Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 10

“”””അയ്യോ…. ഒന്നും അറിയാത്ത ഒരു ഇള്ളകുട്ടി….ആ ചേച്ചിയുടെ മുന്നിൽ നിന്ന് എന്ത് ഷോ ആയിരുന്നു… ആ പെണ്ണുമ്പുള്ള ആണെകിൽ കൊത്തിവലിക്കേണ്… “”””

പ്രിയ കലിപൂണ്ട് പറഞ്ഞു….

“””അതിന് ഞാൻ എന്ത് ചെയുതുന്നാ…. “””

വിജയ് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു ….

“””പിന്നെ എന്തിനാ ഷർട്ട്‌ ഇടത്തെ പുറത്തേക്ക് വന്നത് “””

പ്രിയ വിജയെ നോക്കി മുരണ്ടു.

“””അതിന് എനിക്ക് അറിയോ… പുറത്ത് അവര് വന്നിട്ടുണ്ട് എന്ന്…. “””

കലിപ്പിൽ തന്നെ വിജയ് ചോദിച്ചു….

പ്രിയ മറുപടി ഒന്നും പറയാതെ ചവിട്ടി തുള്ളി അടുക്കളയിൽ പോയി പ്ലേറ്റ് എടുത്തുകൊണ്ടു വന്നു ടേബിളിൽ വെച്ചു ഭക്ഷണം വിളംബി. രണ്ട് പേരും ഒന്നും സംസാരിക്കാതെ ഭക്ഷണം കഴിച്ചു.

വിജയ്ക്ക് നല്ല ദേഷ്യമുണ്ട് പ്രിയയോട്‌ അറിയാത്ത തന്നെ ഉപദ്രവിച്ചതിൽ. പ്രിയയുടെ അവസ്ഥയും മറിച്ചല്ല. വിജയെ മിഴികൾ കൊണ്ട് കൊത്തിവലിക്കുന്ന മിനിയുടെ മുഖം ആണ് പ്രിയയുടെ ഉള്ളിൽ. ആ ദേഷ്യം അവൾ വിജയോട് കാണിച്ചു.

അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒരു വെള്ള ടീഷർട്ടും ഇട്ടു പ്രിയയോട്‌ പറയാതെ തന്നെ വിജയെ മധുവിന്റെ വീട്ടിലേക്ക് നടന്നു…..

“”അച്ചേട്ടാ…… “”

വിജയെ കാണാതെ ആയപ്പോൾ പ്രിയ ഉച്ചത്തിൽ വിളിച്ചു.

“””അച്ചേട്ടാ “””

പക്ഷെ പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ പ്രിയക്ക് വീണ്ടും ദേഷ്യം കൂടി….

—————————————-

വിജയ് മധുവിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു… ഗസ്റ്റ് ഹൗസ് ഉള്ളത് കുറച്ചു ഉയരത്തിൽ ആണ് അവിടന്ന് താഴേക്ക് ഇറങ്ങണം മധുവിന്റെ വീട്ടിലേക്ക് പോകാൻ. ഒരു 15 മിനിറ്റ് നടക്കാവുന്ന ദൂരം ഉണ്ട് അവിടേക്ക്.

രാവിലത്തെ അത്രയും തണുപ്പില്ലങ്കിലും അത്യാവശ്യം തണുപ്പ് ഉണ്ട്. വിജയ് ചുറ്റുമുള്ള കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു… അവസാനം അവൻ അവിടെ എത്തി.

ഒരു കുന്നിൻ ചരിവിൽ ആയിരുന്നു മധുവിന്റെ വീട്‌. ഒരു കുഞ്ഞ് വീട്‌. അവൻ താഴോട്ട് ഇറങ്ങി വീടിന്റെ മുന്നിൽ ചെന്നു വാതലിൽ മുട്ടി വിളിച്ചു.

“”മധുച്ചേട്ടാ….””

“”മധുച്ചേട്ടാ “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025