“ഉം
കണ്ടോളാം.
ആ ഗൗരവം കളയണ്ട വിട്ടോ വേഗം ചെല്ല് ”
എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ട്. ഞാൻ റെഡി ആയി 10:30ക് മുൻപ് അവിടെ ചേന്നു. അവൾ ആണേൽ റൂമിൽ ഇരുന്നു എല്ലാ ഫയൽ കളും നോക്കുവാ. എങ്ങനെ ഒക്കെയാ ഇതിന്റെ കിടപ്പ് എന്ന് ഒക്കെ അറിയാൻ.
ഞാൻ അവിടെ ഉണ്ടായ സ്റ്റാഫ് നോട് ചോദിച്ചപ്പോൾ. മാം ഉച്ചക്ക് എല്ലാവരെയും മീറ്റിങ് ഒക്കെ വിളിച്ചിട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ അവളുടെ കതകിൽ തട്ടി.
“ഞാൻ അകത്തേക്കു വന്നോട്ടെ മേഡം ”
“Yes ”
“എന്താണ് വിജീഷേ സമയം 10:45ആയല്ലോ. കെട്യോൾ വീട്ടിൽ നിന്ന് വിട്ടില്ലേ.”
“വീട്ടു മേഡം. പക്ഷേ കെട്യോൾ ഓഫീസിൽ ലേക്ക് പോയപ്പോൾ ഫുഡ് എടുക്കാൻ മറന്നു പോയി. അത് കൊണ്ട് കൊടുക്കാൻ താമസിച്ചു പോയി ”
ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന അവൾക്കും കൊച്ചിനും ഉള്ള ഫുഡ് അവൾക് കൊടുത്തു. അവൾ അത് ചമലോടെ അത് വാങ്ങി വെച്ച്. വീണ്ടും ഗൗരവം എടുത്തു. കുഞ്ഞിന് അവിടെ കിടക്കാൻ ആട്ടു തോട്ടിൽ ഒക്കെ മേടിച്ചു അതിൽ ആണ് മോൻ. ശ്രീ മോൾ ആണേൽ ശോഭയിൽ ഇരുന്നു കളിക്കുന്നുണ്ട്. എന്നെ കണ്ടതോടെ എന്റെ ഒപ്പം വന്നു.
ഞാൻ ശ്രീ മോളെ എടുത്തു പുറത്തേക് പോകാൻ നേരം.
“ഏട്ടാ
പോകുവാണോ.”
“അല്ലാടി ഇവളേ കൊണ്ട് ചുമ്മാ ഇവിടെ ഒക്കെ ചുറ്റി കറങ്ങാൻ. നീ മീറ്റിംഗ് പോകുമ്പോൾ പറ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം ”
“ശെരി ഏട്ടാ ”
“എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി മീറ്റിംഗിൽ ”
“ഉം “
