Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

 

അന്നത്തെ സംഭവത്തിലേക്ക്……

എല്ലാകാര്യങ്ങളും ചെയ്തു പോയ തെറ്റടക്കം ഭഗവാനോട് പറഞ്ഞ് അവിടെ നിന്നും സമ്മതം വാങ്ങാൻ വേണ്ടിയാണ് അമൽ മയക്കത്തിൽ നിന്നും ഉണരുന്നതിന് ഇന്ദു അമ്പലത്തിലേക്ക് പുറപ്പെട്ടത്…. മനസ്സിൽ നിറയെ സന്തോഷമായിരുന്നു…. ജോലി കിട്ടിയ കാര്യം അറിയിക്കാനും തന്നെ വിവാഹം ചെയ്തു കൊടുക്കുമോ എന്ന് ചോദിക്കാനും വേണ്ടിയാണ് അമൽ അവിടെ വന്നതെന്ന് തലേന്ന് അരവിന്ദിനോട് പറയുന്നത് അവളും കേട്ടിരുന്നു…. അപ്പോൾ മുതൽ കേട്ട് പൊട്ടിയ പട്ടം പോലെ പറന്നു നടക്കുകയായിരുന്നു അവളുടെ മനസ്സ്…. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം ആകുന്നതിന്റെ എല്ലാ സന്തോഷവും അവൾക്ക് ഉണ്ടായിരുന്നു…. നന്ദി പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങുമ്പോൾ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു…. ധാവണിയുടെ അറ്റം തലയിലൂടെ ഇട്ട് അവൾ നടന്നു തുടങ്ങി…. എത്രയും പെട്ടന്ന് വീട്ടിൽ എത്താനുള്ള തിടുക്കമായിരുന്നു….. കാരണം അവളുടെ ജീവൻ അവിടെയാണ് ഉണ്ടായിരുന്നത്….
പക്ഷെ ആലിന്റെ ചുവട്ടിൽ എത്തിയപ്പോളേക്കും ഒരു വൈറ്റ് കളർ ബെൻസ് കാർ അവളുടെ മുൻപിലായി വഴിമുടക്കി സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു…. അതിന്റെ വരവ് കണ്ട് പേടിച്ച ഇന്ദു പിന്നിലേക്ക് ചാടി…. ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു…. നെറ്റി തറയിലിടിച്ചു ചെറുതായി മുറിഞ്ഞു… കൈകൾ ഉരഞ്ഞു…. കൈയിൽ കരുതിയിരുന്ന പ്രസാദം ചെളിയിലേക്ക് വീണു…. ഒരു ഇലച്ചീന്തിൽ ചന്ദനം മാത്രം അവൾ മുറുകെ പിടിച്ചിരുന്നു… അവളുടെ ദേഹത്തും ഡ്രസ്സിലും എല്ലാം ചെളി പുരണ്ടു…. അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയത്ത് വെളുത്ത മുണ്ടും അതേ കളർ ഷർട്ടും അണിഞ്ഞു മാന്യൻ എന്ന് തോന്നുന്ന മധ്യവയസ്കനായ ഒരാൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി…

” അയ്യോ… സോറി മോളെ… വല്ലതും പറ്റിയോ??… ”
അയാൾ പെട്ടന്ന് ഇന്ദുവിന്റെ അടുത്തേക്ക് വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…. അവൾക്ക് ആദ്യം തോന്നിയ ഈർഷ്യ അയാളുടെ ആ പെരുമാറ്റം കണ്ട് അത് ഇല്ലാതായി….

” സാരമില്ല അങ്കിൾ…. ”
നെറ്റിയിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു….

” അയ്യോ ചോര വരുന്നുണ്ടല്ലോ…. ആശുപത്രിയിൽ പോണോ??… ”
അയാൾ അങ്കലാപ്പോടെ ചോദിച്ചു…

” വേണ്ട അങ്കിൾ… കുഴപ്പം ഒന്നുമില്ല…. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ… അല്ലെങ്കിൽ അവർ കാണാതെ വിഷമിക്കും…”
അവൾ അയാളെ മറികടന്ന് മുന്നിലേക്ക് നടന്നു….

” ഈ അവർ എന്ന് പറയുമ്പോൾ അതിൽ അമലും പെടുമായിരിക്കും അല്ലെ ഇന്ദുമോളെ … ”
അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞപ്പോൾ ഇന്ദു ഞെട്ടലോടെ നടത്തം അവസാനിപ്പിച്ചു…. ഒരു പാവ കണക്കെ അവൾ തിരിഞ്ഞു നോക്കി…. അയാൾ അപ്പോളും തിരിഞ്ഞു തന്നെ നിൽക്കുകയാണ്… മഴ അപ്പോളും ചെറുതായി ചാറുന്നുണ്ടായിരുന്നു….

” അവൻ കാണുമെന്നല്ല…. അവൻ ആയിരിക്കുമല്ലേ ഇപ്പോൾ നിന്റെ മനസ്സിൽ മുഴുവൻ … ”
ചുണ്ടിൽ എരിയുന്ന സിഗെരെറ്റും ക്രൂരമായ ഒരു പുഞ്ചിരിയോടും കൂടി അയാൾ ഇന്ദുവിന് അഭിമുഖമായി നിന്നു…

” ഈ കാർ നിന്റെ നെഞ്ചത്തോട്ട് അങ്ങ് കയറ്റമെന്നാ ആദ്യം വിചാരിച്ചെ…. പക്ഷെ അങ്ങനെ ചെയ്‌താൽ അവൻ നിന്നെയും ഓർത്ത്‌ ജീവിതം നശിപ്പിക്കും….അത് പറ്റില്ല…. എനിക്ക് അവനെ കൊണ്ട് കുറച്ചു കാര്യങ്ങൾ സാധിക്കാനുണ്ടെ…. അതാണ് അവസാനം ആ തീരുമാനം അങ്ങ് മാറ്റിയത്… അവൻ അങ്ങനെ ഒരു ഇമോഷണൽ ഫൂൾ…. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025