ ഇഷ്ടമായി .എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്നാണ് ഉമ്മയുടെ ആഗ്രഹം .എന്റെ പെങ്ങന്മാരെയും ഞാൻ അറിയിച്ചു സൽമതയോടു കാര്യങ്ങൾ എല്ലാം പറഞ്ഞു ആസിയ മോളാണെന്നു ഇത്താത്തക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല മറ്റാരോടും ഇത് പറയരുതെന്ന് ഞാൻ ഇത്താത്തയോട് പറഞ്ഞിരുന്നു .എല്ലാവര്ക്കും ഈ നിക്കാഹിന് സമ്മതമായിരുന്നു അല്ലെങ്കിലും എതിർക്കാൻ കാരണമൊന്നുമില്ലല്ലോ സാമ്പത്തികമായി തകർന്നെങ്കിലും ഇക്ക അവർക്കെല്ലാം സമ്മതനാണ് .രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ തിരികെ പോയി ബിസിനസ് സംബന്ധമായ ചില കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു
എല്ലാ ദിവസവും ഞാൻ ഇക്കയെ വിളിച്ചിരുന്നു മോളുമായി സംസാരിക്കുമ്പോൾ അവളെ വല്ലാതെ മിസ് ചെയ്യുന്നതായി എനിക്ക് തോന്നി .അല്ലെങ്കിലും അകന്നിരിക്കുമ്പോളാണല്ലോ സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത് .അത്രമേൽ ഞാൻ അവളെ സ്നേഹിക്കുന്നെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു .

25 ദിവസങ്ങൾക്കു ശേഷം ഞാൻ നാട്ടിൽ തിരികെ എത്തി .എത്തിയതിനു ശേഷം ആദ്യം ചെയ്തത് ആ വീട് വാങ്ങുകയായിരുന്നു .വിറ്റതിലും അധികം പണം ചെലവാക്കേണ്ടി വന്നു എങ്കിലും അത് തിരിച്ചെടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി .വീട് വാങ്ങിയ വിവരം ഞാൻ ഇക്കയെ അറിയിച്ചു .വല്ലാതെ സന്തോഷിപ്പിക്കുന്ന വാർത്തയായിരുന്നു ഇക്കാക്ക് അത് .ഞങ്ങളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തണമെന്ന് ഇക്കയും പറഞ്ഞു ആ വീട്ടിൽ നിന്നും മണവാട്ടിയായി മോൾ ഇറങ്ങണമെന്ന് ഇക്കയെപോലെ ഞാനും ആഗ്രഹിച്ചിരുന്നു .വീടിന്റെ ചില്ലറ പണികൾ കൂടി ഞാൻ ചെയ്യിച്ചു .വെല്ലുരിലെ വീട് ഒഴിഞ്ഞു ഇക്കയും കുടുംബവും നാട്ടിലെ വീട്ടിലേക്കു താമസം മാറി .തണൽ എന്ന് നാമകരണം ചെയ്ത വീട്ടിൽ ഇക്ക വീണ്ടും താമസത്തിന് വന്ന വിവരം നാട്ടിലെ പുതിയ വാർത്ത ആയി .പൂർണമായും ഇക്കയുടെ ആരോഗ്യസ്ഥിതി പഴയ നിലയിലായിരുന്നു .പഴയ പ്രസരിപ്പും ഇക്കയിൽ വന്നിരുന്നു അല്പം ക്ഷീണം തോന്നിച്ചിരുന്നു എന്നതൊഴിച്ചാൽ ഇക്ക പഴയ കുഞ്ഞപ്പയായി .

ആർഭാടമായൊരു കല്യാണത്തിനോട് മോളെപോലെ എനിക്കും താല്പര്യമില്ലായിരുന്നു .അതികം ആരും ഇല്ലായിരുന്നു നിക്കാഹിന് ഒഴിച്ച് കൂടാൻ പറ്റാത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചു .അനാഥാലയത്തിലെ അന്ധേവാസികൾക്ക് ആഹാരം നൽകി ഞങ്ങൾ ആദ്യത്തെ സൽപ്രവർത്തി ആരംഭിച്ചു ഞങ്ങളുടെ കല്യാണത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണെന്ന് ഞങ്ങൾക്ക് തോന്നി .കൂട്ടുകാർക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ ഏർപ്പാട് ചെയ്തിരുന്നു .കല്യാണ വസ്ത്രത്തിൽ മണവാട്ടിയായി അവളെ കണ്ടപ്പോളാണ് അവളുടസൗന്ദര്യം ഞാൻ ശരിക്കും അറിയുന്നത് .

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025