Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 6

“മം ചെറുതായി.”
ഒരു കള്ള ചിരിയോടെ അർച്ചന മറുപടി നൽകി

“എനിക്കറിയാം പോത്തേ നിന്നെ”

“ശ്രുതിയും ഭാർഗവി അമ്മയും ഒക്കെ പാവങ്ങളാടി .ഈശ്വരാ നല്ലത് വരുത്തണേ അവർക്ക് ”

നിർമല ഒന്ന് പുഞ്ചിരിച്ചു

“മം നീ ഒന്ന് വേഗം നടക്ക് .എനിക്ക് ചൂട് എടുത്തിട്ട് വയ്യ”
മന്ദം മന്ദം നടന്നിരുന്ന നിര്മലയോട് അർച്ചന പറഞ്ഞു

“അത് നീ ഈ പിന്നെല്ലാം കുത്തി വെച്ചേക്കുനോണ്ട.ഇതുപോലെ ഫ്രീ ആക്കടി നിന്റെ ഇടുപ്പ് ”
കള്ള ചിരിയോടെ തന്റെ വയറിനെ ചൂണ്ടി നിർമല മറുപടി നൽകി

“അയ്യോടാ വേണ്ടായേ .ഉഷ്ണം ഞാൻ സഹിച്ചു ”

“എന്റെ സന്ന്യാസിനി ലേശം വയറു കണ്ടാൽ ആകാശം ഒന്ന് ഇടിഞ്ഞു വീഴില്ല കേട്ടോ”

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുവരും നടക്കവേ ആണ് ഒരു അലിയുടെ കാർ മുന്നിൽ വന്നു നിന്നത്

അലിയെ കണ്ടപാടെ അർച്ചനയുടെ മുഖത്തെ ചിരി മാഞ്ഞു.സാധാരണ പോലെ ആയി.നിർമല ആണേൽ പതിവുപോലെ കൊഞ്ചാൻ തുടങ്ങി.

“എന്നതാ സാറെ ഞങ്ങടെ ഏരിയയിൽ കാര്യം…?”

“എന്റെ ഒരു ഫ്രണ്ടിന് വീട് നോക്കാൻ ഇറങ്ങിയത് മേടം ”
പറഞ്ഞതു നിര്മലയോട് ആണെങ്കിലും പാളി പാളി അർച്ചനയെ ഒന്ന് നോക്കി അലി .

“എന്നിട്ട് വീട് കിട്ടിയോ ..?”

“ഇല്ല ….പക്ഷെ കിട്ടും കിട്ടാതെ എവിടെ പോകാൻ ”
അർച്ചനയെ ഒന്ന് അടിമുടി നോക്കി അയാൾ നിര്മലക്ക് മറുപടി നൽകി

 

അർച്ചന തന്റെ സാരീ ഒക്കെ പതിയെ ഒന്നൂടി പിടിച്ചു നേരെ ആക്കി തന്റെ ശരീരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി.അലിക്ക് മുഖം കൊടുക്കാതെ നിന്നു.

“ഇങ്ങോട്ടാരുന്നേൽ ഞങ്ങളും വന്നേനെ ഇങ്ങനെ നടക്കണ്ടല്ലോ ”
നിർമല പരിഭവം പറഞ്ഞു

“ഓ ഇവിടെ ചിലർക്ക് വല്യ ജാടയാ.എന്തിനാ വെറുതെ മൂക്കും മുഞ്ഞിയും കാണുന്നെ”

ആ പറഞ്ഞത് അർച്ചനയെ കുറിച്ചാണെന്നു രണ്ടുപേർക്കും മനസിലായി.അപ്പോഴും അർച്ചന മറുപടി നൽകിയില്ല.ഒരു സാധാ ചിരി മാത്രം മുഖത്ത് അതും അധിക നേരം ഉണ്ടായില്ല.അവൾക്കു വലിയ വീർപ്പുമുട്ടലായിരുന്നു അലിയുടെ സാന്നിധ്യം.

“ഇനി കുറച്ചു ജാട ആവാം.അടുത്താഴ്ച മുതൽ ടെക്നോ സൊല്യൂഷൻസിലെ സ്റ്റാഫാണ് കക്ഷി അറിയോ ”

“ഓ അങ്ങനാണോ ..അത് കലക്കി.കൺഗ്രാറ്സ് ”
അലി അർച്ചനയ്ക്ക് നേരെ കൈ നീട്ടി

അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും കൈ കൊടുക്കാതെ നിവർത്തി ഇല്ലാരുന്നു .
അവൾ പതിയെ ഷേക്ക്‌ ഹാൻഡ് നൽകി
“താങ്ക്സ്”

“എന്ന ജോയിൻ ചെയ്യുന്നേ ..?”
കൈ വിടാതെ തന്നെ അലി ചോദിച്ചു

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025