ദേവകി : ചേച്ചി വഴി എന്താണെന്ന് പറ.
ശ്രീലേഖ : ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, അതല്ലാതെ വേറെ വഴിയില്ല… ബാക്കിയെല്ലാം ഞാൻ ഒന്നുകൂടെ ആലോചിച്ചു ഉച്ചക്ക് പറയാം.
ദേവകി : അജി നിനക്കെന്തു തോന്നുന്നു ? വല്ലതും നടക്കുമോ… നടന്നില്ലെങ്കിൽ നീ ഒറ്റപെട്ടുപോകും എല്ലാരുടേം മുന്നിൽ നാണം കെടും.
ഞാൻ : ഒന്ന് ശ്രമിച്ചു നോക്കാം… ഇളയമ്മയെ ഞാൻ നിര്ബന്ധിക്കില്ല. ഇളയമ്മയും സീതച്ചെറിയമ്മ തമ്മിൽ ഇപ്പൊ നല്ലൊരു ബന്ധമുണ്ട്. അത് ഞാൻ നശിപ്പിക്കില്ല.
ശ്രീലേഖ : നീ ശ്രമിച്ചോ… അവൾ എതിർത്താൽ നിനക്ക് പ്രശ്നം വരാതെ അവളെ ഞാൻ കൈകാര്യം ചെയ്തോളാം.
ദേവകി : എന്നാ വാ… നമ്മുക്ക് താഴേക്കു പോകാം..
ശ്രീലേഖ : ഹ്മ്മ് നീയൊന്നു കാര്യങ്ങളൊക്കെ ആലോചിച്ചു വെക്ക്…
ഞാൻ : ശരി…
ഞങ്ങൾ മൂന്നുപേരും കൂടി ആ മുറിയിൽ നിന്നു പുറത്തിറങ്ങി. ദേവകിയും ശ്രീലേഖയും താഴോട്ടു പോയി ഞാൻ എന്റെ മുറിയിലേക്ക് കേറി. കട്ടിലിൽ കിടന്നുറങ്ങുന്ന മിഥുനെ വലിച്ചു ശല്യം ചെയ്തു എഴുന്നേൽപ്പിച്ചു.
ഞാൻ : ഡാ… മതി, ഇവിടെ കിടന്നുറങ്ങാനാണോ നീ വന്നിരിക്കുന്നത്… എഴുന്നേറ്റു ഫ്രഷാവ്…
മിഥുൻ ഒന്നും പറഞ്ഞില്ല. ഉറക്ക ച്ചടവിൽ പതുക്കെ എഴുനേറ്റു ബാത്റൂമിലേക്കു പോയി. ഞാൻ അവിടെ ഇരുന്ന് ഉച്ചക്കുള്ള പരിപാടികളെ കുറിച്ച് ആലോചിച്ചു. ബാത്‌റൂമിൽ നിന്നും കുളിക്കുന്ന ശബ്ദം കൂടി കൂടി വന്നു. മിഥുൻ കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി ഡ്രസ്സ് മാറി. ഞങ്ങൾ താഴേക്ക് പോകാൻ വേണ്ടി നിന്നു, അപ്പോഴാണ് അനിത അങ്ങോട്ട് കയറി വന്നത്.
