Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

ഇവിടെ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴുമാണ് ഞങ്ങൾ ഉപ്പച്ചിയെ കണ്ടിരുന്നത് .സാമ്പത്തികമായി കഷ്ടപ്പാടുണ്ടെങ്കിലും സന്തുഷ്ടരായിരുന്നു ഞങ്ങൾ .ആ വലിയ വീട്ടിൽ ലഭിക്കാതിരുന്ന പലതും ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സ്നേഹം അനുഭവിച്ചു ഞാനും ഷംസിയും ,ഭർത്താവുണ്ടെങ്കിലും വിധവയുടെ ജീവിതമായിരുന്നു ഉമ്മച്ചിക്കു .അവിടെ എത്തി സാധാരണ ജീവിതം തുടങ്ങിയപ്പോൾ ഉമ്മച്ചിക്ക് ഭർത്താവിനെയും ഞങ്ങൾക്ക് ഉപ്പയെയും തിരികെ ലഭിച്ചു .എന്നും തിരക്കും യാത്രയും ബിസിനസ്സും ആയി നടന്നിരുന്ന ഉപ്പയിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന തിരക്കുകൾ ഇല്ലാത്ത ടെൻഷൻ ഇല്ലാത്ത സന്തോഷവാനായ ഉപ്പയെ ഞങ്ങൾക്ക് ലഭിച്ചു .ഞങ്ങളുടെ ഏതാഗ്രഹവും സാധിപ്പിച്ചു തരുമായിരുന്നു ഉപ്പച്ചി .വിലകൂടിയ വസ്ത്രങ്ങളേക്കാൾ ആഭരങ്ങളെക്കാൾ ഞങ്ങൾക്ക് ഇഷ്ടമായത് ഉപ്പച്ചി വാങ്ങിത്തന്നിരുന്ന വസ്ത്രങ്ങളും ഭക്ഷണവും ആയിരുന്നു .നാട്ടിലെ വലിയ വീട്ടിൽ പണക്കാരന്റെ മക്കളായി ജീവിക്കുമ്പോൾ കിട്ടാതിരുന്ന പലതും ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സാമീപ്യം കരുതൽ സ്നേഹം എല്ലാം .ആരും ഞങ്ങളെ തിരിച്ചറിയരുതെന്ന് ഉപ്പച്ചി ആഗ്രഹിച്ചിരുന്നു എന്റെ പേരും ഷംസിയുടെ പേരും ഉപ്പച്ചി മാറ്റി .ആസിയ എന്ന പേര് എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു ഞാൻ തന്നെ എന്റെ പേര് ഷാദിയയിൽ നിന്നും ആസിയ ആക്കി മാറ്റി ഷംസിയും അവളുടെ പേര് മാറ്റി അവളിപ്പോൾ സൈറ ആണ് .ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉപ്പാക്ക് ലഭിച്ചിരുന്നു .അന്നന്ന് ലഭിച്ചിരുന്ന വരുമാനത്തിൽ നിന്നും ഞങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം പാകം ചെയ്തു ഞങ്ങൾ സുഖമായി ജീവിച്ചു പോന്നു .സന്തോഷത്തിന്റെ നാളുകൾ ..ഞാൻ +2 ചെയുന്ന സമയത്താണ്
