Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ ! എന്റെ സ്വപ്ന സുന്ദരി

“എനിക്ക് മക്കൾ രണ്ടു പേരാണ് മൂത്തത് മോൾ അവളെ കാണാനാണ് നിങ്ങൾ വന്നത് ഇളയത് മോനാണ് അവൻ കോളേജിൽ പഠിക്കുകയാണ് ഹോസ്റ്റലിലാണ്. ”

പിന്നെയും അയാൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു.

അതിന് ശേഷം മോളെ വിളിക്കാൻ അയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു.

അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ കുറച്ചു കപ്പുകളുമായി ഒരു പെൺകുട്ടി വരുന്നത് ഞാൻ കണ്ടു അവളെ കണ്ട് ഞാൻ ഞ്ഞെട്ടി. അനുപമ !
പക്ഷെ അവൾക്ക് ഭാവ വ്യത്യാസമൊന്നുമില്ല.
ഞാൻ ഒരു കപ്പ് ചായ എടുത്തു. ഞാൻ കിളി പോയ അവസ്ഥയിൽ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ അകത്തു കയറിപോയി.

ഞാൻ അച്ഛന്റെ മുഖത്തു നോക്കി , കക്ഷിയുടെ മുഖത്ത് ഒരു ഇളിച്ച ചിരിയുണ്ട്.

“എനിക്കിട്ട് പണിതതാണല്ലേ ”

ഞാൻ അച്ഛന്റെ ചെവിയിൽ പതുക്കെ ചോദിച്ചു.

“മോനെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവൾ അകത്തുണ്ട് .”
അനുപമയുടെ അച്ഛനതു പറഞ്ഞതും എന്റെ അച്ഛൻ ഉന്തി തള്ളി അകത്തു വിട്ടു. ഞാൻ അകത്തു കയറിയപ്പോഴാണ് വീട് തീരെ ചെറുതല്ല എന്നു മനസ്സിലായത് മുന്നോട്ട് പോയപ്പോൾ ഒരു മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു. അകത്ത് കയറിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.

“അനൂ ” ഞാൻ അവളെ വിളിച്ചു.

” സോറി ചേട്ടാ ! എനിക്ക് ഒരാളെ ഇഷ്ടമാണ്.”

എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .

എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.

തുടരും (തുടരണോ ? 🤔🤔🤔)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025