കവിത അടുക്കള പണി കഴിഞ്ഞു എന്റെ അടുത്തേക് വന്നു. കവിത മുറിയിൽ കൊച്ചിനെ നോക്കുവായിരുന്നു
“ഇന്ന് എന്താടാ ജോലിക്ക് പോകുന്നില്ല ”
“ഇല്ലാ ദിവ്യയെ.
ഇന്ന് പോകാൻ ഒരു മൂഡ് ഇല്ലാ ”
“നീ ഇക്കയുടെ അടുത്ത് പോയിട്ട് വന്നപ്പോൾ തൊട്ട് ഞാൻ നിന്നെ നോക്കുന്നതാ. എന്തെങ്കിലും പ്രശ്നം ഉണ്ടോടാ. നിന്നെ എനിക്ക് അറിയാവുന്നത് അല്ലെ. നിന്റെ മുഖചയം സ്വഭാവം മാറിയാലും എനിക്ക് അറിയാം. എന്താ പ്രശ്നം എന്നോഡ് എങ്കിലും പറയടാ ”
ഞാൻ ഒന്ന് ഓർത്തിട്ട് സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോൾ. ദിവ്യ ഒന്ന് ഭയന്നു. എന്റെ മുകളിൽ കഴുകന്മാർ വട്ടം ഇട്ട് പറക്കുകയാണ് എന്തും സംഭവികം എന്ന് പറഞ്ഞപോൾ ദിവ്യ എന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു.
“നമുക്ക് ഇവിടെ നിന്ന് പോകാമടാ എങ്ങോട്ടെങ്കിലും.
നമുക്ക് ഒന്നും വേണ്ടടാ ”
എന്ന് പറഞ്ഞു കണ്ണീർ ചാടിച്ചു.
“എങ്ങോട്ട് പോകാൻ. എവിടെ ചെന്നാലും അവൻ തേടി പിടിക്കും.”
അപ്പൊ കുഞ്ഞിനെ കൊണ്ട് കവിത പുറത്തേക് വന്നപ്പോൾ ദിവ്യ കണ്ണ് ഒക്കെ തുടച്. ഞങ്ങൾ വേറെ സംസാരത്തിലേക് പോയി.
“അതേ എനിക്ക് ഇന്ന് കുഞ്ഞി കൊച്ചിനെ കുളിപ്പിക്കാൻ സോപ്പ് വാങ്ങാൻ പോകണം. ഇന്നാ ദിവ്യ ച്ചി കുഞ്ഞിനെ പിടി ”
എന്ന് കവിത പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെ വായിൽ നിന്ന് ഒരേപോലെ പറഞ്ഞു. പോകണ്ടാ എന്ന്.
“എന്ത്
ഞാൻ പോയി ഇപ്പൊ വരന്നെ ”
“വേണ്ടാ കവിതേ ഞാൻ വാങ്ങി കൊണ്ട് വരാം ”
എന്ന് പറഞ്ഞു ഞാൻ ഉള്ളിലേക്ക് പോയി കാറിന്റെ താക്കോൽ എടുത്തു ഞാൻ സാധനങ്ങൾ വാങ്ങാൻ പോയി.
