വന്ന പാടെ ചേട്ടൻ എന്റെ നേരെ ചാടി..
ഞാൻ എന്തേലും പറയുന്നതിനു മുൻപേ അച്ഛൻ കേറി ഇടപെട്ടു..
“ആ ഇനി അതും പറഞ്ഞു സമയം കളയാൻ നിക്കണ്ട.. നീ വേഗം പോയി റെഡി ആയി വാ.. നമുക്ക് വേഗം ഇറങ്ങാം.
ദേവൂട്ടി താഴെ നിർത്തി ഞാൻ ചേട്ടനെയും നോക്കി ഒരു ഇളി പാസ്സ് ആക്കി ഞാൻ അകത്തോട്ടു കേറി..
ദാണ്ടെ വരുന്നു ഒരു നീല സാരിയും ചുറ്റി Home minister 😃😃😃
അവിടുന്ന് വല്ലതും കേൾക്കുന്നതിനു മുന്നേ ഞാൻ തന്നെ കേറി പറഞ്ഞു
“എന്റെ പൊന്നമ്മേ ഒന്നും പറയാൻ നിൽക്കണ്ട ഞാൻ വേഗം പോയി റെഡി ആയിട്ട് വരാം.. ”
‘ന്നാ വേഗം ചെല്ല് അധികം വൈകല്ലേ..’
അമ്മ അതും പറഞ്ഞു ഉമ്മറതേക്ക് പോയി..
ഏട്ടത്തിയെ കാണുന്നതിന് മുൻപേ റൂമിലേക്ക് എസ്‌കേപ്പ് ആകാൻ നോക്കിയ എനിക്ക് സ്റ്റൈയർ കേസ് കേറുമ്പോഴേക്കും കിട്ടി ഒന്ന് എന്റെ നടുംപുറത്ത്…
”ട്ടപ്പേ…”
“ഹൌ എന്റെ പുറം പൊളിഞ്ഞല്ലോ ദേവി…”
എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കുമ്പോ ദാണ്ടെ നിക്കുന്നു സാദനം..
ഏട്ടത്തി…😂😂
“നിന്നോട് ഞാൻ ഇന്ന് നേരത്തെ വരാൻ പറഞ്ഞതാനോടാ….അനുസരണ എന്ന ഒന്ന് അവനിപ്പോ തീരെ ഇല്ല..”
“അയ്യോ ഏട്ടത്തി ഞാൻ ട്രാഫിക് ബ്ലോക്കിൽ പെട്ടു പോയതാ..അതാ late ആയെ..”
‘നീ വെറുതെ കള്ളം പറഞ്ഞു കഷ്ട്ടപ്പെടണ്ട..നിക്കറിയാം നിന്നെ..സമയം കളയാതെ വേഗം ചെന്ന് റെഡി ആകാൻ നോക്കടാ ചെക്കാ..”
ഏട്ടത്തി കട്ട കലിപ്പിൽ തന്നെ..
മെറൂൺ കളർ ഫുൾ സ്ലീവ് ചുരിദാർ ആയിരുന്നു ഏട്ടത്തിയുടെ വേഷം..
ഏട്ടത്തിക്ക് നല്ല നിറം ഉള്ളത് കൊണ്ട് എല്ലാ കളർ ഡ്രസ്സ്‌ഉം ചേരുമായിരുന്നു.. പക്ഷെ ഡ്രെസ്സിൽ സാരി ആണ് കൂടുതൽ ഭംഗി..
പെണ്ണിന് ഭംഗി എന്നഉം കൂടതൽ ആയി എനിക്ക് തോന്നിയിട്ട്ഉള്ളത്
സാരിയിൽ ആണ്..
(സ്‌പെഷ്യലി ഡാർക്ക് കളർ സാരീസ്..ചുവപ്പ് ഒക്കെ ആണേൽ വേറെ ലെവൽ…💓)
അതിപ്പോ അന്യ നാട്ടുകാരി ആയാലും..മദാമ്മ പോലും സാരി ഉടുത്തു വന്നാൽ ഒരു പ്രത്യേക ചന്തം ആണ്..
അപ്പോൾ പിന്നെ നമ്മടെ പിള്ളേരുടെ കാര്യം പറയാൻ ഉണ്ടോ…
സാരിയും ഉടുത്തുള്ള ആ ഒരു വരവ്..
യാ മോനെ.. 👌👌🤩
