അതിൽ മനസ്സിനെ ഏറ്റവും വേട്ടയാടിയത്
‘എന്റെ അമ്മു’വിന്റെ മുഖം ആയിരുന്നു…
“എന്റെ അമ്മുവോ…?? അത്രക്ക് ഒക്കെ ആയോ മോനെ..”
മറ്റേ തെണ്ടി ആണ് അത് പറഞ്ഞത്..
എന്റെ ഉള്ളിലെ,, എല്ലാവരുടെയും ഉള്ളിലുള്ള മറ്റേ തെണ്ടി… 😂😂😂
‘എന്തോ അങ്ങനെ ഒക്കെ ആയോ…
അമ്മു.. കണ്ടാൽ അറിയാം ഒരു പാവം ആണെന്ന്.. സന്തോഷം എന്ന ഒന്ന് ആ പാവം അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു..
എന്തോ ‘ഒരു ദുഃഖപുത്രി’ ടൈപ്പ് കണ്ടിട്ട്…
അതിന്റ ജീവിതസാഹചര്യം അങ്ങനെ ആയിരിക്കും..
അവിടെ കണ്ട അസ്ഥിത്തറകൾ അത് ആരുടെതായിരിക്കും… അവളുടെ പ്രിയപ്പെട്ട ആരുടെയോ ആണു എന്ന് ഉറപ്പ്..
പാവത്തിനെ ആരോ ഇന്ന് തല്ലിയിട്ട് ഉണ്ട്…
അല്ലെങ്കിലും അതിനെപ്പോലെ ഉള്ള പാവപ്പെട്ടവരെ തല്ലി അഹങ്കാരം കാണിക്കാനും കലി തീർക്കാനും എല്ലായിടത്തും കുറെ എണ്ണം ഉണ്ടാകുമല്ലോ…
ഉറങ്ങുന്നിതിന് മുൻപ് ജിതിനെ വിളിച്ചു അവൻ പോയതിനു ശേഷം രേഷ്മയുമായി ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു…
ഒന്ന് കുളിച്ചിട്ടു കിടക്കാൻ മനസ്സ് പറഞ്ഞു എങ്കിലും, ശരീരം അനുവദിച്ചില്ല…
“മടിയേ… 😂😂”’
ഡ്രസ്സ് മാറി ടി ഷർട്ടും ഷോർട്സും ഇട്ട് ഞാൻ കിടന്നു…
അമ്മുവിനെയും ചിന്തിച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി…
രാവിലെ 6 മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു… എന്നും രാവിലെ ഓടാൻ പോകുന്നത് കൊണ്ട് അലാറം വച്ചു ആണ് കിടക്കുക…
ഓരോ സ്വപ്നവും കണ്ട് കിടന്നു ഇന്നലെ രാവിലെ അലാറം അടിച്ചത് ഞാൻ അറിഞ്ഞില്ല.. ഓടാൻ പോക്ക് മുടങ്ങുകയും ചെയ്തു…
നേരം തെറ്റിക്കാതെ ടോയ്‌ലെറ്റിൽ പോയി ഒന്ന് ഫ്രഷ് ആയി ഷോർട്സു മാറി ട്രാക്ക് പാന്റഉം ഇട്ട് ഷൂവും കെട്ടി ഞാൻ ഇറങ്ങി…
വീടിന് മുൻപിലൂടെ ഉള്ള റോഡിലൂടെ റൈറ്റ് ഒരു km പോയാൽ പാടം ആണ്…അതിന്റെ നടുവിലൂടെ two വീലർ മാത്രം പോകാൻ പറ്റുന്ന വീതിയിൽ വഴി ഉണ്ട്.. അതിലൂടെ പോയി ഒന്ന് ചുറ്റികറങ്ങി ഏഴര മണി ആകുമ്പോഴേക്കും തിരിച്ചു എത്തും… പതിവ് റൂട്ട് അതാണ്.. അപൂർവം ദിവസങ്ങളിലെ റൂട്ട് മാറ്റി ഓടാറുള്ളൂ…
9 മണിക്ക് തന്നെ തന്നെ അച്ഛനും അമ്മയും ഏട്ടത്തിയും ദേവൂട്ടിയും കല്യാണത്തിന് പോകാൻ ഇറങ്ങി.. ചേട്ടൻ അവരെ അവിടെ ഡ്രോപ്പ് ചെയ്തിട്ടാണ് പോകുക.. അവിടെ നാട്ടിൽ തന്നെയുള്ള ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്…
ജിതിൻ രാവിലെ തന്നെ വിളിച് കല്യാണത്തിന് വരാൻ നിർബൻധിച്ചു, വീട്ടുകാരും…
എങ്കിലും ഞാൻ മുന്നേ പറഞ്ഞത് പോലെ ‘ഇല്ലാ’ എന്ന് പറഞ്ഞു പിന്മാറി…
ആ വൃത്തികെട്ടവളുടെ കല്യാണം അല്ലെ..
എന്തായാലും പോണില്ല…പിന്നെ പോയാൽ
‘എന്റെ അമ്മുവിനെ’ കാണാൻ പറ്റുമല്ലോ എന്ന് ഓർത്തപ്പോൾ മനസ്സ് ഒന്ന് ഇളകി
എങ്കിലും ഞാൻ പോയില്ല…
എല്ലാവരും പോയി കഴിഞ്ഞ് ഉച്ച വരെ ഞാൻ TVyil കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് സീരീസ് highlights കണ്ട് സമയം കളഞ്ഞു..
2 മണി ആയപ്പോൾ ശരത് വിളിച്ചു..വീട് പൂട്ടി കാർ എടുത്തു ഇറങ്ങി.. അമ്മയുടെ കയ്യിൽ spare key ഉള്ളോണ്ട് ഞാൻ വരാൻ ലേറ്റ് ആയാലും കുഴപ്പമില്ല…
അല്ലാതെ വീടിന്റെ key ചെടിച്ചട്ടിയിലും ചവിട്ടിയുടെ അടിയിലും വച്ചു പോകുന്ന പതിവ് ഇല്ല…
ശരത്ഉം വിനുവും അടക്കം എല്ലാ സ്ഥിരം കമ്പനികളും ഉണ്ടായിരുന്നു സൺഡേയിലെ ഒത്തുകൂടലിന്.. കല്യാണത്തിന് പോയതിനാൽ ജിതിന് മാത്രം എത്താന് പറ്റിയില്ല…
