Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ ! എന്റെ സ്വപ്ന സുന്ദരി

ഞാനവിടന്ന് ഇറങ്ങി. എനിക്ക് അടി കിട്ടിയ സ്ഥലമായപ്പോൾ ഒന്ന് സ്ലോ ആയി . അവിടെ ഇങ്ങനെ ഒരു സംഭവം നടന്ന ലക്ഷണമില്ല.
ഞാൻ താഴെ ഇറങ്ങി മാളിന്റെ പുറത്തു വന്നപ്പോൾ എനിക്ക് സന്തോഷമായി.
പുറത്ത് ജീപ്പില് ചാരി അച്ഛൻ നിൽക്കുന്നു , പോലീസ് ഡ്രസിൽ തന്നെ .ഞാൻ അങ്ങോട്ട് നടന്നു.

എന്നെ കണ്ടതും ഒന്ന് ചിരിച്ചു …പിന്നെ ചിരി മങ്ങി.

“എന്താടാ നിന്റെ മുഖത്ത് പറ്റിയത് ” .

തനി പോലീസുകാരന്റെ ഗാംഭീര്യത്തിൽ ചോദിച്ചു.

എന്റെ കണ്ണ് നേരെ മാളിന്റെ മുന്നിലെ മെയിൽ ഗ്ലാസ് ഡോറിലേക്ക് പോയി. എന്റെ കൈ ഞാനറിയാതെ തന്നെ എന്റെ കവളിൽ വന്നു. അതാ അവൾ ……എന്നെ അടിച്ച അവളും കൂട്ടുകാരിയും മെയിൽ ഡോർ തുറന്ന് വരുന്നു. അവളുടെ കൂട്ടുകാരി എന്നെ കണ്ടതും അവൾ എന്നെ അടിച്ച പെൺകുട്ടിയെ വിളിച്ച് കാണിച്ചു കൊടുത്തു. രണ്ടുപേരുടെയും മുഖത്ത് ഒരു ഭയം നിഴലിച്ചു. കാരണം എനിക്ക് മനസ്സിലായി, പോലീസ് ഡ്രസ്സിൽ നിൽക്കുന്ന എന്റെ അച്ഛനെ കണ്ടാണ് അവർ ഭയക്കുന്നത്.

അവർ പതിയെ നടന്ന് അച്ഛന്റെ മുന്നിൽ വന്നു.

“സർ ഒരു അബന്ധം പറ്റിയതാണ്. ആള് മാറി സംഭവിച്ചതാണ്. ദാ ഇവളെ കുറേദിവസമായി ഒരുത്തൻ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇന്നവൻ ഇവിടയും വന്ന് ഇവളെ കയറി പിടിച്ചു. ആളുകളെ കണ്ടപ്പോൾ ആണ് അവൻ അവിടെ നിന്നും രക്ഷപ്പെട്ടത്. ഇവളാണ് ആദ്യം മാളിൽ വന്നത് ഞാനീ സംഭവം ഇവൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാൻ അവനെ കണ്ടിട്ടില്ല. ഇവൾ പറഞ്ഞ ഡ്രസ് കോഡ് വച്ച് ഞാനവിടെ അന്വേഷിച്ചപ്പോഴാണ് ഇയാളെ കണ്ടത്. ഞാൻ അയാളാണെന്ന് വിജാരിച്ചാണ് ദേഷ്യത്തിൽ
ഇയാളെ തല്ലിയത്. സാർ കേസാക്കരുത് ………”

എന്നെ തല്ലിയ പെൺകുട്ടി ഇത്രയും പറഞ്ഞ് അച്ഛനെ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു. അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.

ഞാൻ അച്ഛന്റെ തോളിൽ കയ്യിട്ട് പൊട്ടി ചിരിച്ചു. എന്റെ ചിരികണ്ട് അച്ഛനും കുടുകുടാ ചിരിച്ചു.

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് ഞാൻ കണ്ടത്.

“അച്ഛന് ഇപ്പോൾ എന്റെ മുഖത്ത് എന്ത് പറ്റി എന്ന് മനസ്സിലായല്ലോ?”

ഞാൻ അച്ഛാ എന്ന് വിളിച്ചത് കേട്ട് ഞ്ഞെട്ടി നിൽക്കുകയാണ് അവർ.

“അച്ഛാ ഞാൻ പോണു. ”

” ഷോറൂമിലോട്ടാണേടാ? ” അച്ഛൻ തിരക്കി.

“അല്ല വീട്ടിലോട്ട് ”

എന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.

“സ്പീഡ് കുറച്ച് പോയാൽ മതി. കഴിഞ്ഞ ആഴ്ചത്തപ്പോലെ ഓവർ സ്പീഡിന് പോലീസ് പൊക്കീട്ട് എന്റെ അടുത്ത് വരരുത്. ബൈക്ക് അവർ കൊണ്ടുപോകും ”

അച്ഛൻ ഉത്തരവിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025