Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ ! എന്റെ സ്വപ്ന സുന്ദരി

“സാറിന് എന്നോട് ദേഷ്യമുണ്ടോ?” ഒരു ഭയത്തോടെ അനുപമ ചോദിച്ചു.

” ദേഷ്യം ! ഉണ്ടായിരുന്നു പക്ഷെ എന്റെ അച്ഛന്റെ മുന്നിൽ താൻ ചമ്മിനാറി നിന്നപ്പോൾ ദേഷ്യമൊക്കെ പോയി. പിന്നെ താൻ എന്നെ സാറെന്നൊന്നും വിളിക്കണ്ട എന്റെ പേര് രാഹുൽ ,ഒന്നുകിൽ പേര്
വിളിക്കുക അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ടതുപോലെ എടാ ന്നോ പോടാ ന്നോ വിളിച്ചോ ”
ഞാനതു പറഞ്ഞതും അവളുടെ മുഖം ചിരി കൊണ്ട് സൂര്യനെക്കാൾ പ്രകാശിതമായി തോന്നി.

“ആ അനുപമക്ക് പുതിയ മോഡേൺ ബൈക്ക് കളെ കുറിച്ച് എന്തൊക്കെ അറിയാം, ബ്രാൻഡ് , മോഡൽ അങ്ങനെ എന്തെങ്കിലും ”

“ഒന്നുമറിയില്ല ” അവൾ നിരാശ ഭാവത്തിൽ പറഞ്ഞു.

“അടിപൊളി….. കിരണേ …”
ഞാൻ പുറത്തോട്ട് നോക്കി വിളിച്ചു.

“എന്താ ചേട്ടാ ” കിരൺ അകത്തു വന്ന് ചോദിച്ചു.

” അവിടെ വെയിറ്റ് ചെയ്യുന്നവരോട് പോകാൻ പറ . ”

“ആ ശരി”

“അനുപമ യു ആർ സെലക്ടട്. ” ഞാനതും പറഞ്ഞ് അപമയുടെ മുഖത്ത് നോക്കി ചിരിച്ചു.

“സർ !അല്ല . ചേട്ടാ എനിക്ക് ബൈക്കുകളെ കുറിച്ചൊന്നും അറിയില്ല ”

” തന്നെ സെയിൽസ് ഗേൾ പോസ്റ്റിലേക്കല്ല
അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണ്
ഇന്റർവ്യൂ ചെയ്തത്. തനിക്കതിനുള്ള കോളിഫിക്കേഷൻ ഉണ്ട്. എന്നാ ജോയിൻ ചെയ്യുന്നേ നാളെയാണോ ?”

“അല്ല ,നാളെ ഒരു ഫാമിലി ഫംങ്ഷൻ ഉണ്ട് മറ്റെന്നാൾ ജോയിൻ ചെയ്യാം ” .

“ആ ശരി”

ഞങ്ങൾ ഒരു ഷേക്കന്റ് കൊടുത്ത് പിരിഞ്ഞു.
അവൾ അടുത്തുണ്ടായിരുന്നപ്പോൾ മനസ്സ് മുഴുവനും കൂൾ ആയിരുന്നു. ഹിമാലയത്തിൽ നിൽക്കുന്നപോലെ .പിന്നെ ഒരു പോസിറ്റീവ് എനർജിയും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ അന്നത്തെ ഷോറൂമിലെ ജോലികൾ തീർത്ത് ഞാൻ വീട്ടിലെത്തി. നേരെ പോയി ഫ്രഷായി ടി.വിയുടെ മുന്നിലെത്തി. അച്ഛൻ പതിവു പോലെ വന്ന് അടുത്തിരുന്നു.

” നാളത്തെ കര്യം മറന്നിട്ടില്ലല്ലോ? ”

“എന്ത് കാര്യം?” ഞാൻ ഒന്നും അറിയാത്തപോലെ
ചോദിച്ചു.

“എടാ നാളെ നിനക്ക് പെണ്ണ് കാണാൻ പോകുന്ന കാര്യം. ”

“ആ നോക്കാം ” ഞാൻ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

” അത് അവിടെ പോയിട്ട് വ്യക്തമായി ‘പെണ്ണിനെ നോക്കിയാൽ മതി. ” അച്ഛൻ എനിക്കിട്ട് താങ്ങി.

അങ്ങനെ ഓരോന്ന് സംസാരിച്ച് സമയം വൈകിയപ്പോൾ റൂമിലെത്തി ബഡിലേക്ക് ചരിഞ്ഞു കണ്ണുകളടച്ചു.. എന്റെ കണ്ണുകളിൽ അവളുടെ മുഖം തെളിഞ്ഞു വന്നു. എന്നെ അടിച്ച രംഗവും ഇന്റർവ്യൂനിടക്ക് അവളുടെ മുഖത്തു വന്ന ചിരിയും ഒക്കെ കണ്ണുകളിൽ നിറഞ്ഞു. അതെന്റെ ഉറക്കം കെടുത്തി.

“എനിക്ക് എന്താണ് പറ്റിയത് ഈശ്വരാ ! ” ഞാൻ സ്വയം ചിന്തിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025