ഉപ്പച്ചിക്ക് അപകടം സംഭവിച്ചത് .പാറ പൊട്ടിക്കാൻ മരുന്ന് വച്ച് തീ കൊളുത്തി മാറിനിൽക്കായിരുന്നു പൊട്ടാതെ വന്നപ്പോൾ തീ അണഞ്ഞെന്നു കരുതി അടുത്തേക്ക് ചെന്നത് .അപ്രതീക്ഷിതമായി പാറ പൊട്ടി ചിന്നിച്ചിതറിയ പാറ കഷണങ്ങളിൽ ഒരെണ്ണം ഉപ്പച്ചിയുടെ തലയിലാണ് കൊണ്ടത് .അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു .കുറെ നാളുകൾ ചികിത്സ നടത്തി .തലയിൽ രക്തം കട്ടപിടിച്ചിരികയാണ് നേരെ നില്ക്കാൻ ഉപ്പച്ചിക് കഴിയില്ല ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകും .മരുന്നിന്റെ സഹായത്താലാണ് ഇപ്പോൾ ജീവിക്കുന്നത് .തലയിലെ ക്ളോട്ട് അലിയിച്ചു കളയാൻ ഉള്ള മരുന്നുകൾ കഴിക്കുന്നുണ്ട് പൂർണമായും ഇപ്പോളും മാറിയിട്ടില്ല .ഉപ്പച്ചിയുടെ അപകടം ഞങ്ങളെ വല്ലാതെ തളർത്തി ശാരീരികമായി ഉള്ളതിനേക്കാളും ഉപ്പയെ തളർത്തിയത് മനസികമായാണ് .കയ്യിലുള്ള കാശുമുഴുവൻ നഷ്ടമായിട്ടും ഉള്ളതെല്ലാം പോയിട്ടും തളരാതിരുന്ന ഉപ്പച്ചി മുഴുവനായും തളർന്നു .മനസ്സിന് അല്പം പോലും ബലമില്ലാത്ത അവസ്ഥ .ഞങ്ങളുടെ കഷ്ടതയോർത്താണ് ഉപ്പ വിഷമിക്കുന്നത് .ഉപ്പയുടെ ചികിത്സക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി പണം ഒരുപാടു വേണമായിരുന്നു .പരിചയക്കാർ ആരോടെങ്കിലും ചോദിക്കാമെന്ന് ഞങ്ങൾ പലതവണ ഉപ്പച്ചിയോട് പറഞ്ഞതാണ് .സമ്മതിച്ചില്ല അവസാനം ഉമ്മച്ചിക്ക് ജോലിക്ക് പോവേണ്ടി വന്നു .പണിയെടുത്തു ശീലമില്ലാത്ത ഉമ്മച്ചി ഉപ്പ പോയിരുന്ന പാറമടയിൽ ജോലിക്കു പോയി പാറമടയുടെ മുതലാളി നല്ല മനുഷ്യൻ ആയിരുന്നു .അദ്ദേഹമാണ് ചികിത്സയുടെ വലിയ പങ്കും വഹിച്ചത് ഒരുപാടു നാളുകൾ ഉപ്പച്ചി ആശുപത്രിയിൽ കിടന്നു തലക്കേറ്റ മുറിവ് കൂടാതെ കയ്യിലും കാലിലും ചതവുകളും പൊട്ടലും ഉണ്ടായിരുന്നു .എല്ലാം മാറിവരാൻ സമയമെടുത്തു .ആ നാളുകളിൽ പാറ മടയിലെ മുതലാളി ആണ് ചിലവുകൾ നടത്തിയിരുന്നത് .ഉപ്പച്ചി വീട്ടിലേക്കു വന്നതിനുശേഷമാണ് ഉമ്മ ജോലിക്കു പോകാൻ തുടങ്ങിയത് ഞാൻ +2 മുഴുവനാക്കിയില്ല പഠിത്തം നിർത്തി .ഉപ്പയുടെ കാര്യങ്ങൾ നോക്കാൻ എപ്പോഴും ഒരാൾ കൂടെ വേണം ഉമ്മ ജോലിക്കും ഷംസി പഠിക്കാനും പോകും ഞാൻ വീട്ടുകാര്യങ്ങൾ നോക്കി .അതിരാവിലെ ഉമ്മാക്ക് ജോലിക്കു പോണം ഉച്ചയോടെ കഴിയും അതുകൊണ്ടൊന്നും തികയാതെ വന്നപ്പോൾ ഉച്ചകഴിഞ്ഞുള്ള സമയത്തും ഉമ്മ മറ്റു ജോലികൾ ചെയ്യാൻ തുടങ്ങി .പപ്പടം നിർമിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ പപ്പട പണിയും ചെയ്തു .വലിയൊരു തുക വേണം ഉപ്പച്ചിയുടെ മരുന്നിന് .എല്ലാം ഉമ്മച്ചിക്കു കിട്ടുന്ന കൂലിയിൽ നിന്നും വേണം .
ഇക്ക ഫോൺ അടിക്കുന്നു

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025