Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലീന

പിന്നെ എന്നും ഫോൺ വിളിക്കും, കറങ്ങാൻ പോകും കൂടുതലും ബീച്ചിൽ . അവൾ അലീന ആണെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ അവളെ അലീന എന്നാണ് വിളിക്കുന്നത്. അത് അവളിൽ കൂടുതൽ സന്തോഷം പകർന്നു .നഷ്ടപ്പെട്ട പ്രണയം വീണ്ടും തിരിച്ചു കിട്ടി. അവളുടെ വീട്ടുകാർക്കും വളരെ സന്തോഷമായി. ഇടയ്ക്കൊക്കെ ഞാൻ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനും അമ്മയും സ്വന്തം മകനെ പോലെ എന്നെ സ്നേഹിച്ചു , അവളുടെ ചേട്ടൻ ഗിരീഷ് നല്ല ഒരു കൂട്ടുകാരനെ പോലെ എന്നെ കണ്ടു. അന്ന് എന്നെ തല്ലിയ അവന്റെ കൂട്ടുകാർ എന്നോട് സോറി പറഞ്ഞു അവരും എന്റെ ഫ്രണ്ടായി.
ഒരു വൈകുന്നേരം നാട്ടിൽ നിന്നും പപ്പ വിളിച്ചു.
“നിന്റെ സഹോദരിക്ക് ഒരു കല്യാണആലോചന വന്നിട്ടുണ്ട് ഇരു കൂട്ടർക്കും ഇഷ്ടപ്പെട്ടു മറ്റെന്നാൾ അവർ ഇങ്ങോട്ട് നിശ്ചയത്തിനായി വരും .പയ്യൻ ഗൾഫിലാണ് , ലീവ് ഇല്ല അതാണ് പെട്ടെന്ന് നടത്തുന്നത്. വിവാഹം ഒരു വർഷം കഴിഞ്ഞേ ഉണ്ടാകൂ. നീ നാളെ തന്നെ ഇവിടെ എത്തണം “” ശരി ” ഞാൻ ഫോൺ വച്ചു.
വിവരം ഗായത്രിയെ വിളിച്ചു പറഞ്ഞു . “ഞാൻ അങ്ങോട്ട് വിളിക്കാം ” എന്നായിരുന്നു അവളുടെ മറുപടി കുറച്ച് കഴിഞ്ഞ് അവൾ വിളിച്ചു.
” പോകാൻ റെഡി ആയോ ”
” ആ ”
“എങ്ങനെയാ പോകുന്നേ ”
” ബസ്സിൽ ”
” ഞാൻ ദാ വരുന്നു ” എന്നു പറഞ്ഞ് ഗായത്രി ഫോൺ കട്ടു ചെയ്തു.
20 മിനിട്ട് കഴിഞ്ഞപ്പോൾ അവൾ ഒരു BMW കാറിൽ വീടിനു മന്നിൽ വന്നു.
“വന്ന് കയറൂ ” അവൾ പറഞ്ഞു .ഞാൻ കാറിൽ കയറി
“എന്നെ ബസ് സ്റ്റാന്റിൽ വിട്ടാൽ മതി ” ഞാൻ പറഞ്ഞു.
“അല്ല ഞാനും വരുന്നുണ്ട് ” അവൾ പറഞ്ഞു.
ബാക്ക് സീറ്റിൽ അവളുടെ ഒരു ബാഗും ഉണ്ടായിരുന്നു.
” അച്ഛൻ പറഞ്ഞു എബിയുടെ കൂടെ പോയി വരാൻ ”
അവൾ അതു പറഞ്ഞപ്പോൾ നാട്ടിൽ ഇനി എന്താകും എന്നായിരുന്നു മനസ്റ്റിൽ . ഞാൻ എതിർത്തില്ല. ഇരുവരും മാറി മാറി കാറ് ഓടിച്ചു. രാവിലെ ആയപ്പോൾ എന്റെ നാട്ടിൽ എത്തി.
ഒരു നല്ല ഇരുനില വീടായിരുന്നു എന്റേത് അവിടുന്ന് പോയിട്ട് മാസങ്ങൾ കഴിഞ്ഞു ,ഈ കഴിഞ്ഞ നാളുകളിൽ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടി.
ഓരോന്ന് ആലോചിച്ച് വണ്ടി വീട്ടിനു മുന്നിൽ നിർത്തി ഞാൻ പുറത്തിറങ്ങി ,വണ്ടിയുടെ ശബ്ദം കേട്ട് പപ്പയും അമ്മയും അനുജത്തിയും ഓടി വന്ന് കെട്ടിപിടിച്ചു. അമ്മയും അനുജത്തിയും കരുന്നുണ്ടായിരുന്നു. “ഇതാരുടെ കാറാണ് മോനെ” പപ്പ എന്നോട് ചോദിച്ചു.
അപ്പോഴാണ് കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടിയത്. അവരുടെ മുഖത്ത് ഒരു നിശബ്ദത പർന്നു. അലീനയുടെ ഫോട്ടോകളും അവളെ ഹോസ്പിറ്റലിൽ വച്ചും ഇവർ കണ്ടിരുന്നു.
ഞാൻ അവളെയും കൂട്ടി വീടിനുള്ളിൽ പോയി . നടന്ന കാര്യങ്ങളെല്ലാം വിശദമായി എല്ലാവർക്കും പറഞ്ഞ് കൊടുത്തു. അമ്മ അപ്പോൾ കരുകയാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025