Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

“എന്തബദ്ധം….നനഞ്ഞിറങ്ങി …കുളിച്ചുകയറുക തന്നെ……

ഇനിയെങ്ങനാ കാര്യങ്ങൾ….

“അവള് തീരണം അത്രയല്ലേ ഉള്ളൂ….അതിനുള്ള വഴിയുണ്ടാക്കാം…..ഇനി അവളെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നത് ഞാനാ……

ഷബീർ ഞെട്ടിപ്പോയി……അവൻ തരിച്ചു നിന്നിട്ടു പെട്ടെന്ന് മുകളിലേക്കോടിക്കയറി……ശബ്ദം കേട്ട് പുറത്തേക്ക് വന്ന റംല അത് കണ്ടു…ഷബീർ കയറിപ്പോകുന്ന….കാഴ്ച…അവൻ കേട്ടിരിക്കുന്നു…..

റംല കൊടുങ്കാറ്റിന്റെ വേഗതയിൽ മുകളിലേക്ക് കയറി ചെന്ന്…..”നീ കേട്ടത് ഇവിടെ മറന്നേര്…ഇല്ലെങ്കിൽ നിന്റെ മക്കൾക്ക് തന്തയില്ലാതാകും……

ഷബീർ ഞെട്ടിപ്പോയി…..”ഇതെന്തൊരു സ്ത്രീയാണ്…..ഇവിടെ  എന്തെക്കെയാണ് നടക്കുന്നത്….എല്ലാം തന്റെ  ഒരു  നിമിഷത്തെ വികാരം കൊണ്ട് സംഭവിച്ചതല്ലേ…..

അവൻ അറിയാതെ തലയാട്ടിപ്പോയി……പക്ഷെ അവന്റെ മനസ്സിൽ നൈമ ചേട്ടത്തിക്ക് സംഭവിക്കാൻ പോകുന്ന ആപത്തിനെ കുറിച്ച് വേവലാതിയായിരുന്നു…..അവരുടെ മുന്നിൽ ചെന്നുപെടാൻ പറ്റാത്ത അവസ്ഥ…..അതല്ല തന്നെ അത്ഭുതപ്പെടുത്തുന്നത് ആലിയ ചേട്ടത്തിയും അമ്മായിയുടെ കൂടെ……അവൻ തലതാഴ്ത്തി അകത്തേക്ക് പോയി….

“എന്ത് പറ്റി ഫാറൂഖിക്ക…..ഫാറൂഖിക്ക കുഴഞ്ഞു കസേരയിൽ ഇരുന്നുകൊണ്ട് നെഞ്ചു തടവുന്നത് കണ്ടു ഞാൻ അടുത്തേക്ക് ചെന്ന്….

“ഒരു നെഞ്ചെരിച്ചിൽ…..ഇന്നലത്തെ ഉറക്കം നിൽക്കലും ആഹാരമില്ലായ്മയുമാകാം…..

“ആശുപത്രിയിൽ പോകണോ?

“വേണ്ടാ…..അല്പം കിടന്നാൽ മാറിക്കൊള്ളും …മുഖത്ത് വിയർപ്പ് പൊടിയുന്നത് തുടച്ചു കൊണ്ട് ഫാറൂക്ക് പറഞ്ഞിട്ട് അകത്തേക്ക് പോയി…..

“നൈമാ നീ അകത്തേക്ക് ചെല്ല്…..നസീറയും വീട്ടുകാരുമുള്ളതാണ്…..നമുക്ക് സുനീറിനെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം……അരുതാത്തത് ഒന്നും നിന്റെ വായിൽ നിന്നും വീഴരുത്…..എല്ലാത്തിനും വഴിയേ നമുക്ക് പരിഹാരമുണ്ടാക്കാൻ……..ശ്രമിക്കാം……..

“എനിക്ക് പറ്റണില്ല ഇക്കാ…..അവൾ ആർത്തലച്ചു കരഞ്ഞു…..

“നൈമ പ്ലീസ്……എല്ലാവര്ക്കും വിഷമമുണ്ട്……നീ ഒന്ന് അടങ്ങു…..പ്ലീസ്…..അവൾ കണ്ണുതുടച്ചു കൊണ്ട് എഴുന്നേറ്റു അകത്തേക്ക് കയറാൻ നേരമാണ് ഷബീർ വീണ്ടും ഇറങ്ങി വരുന്നത്…..

അവൾ വേഗത്തിൽ ചെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു…..”പട്ടീ…..നിനക്ക് സമാധാനമായില്ലേടാ……ഇറങ്ങി പോടാ……ഞാൻ ഓടി ചെന്ന് പിടിച്ചുമാറ്റി…..നൈമ….നിനക്ക് ഭ്രാന്തായോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025