Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 4

മിഥുൻ സാധനങ്ങൾ എല്ലാം പഴയ സ്ഥാനത്തേക്ക് എടുത്തു വെച്ചു. ഞങ്ങൾ അവിടെന്നു വീട്ടിലേക്ക് നടന്നു. ഉമ്മറത്തേക്ക് വന്നപ്പോളാണ് നളിനി ചെറിയമ്മയാണ് വന്നിരിക്കുന്നത് കൂടെ ഭർത്താവും കുട്ടികളും ഉണ്ട്. നളിനിയുടെ എട്ടു മാസം പ്രായമായ നന്ദൻ എന്ന കൈകുഞ്ഞു അച്ഛന്റെ കയ്യിലുണ്ട്. വീട്ടിലെ പെണ്ണുങ്ങളെല്ലാം നളിനിയെ സ്വീകരിക്കാൻ ഉമ്മറത്തുണ്ട്.  അച്ഛനും നളിനിയുടെ ഭർത്താവും സംസാരിച്ചിരിക്കുന്നുണ്ട്.  ഞങ്ങൾ അതിലേക്കു പങ്കു ചേർന്നു.

അച്ഛൻ : ഡാ ഇവർക്കുള്ള മുറിയെല്ലാം റെഡിയല്ലേ ??

ഞാൻ : ഉവ്വച്ച,  മുകളിൽ ആണ്..

അച്ഛൻ : എന്നാ പിന്നെ വിശ്വനാഥൻ ചെന്ന് ഒന്ന് വിശ്രമിച്ചോളൂ, യാത്രാ ക്ഷീണം ഉണ്ടാകും.

ചെറിയച്ഛൻ : ഇല്ല,  എനിക്ക് ഇപ്പോഴ് തന്നെ പോണം.  എനിക്ക് ഡ്യൂട്ടിയുണ്ട്. നളിനിയെ കൊടുന്നാക്കാൻ മാത്രമാണ് ഞാൻ വന്നത്.

അച്ഛൻ : അതെന്താടോ ഓണമായിട്ടു തനിക്ക് ലീവൊന്നും ഇല്ലേ ?

ചെറിയച്ഛൻ : പോലീസ് പണിയല്ലേ അളിയാ… നളിനിക്കും കുട്ടികൾക്കും സന്തോഷമാകട്ടെ എന്ന് കരുതിയാണ് ഞാൻ ഇല്ലാത്ത സമയമുണ്ടാക്കി അവരെ കൊടുന്നു വിട്ടത്. ഇപ്പൊ വന്ന വണ്ടിയിൽ പോയാൽ എനിക്ക് വൈകീട്ട് ഡ്യൂട്ടിക്ക് കയറാം.

അച്ഛന്റെ : അപ്പൊ ഓണത്തിന് ഇണ്ടാവില്യ എന്നാണോ. ??

ഞാൻ : എത്ര തിരക്കാണെങ്കിലും ഉത്രാടത്തിനു ഞാനിങ്ങു എത്താം..

നളിനി ചെറിയമ്മ കുഞ്ഞിനെ അച്ഛന്റെ കയ്യിൽനിന്നും വാങ്ങി പെണ്ണുങ്ങളുടെ കൂടെ അകത്തേക്ക് പോയി.  അമ്മയും അച്ഛനും മാറി മാറി ചെറിയച്ഛനോടു വിശേഷങ്ങൾ ചോദിച്ചു.

അച്ഛൻ  : അജീ നീ ഈ സാധനങ്ങൾ ഒക്കെ എടുത്ത് നളിനിയുടെ മുറിയിലേക്ക് വെച്ചേക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025