Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 6

“നീ എന്നെ ഒറ്റും അല്ലേടാ കഴുവേറി ..”
ദേവന്റെ കോളറിൽ കുത്തി പിടിച്ചു നാസർ പുലമ്പി

അപ്പോഴേക്കും നാസറിന്റെ ശിങ്കിടികളും ഇങ്ങു എത്തി

“അയ്യോടാ …ഈ ഇക്കാ എന്തുവാ കാണിക്കുന്നേ”
ദേവൻ ചിരിച്ചോണ്ട് തന്നെ തന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ച നാസറിന്റെ കൈ ബലം പ്രയോഗിച്ചു ദേവൻ പിടിച്ചു മാറ്റി ശേഷം അയാൾ തുടർന്നു

“എല്ലാരും കേൾക്കണേ.നമ്മളൊക്കെ കാശുമുടക്കി കഷ്ടപ്പെട്ട് ടെൻഡർ ഒക്കെ വിളിച്ചു സർക്കാരിന്റെ തടി നിയമപരമായി വാങ്ങുമ്പോ..ഇവിടെ ചിലർ അത് കാട്ടിൽ കേറി ചുമ്മാ അങ്ങ് കൊണ്ടുപോവാണേ.ഇത് ശെരി ആണോ ചേട്ടന്മാരെ ……
(ചുറ്റും ഉള്ളേരോടായി പറഞ്ഞു )
അത് ശെരിയാണോ ..?
(ഇത് ചോദിച്ചത് നാസറിനോടാ അയാൾ ഒന്നും മിണ്ടിയില്ല )

ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് എനിക്കും ഇല്ലേ കുറച്ചു ഉത്തരവാദിത്തം.അതോണ്ട് ഞാൻ അങ്ങ് ഒറ്റി.പക്ഷെ അയ്യോടാ അത് നാസറിക്കയുടെ വികൃതികൾ ആണന്നു ഞാൻ അറിഞ്ഞില്ല .മ്മ്മ് സത്യം ”

“നീർത്തട അന്റെ ഒരു സത്യസന്ധത.നീ സ്ഥിരം പിടിക്കാറുള്ള കൂപ്പു കോൺട്രാക്ട് ഞാൻ പിടിച്ചതിന്റെ ചൊരുക്ക് തീർക്കാൻ കാണിച്ച പണിയല്ലേടാ അത്..?”

ദേവൻ ഒന്ന് കളിയാക്കി ചിരിച്ചു .ശേഷം ഉറച്ച ശബ്ദത്തോടെ
“അതേടാ ..നീ എന്തോ ചെയ്‌യും ..?”

“എന്റെ കാശ് കുറച്ചു പോയി .അത് നാസറിന് പുല്ലാ.അനക്ക് ഒരു പണി ഞാൻ തരാൻ പോവാ.”
(ശേഷം ദേവന്റെ പിന്നിലുള്ള ശിങ്കിടികളെ നോക്കി തുടർന്നു )
പണിയാനും ആളുണ്ട് ”

“ഓഹോ
(ദേവൻ ചുറ്റുമൊന്നു നോക്കി )
എന്റെ കാര്യം നേരെ തിരിച്ച നാസറെ.പണി കൊടുക്കുന്നതും ഞാനാ പണിയുന്നതും ഞാനാ ”

പറഞ്ഞു തീർന്നതും ദേവൻ നാസറിന്റെ മൂക്കിനിട്ട് ഒരു മുഷ്ടി ചുരുട്ടി ഒരു പഞ്ച് കൊടുത്തു.ഓർക്കാപ്പുറത്തൊരു ഇടി നാസർ പുറകിലേക്ക് മറിഞ്ഞു

പടാ പടാ ഇടിയുടെയും ചവിട്ടേന്റെയും കുപ്പി പൊട്ടുന്ന ശബ്‌ദവും മാത്രമേ നാസറിന് കേൾക്കാൻ പറ്റിയുള്ളൂ.
കണ്ണുകൾ തുറക്കാൻ അയാൾക്കു കഴിയുന്നില്ല.എന്തോ വല്യ ഭാരം മുഖത്തു പതിച്ച പോലെ .

അൽപ സമയം കഴിഞ്ഞു മുഖത്തു ആരോ സോഡാ ഒഴിച്ചപ്പോഴാണ് നാസറിന് ബോധം വന്നത്.കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിലതാ ദേവൻ.അയാൾ ഒരു സിഗററ്റ് കത്തിച്ചു പുക മുകളിലേക്ക് ഊതി വിട്ടു .

ക്ലബ്‌ ആകെ അലങ്കോലമായി.ശിങ്കിടികൾ ഓരോന്നും കാര്യമായ പരുക്കകളോടെ ഓരോ മൂലയ്ക്ക്.

“അപ്പൊ നാസറിക്ക.പറഞ്ഞപോലെ ക്ലബ്ബിലെ ബില്ല് ഞാൻ കൊടുത്തിട്ടുണ്ട്.ഇനി മെക്കട്ട് കേറരുത്.മ്മ്മ്
(പ്രമാണികളെ ഒന്ന് നോക്കി ചിരിച്ചു )
അപ്പൊ ന്വവും അങ്ങോട്ട് ഇറങ്ങാ …”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025