ഞാൻ : ശരിയച്ചാ…
ഞാൻ ഒരു പെട്ടിയെടുത്തപ്പോൾ മിഥുനും ഒരു ബാഗ് എടുത്ത് എന്റെ കൂടെ കൂടി. ഞങ്ങൾ മുകളിലേക്കു കയറുന്നതിനു മുൻപ് തന്നെ ചെറിയച്ഛൻ പോകാൻ ഒരുങ്ങി.
ചെറിയച്ഛൻ : എന്നാ ഞാൻ ഇനി ഇരിക്കുന്നില്ല. ഡ്രൈവറെ വെറുതെ കാത്തു നിറുത്തി മുഷിയിപ്പിക്കണ്ട… ഞാൻ നളിനിയോട് പറഞ്ഞിട്ട് ഇറങ്ങുകയാണ്…
ഞങ്ങളോട് യാത്ര പറഞ്ഞു ചെറിയച്ഛൻ അകത്തേക്ക് പോയി. ഞാനും മിഥുനും മുകളിലെ മുറിയിലേക്ക് പോയി സാധനങ്ങൾ എടുത്തുവെച്ചു.
