Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ ! എന്റെ സ്വപ്ന സുന്ദരി

” നിന്റെ സ്വപ്നം ഞാനൊന്ന് തരും നിനക്ക് ” അതും പറഞ്ഞ് അമ്മ അടുക്കളയിൽ നിന്ന് എത്തി.

“നിന്റെ ഏറെകുറെ സ്വപ്നങ്ങൾ ഈ ആലോചനയ്ക്കകത്തുണ്ട്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം , നല്ല സ്വഭാവം നല്ല പഠിത്തം, കാണാനും ഭംഗിവേണം – നിന്റെ ഈ സ്വപ്നങ്ങല്ലാം ആ പെൺകുട്ടിക്കുണ്ട്. പിന്നെ പ്രേമിച്ച് കെട്ടണം എന്ന് നീ പറഞ്ഞത് , നീ കെട്ടീട്ട് പ്രേമിച്ചാൽ മതി. ”

അമ്മ ഇത്രയും പറഞ്ഞ് ചാടി തുള്ളി അടുക്കളയിൽ തിരിച്ചു പോയി.

“എടാ ഒന്ന് പോയി കാണാം .നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിടാം” അച്ഛൻ അത് പറഞ്ഞു.

“ശരി” ഞാൻ സമ്മതം മൂളി. ഇനി സമ്മതിച്ചില്ലേൽ സരസ്വതി ചിലപ്പോൾ ഭദ്രകാളിയാകും.

പിന്നെ ഒന്നും അലോചിക്കാൻ നിന്നില്ല , കഴിച്ചിട്ട് വേഗം കട്ടിലുപിടിച്ചു.

അങ്ങനെ ആ ദിവസവും കടന്നുപോയി.

പിറ്റേന്ന് ഞാൻ നേരത്തെ ഷോറൂമിലെത്തി ഇന്നാണ് അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഇന്റർവ്യൂ ഉള്ളത്. ഞാൻ സ്റ്റാഫുകളെ നിയമിക്കുമ്പോൾ ഇൻറർവ്യൂ ഒക്കെ നടത്തിയാണ് നിയമിക്കുന്നത്.
10 മണിയായപ്പോൾ കിരൺ വന്നു പറഞ്ഞു.

“ചേട്ടാ പരസ്യം കണ്ട് അഞ്ച് പേർ വന്നിട്ടുണ്ട്. ”

” ആ ശരി ഓരോരുത്തരെയായി കയറ്റി വിട്. ”

അങ്ങനെ നാല് പേരുടെ ഇന്റർവ്യൂ കഴിഞ്ഞു.

“ആ നെക്സ്റ്റ് . ”

അതു പറഞ്ഞതും അഞ്ചാമത്തെ ആൾ അകത്തു കയറി. കയറി വന്ന പെൺകുട്ടിയെ കണ്ട് ഞാനും എന്നെ കണ്ട് ആ പെൺകുട്ടിയും ഒരുപോലെ ഞ്ഞെട്ടി. രണ്ട് ദിവസം മുൻപ് എന്റെ കരണം തകർത്ത പെൺകുട്ടി.
അറിയാതെ തന്നെ എന്റെ കൈ എന്റെ കവിളിൽ പോയി. പിന്നെയാണ് ഞാൻ സ്വബോധത്തിലെത്തിയത്.

“ഇരിക്കൂ ” മുൻപിൽ കിടന്ന ചെയറിൽ ചൂണ്ടി ഞാൻ പറഞ്ഞു.

അവൾ വന്ന് ചെയറിലിരുന്ന് സർട്ടിഫിക്കറ്റുകൾ എന്റെ നേരെ നീട്ടി. അവളുടെ ആ വെളുത്ത മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു.

ഞാൻ ആ സർട്ടിഫിക്കറ്റുകൾ വാങ്ങി നോക്കി.

” അനുപമ അല്ലേ ”

“അതെ”

” ആദ്യത്തെ ചോദ്യം -ഒരു പെൺകുട്ടിയുടെ കൈ എത്ര കിലോമീറ്റർ സ്പീഡിൽ ചലിപ്പിച്ചാൽ ഒരാണിന്റെ കരണം അടിച്ച് പൊളിക്കാം ” .
ഞാനിത് ചോദിച്ചതും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

” ഞാനന്ന് ആളുമാറി അടിച്ചതാ ”
അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

“അയ്യോ പണി പാളിയോ ! അനൂ ഞാൻ വെറുതേ ചോദിച്ചതാ ,താൻ കരയാതെ ”
എന്റെ അനൂ എന്നുള്ള വിളി കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025