Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 6

ഒന്നൂടി എല്ലാരേയും കളിപ്പിച്ചു നോക്കിയ ശേഷം ദേവൻ പുറത്തേക്ക് നടന്നു .രാത്രി ഏറെ വൈകിയാണ് ദേവൻ വീട്ടിൽ എത്തിയത്.അപ്പോഴേക്കും ദേവസി ചേട്ടൻ നല്ല ഉറക്കമായി

“ഡോ തൊറക്കാഡോ കതവ് ”
കാളിങ് ബെൽ അടിച്ചോണ്ട് തന്നെ ദേവൻ അലറി

ഒന്ന് രണ്ടു തവണ വിളിച്ചതോടെ ദേവസ്സി ഉണർന്നു
“ഹോ എത്തിയല്ലോ പിശാശ് ”

അൽപ നേരത്തിനുള്ളിൽ വന്നു വാതിൽ തുറന്നു.ദേവൻ അകത്തു പ്രവേശിച്ചു

“ഓ ഇന്നും നാല് കാലാണല്ലോ ”
ദേവനെ അടിമുടി നോക്കിയ ശേഷം വാതിൽ അടച്ചു

“എന്താടോ തനിക്കു പിടിച്ചില്ലേ ..?”

“അയ്യോടാ പിടിച്ചേ .ആട്ടെ എവിടാരുന്നു …?”

“ഒരു ടൂർ …”
ദേവൻ നാക്ക് നല്ലോണം കുഴയുന്നുണ്ട്

“മം ഉവ്വ ഉവ്വ ……അന്വേഷിക്കാത്തവരായി ആരുമില്ല”

“മം അത്രക്ക് വല്യ ലിസ്റ്റോ …?”

“കൈസർ മുതൽ കാലൻ വരെ ഉണ്ട് ആ ലിസ്റ്റിൽ ”

“ഓഹോ …. എന്റെ കൈസർ മോനു സുഖം അല്ലെടോ …സുഖം ആയിരിക്കണം ഇല്ലെങ്കിൽ തന്നെ ഞാൻ കേട്ടു കെട്ടിക്കും ”
ദേവസി ചേട്ടന്റെ തടിയിൽ തട്ടി ദേവൻ പറഞ്ഞു

“ആ കൂട്ടിൽ കാണും പോയി ചോദിക്ക് ”

“ചോദിക്കും ചോദിക്കും നാളെ ചോദിക്കും ….പിന്നെ കാലൻ .അവനെ ഞാൻ കാലപുരിക്ക് തന്നെ തിരിച്ചു അയച്ചിട്ടുണ്ട് ”

ദേവൻ ആടി ആടി മുറിയിലേക്ക് പോയി .ദേവസി ചേട്ടൻ കുരിശും വരച്ചു ഉറങ്ങാനും പോയി .

 

അടുത്ത ദിവസം പതിവുപോലെ അർച്ചനയും നിര്മലയും ജോലിക്ക് ശേഷം നടന്നു വരുകയാണ്

“പോത്തേ നീ പോവാണെന്ന കാര്യം ഹോസ്പിറ്റലിൽ പറഞ്ഞോ ”
നിർമല ചോദിച്ചു

“മം പിന്നെ പറയാതെ.ശ്രുതി കുട്ടിക്ക് നല്ല സങ്കടമായി പിന്നെ ഭാർഗവി അമ്മ കരഞ്ഞു ”

“ഓ അപ്പൊ നീയും മോങ്ങി കാണും ”
നിർമല കളിയാക്കി ചിരിച്ചു

“പൊടി ഞാനൊന്നും കരഞ്ഞില്ല.”
നിര്മലക്കു മുഖം കൊടുക്കാതെ അർച്ചന പറഞ്ഞു

“നിന്നെ ഞാൻ കാണാൻതുടങ്ങിയിട്ടു കുറച്ചായി മോളെ ”

“വിഷമം വന്നാൽ ആളുകൾ കരയൂലെ”

“അപ്പൊ കരഞ്ഞു ..”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025