Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 6

അരളി പൂവ്  6

Arali Poovu Part 6

 

കണ്ണീർ തുള്ളികൾ എല്ലാം തുടച്ചു മുഖം കഴുകി പ്രസരിപ്പോടെ അർച്ചന മാമിയുടെ വീട്ടിലേക്ക് നടന്നു.

മാമിയും കിച്ചുവും തകൃതയായി ഏണിയും പാമ്പും കലിയിലാണ്. അങ്കിൾ ആവട്ടെ ഏതോ പുസ്തകവും പിടിച്ചു റൂമിൽ തന്നെ.പുള്ളി ഒരു സാഹിത്യ സ്നേഹിതനാണ്.”അഹ് വാ മാ”
അർച്ചനയെ കണ്ടപാടെ മാമി സ്നേഹത്തോടെ വിളിച്ചു

“ഓ കട്ട മത്സരം ആണല്ലോ”
കാര്യമായ ആലോചനയിലായിരുന്ന കിച്ചുവിന്റെ തലയിൽ തട്ടി അർച്ചന തുടർന്നു
“ഒന്ന് മൈൻഡ് ചെയ് സാറേ”

കിച്ചു ഒന്ന് പുഞ്ചിരി തൂകി

“അങ്കിൾ എവിടെ മാമി…?”

“റൂമുക്കുള്ളെ ഇറുക്ക്‌ മ”

“അപ്പൊ വായന ആണോ ..മം എങ്കിൽ ശല്യം ചെയ്യുന്നില്ല”

കുറച്ചു സമയത്തിന് ശേഷം അങ്കിൾ പുറത്തു വന്നു.

“ആഹാ അച്ചു പെണ്ണ് എപ്പോ വന്നു…?”

“കുറച്ചു നേരം ആയിരുന്നു അങ്കിളേ ”

“ഡോക്ടർ എന്ത് പറഞ്ഞു മോളെ ..?”

“സർജറി വേണം എന്ന് തന്നെയാ അങ്കിളേ പറയുന്നേ”

“കവലപ്പെടാതെ കണ്ണാ നാങ്ക എല്ലാം ഇറുക്ക്‌ .എവളോ പണം ആനാലും സേഞ്ചിടലാം”

“അത് തന്നെ ”
കിച്ചുനെ എടുത്തു മടിയിലിരുത്തി കൊണ്ട് മാമിയെ പിന്തുണച്ചു അങ്കിൾ പറഞ്ഞു

“അയ്യോ പണം ഒന്നും വേണ്ടങ്കിളെ .നാട്ടിലെ പ്രോപ്പർട്ടി ഒക്കെ ആവും.”

“മം”
അങ്കിൾ നിരാശയോടെ ഒന്നു മൂളി

പെട്ടന്നായിരുന്നു കോളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടത്.ഉടൻ തന്നെ മൂവരും പുറത്തേക്ക് നോക്കി. പോസ്റ്റ്‌മാൻ ആയിരുന്നു അത്.അയാൾ രണ്ടു കവർ എടുത്തു ഒന്ന് അങ്കിളിനും മറ്റൊന്ന് അർച്ചനക്കും നൽകി.

അങ്കിളിനുള്ളത് ഒരു ഇംഗ്ലീഷ് പുസ്തകം ആയിരുന്നു.അടുത്തിടെ ഓർഡർ ചെയ്തതാണ്.പുസ്തകം കണ്ട പാടെ പുള്ളി ഡബിൾ ഹാപ്പി.ഇതെന്തു കൂത്തെന്ന മട്ടിൽ ആയിരുന്നു മാമിയുടെ മുഖം.
ഒരു പുസ്തകം കിട്ടിയതിനു ഇത്രയ്ക്കു തുള്ളണോ എന്ന് പുള്ളിക്കാരി വിചാരിച്ചു കാണും.
ഒരു പത്രം പോലും വായിക്കാത്ത മാമിക്ക് ഇതുവെല്ലോം പറഞ്ഞാൽ മനസുലാകുമോ

എന്നാൽ അർച്ചനയ്ക്ക് വന്ന മൂവർക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു അവസാന ഇന്റർവ്യൂ അർച്ചനയെ കൈവിട്ടില്ല.ടെക്നോ സൊല്യൂഷൻസിൽ നിന്നുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ ആയിരുന്നു അത്.എല്ലാരുടെയും മുഖത്തു സന്തോഷം അലതല്ലി.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025