അവന്മാരോട് കാറും കൊണ്ട് പൊക്കോളാൻ പറഞ്ഞു. കാരണം വീട്ടിൽ പെണ്ണുങ്ങൾ മാത്രം ഉള്ള് അവിടെ ഒക്കെ ഒരു നോട്ടം വേണമെന്ന് പറഞ്ഞു. ഞാൻ പുതിയ കറുകൊണ്ട് വന്നേകം എന്ന് പറഞ്ഞു. അവർ അവിടെ നിന്ന് വേഗം പോയി. ഞാനും ഇക്കയും കൂടെ പോയി വീട്ടിൽ നിന്ന് ഇക്കാ കാണിച്ചു തന്നാ കാർ കണ്ടു. പുതിയ വണ്ടി പോലെ ഉണ്ടായിരുന്നു.
പിന്നെ ഇത്തയെ കണ്ടു പക്ഷേ ഇക്കാ നേരത്തെ തന്നെ വീട്ടിലേക് പോക്കോട എന്ന് പറഞ്ഞു അവർ അവിടെ ഒറ്റക്ക് അല്ലെ എന്ന് പറഞ്ഞു. ആ ഒരു പേടി ഉള്ളത് കൊണ്ട് ഇത്തയോട് വേഗം യാത്ര പറഞ്ഞു. ഇത്തയുടെ വയറ്റിൽ ഒരു ഉമ്മയും കൊടുത്തിട്ട് ആണ് ഞാൻ പുതിയ ലക്ഷറി കാറിൽ bmw ൽ വേഗം വീട്ടിലേക് വീട്ടു. കുറച്ചു km ചെന്ന് കഴിഞ്ഞ ശേഷം വീട്ടിലേക് വിളിച്ചു വിശേഷം തിരക്കി. അവിടെ ഒരു കുഴപ്പവും ഇല്ലാ.
ഞാൻ കാറിൽ നിന്ന് ഇറങ്ങി അവന്മാരെ അങ്ങ് വിളിച്ചു എന്നിട്ട് അവരോട് അവർ ഉപയോഗിക്കുന്ന വണ്ടികൾ മാറ്റി കൊണ്ട് ഇരിക്കണം ഒരു റൂട്ടിൽ കൂടെ തന്നെ പോകരുത് ഇടവഴി ഒക്കെ കയറിയെ പോകാവൂ എന്ന് നിർദേശം കൊടുത്തു. അങ്ങനെ ആണേൽ ഞങ്ങൾക് എതിരെ ഉണ്ടാക്കിയ പ്ലാൻ ഒക്കെ ബ്രേക്ക് അപ്പ് ചെയ്യാൻ കഴിയും ഒരു പരിധി വരെ. അവന്മാരുടെ സുരക്ഷായും ഞാൻ നോക്കണ്ടേ.
അതും അല്ലാ അവരോട് വീട്ടിലേക് ഒറ്റക്ക് ഒക്കെ ആണേൽ പോകുന്നെങ്കിൽ മാടയിലെ ഭാരത് ബെൻസ് കൊണ്ട് പോകോളണം എന്ന് ഞാൻ വാണിങ് കൊടുത്തു. അതാണേൽ ഇങ്ങോട്ട് വന്ന് കയറിയാലും വന്നു കയറുന്നവനെ എക്കുള്ളു.പിന്നെ എതിരാളിയുടെ കൈയിൽ ഉള്ള സകല വണ്ടികളുടെയും അവന്റെ ആളുകളുടെയും ഡീറ്റെയിൽസ് എടുത്തു വെക്കാൻ ഞാൻ അവരോട് പറഞ്ഞു.
അങ്ങനെ അവരുടെ ഓരോ പ്ലാനും പൊളിക്കാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ ഉച്ച ആയപോഴേക്കും ഞാൻ വീട്ടിൽ എത്തി. പുതിയ വണ്ടി കണ്ടപ്പോൾ ഉള്ള ദിവ്യ ടേയും കവിതയുടെയും സന്തോഷം കാണണം.
പക്ഷേ അവർക്ക് അറിയില്ലല്ലോ ഞാൻ ഇത് എന്തിന് വാങ്ങി എന്ന്.
ഞാൻ ആ കാര്യം ഒന്നും പറഞ്ഞില്ല.
പിന്നെ പോയി കുളിച്ചു ശേഷം കുഞ്ഞാവയെ അടുത്ത് പോയി കിടന്നു. അതും ഉള്ളിൽ തീ ആയി. ആന്റിയോട് ഇക്കാ എല്ലാം പറഞ്ഞത് കൊണ്ട് ആന്റി വീട്ടിലേക് പോയി റിസോർട്ടിലേക് പോകുവാ എന്ന് എന്നോട് പറഞ്ഞു. അവിടെ ആന്റിയെ തൊടാൻ ആർക്കും കഴിയില്ല. തൊടുന്നവനെ വെട്ടി കൊന്നു വനത്തിൽ കുഴിച്ചിടും അവിടെ ഉള്ളവന്മാർ.
ഞാൻ കൊച്ചിന്റെ അടുത്ത് കിടക്കുന്നത് കണ്ടപ്പോൾ അപ്പുറത്തെ സൈഡിൽ കൂടെ വന്നു കവിതയും കൂടെ കയറി കിടന്നു. എന്റെ ഓപ്പോസിറ്റ് ആയി. കുഞ്ഞു ഞങ്ങളുടെ ഇടയിലും.
എന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടു കവിത എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഉറക്കം വരുവാ. എന്ന് പറഞ്ഞു ഞാൻ കൊച്ചിന്റെ അടുത്ത് ചേർന്നു കണ്ണ് അടച്ചു കിടന്നു.
