Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

ഇപ്പോഴത്തെ ശരീരത്തിന് പ്രായത്തിന്റെതായ എല്ലാ  പ്രേശ്നങ്ങളും ഉണ്ടായിരുന്നു.  ഞാൻ ആ ഫ്ലെക്സും പുതച്ചു ആ മരച്ചുവട്ടിൽ തന്നെ ഇരുന്നു. ഞാൻ ഒരു യാചകൻ ആണെന്ന് കരുതി ആളുകൾ  എന്റെ നേരെ ചില്ലറകൾ  ഏരിഞ്ഞു തന്നു.  അപ്പോൾ അവിടെ വന്നിരുന്ന  മറ്റൊരു യാചകൻ അയാളുടെ ഭണ്ഡത്തിൽ നിന്നും എനിക്ക് ഉടുക്കാൻ മുണ്ടും ഷർട്ടും തന്നു. ഞാൻ മരത്തിനു പിന്നിലേക്ക് പോയി അത് ഇട്ടു. പിന്നെ എനിക്ക് കിട്ടിയ ക്യാഷ് കൊണ്ട് എന്റെ നാട്ടിലേക്ക് ഉള്ള ബസ്സിൽ കയറി.

ഞങ്ങളുടെ ജംഗ്ഷനിൽ എത്തിയ ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു. അപ്പോൾ ഈ ലോകത്തിലെ ഞാൻ അവിടേക്ക് എന്റെ അച്ഛന്റെ സ്കൂട്ടരും ഓടിച്ചു വന്നു. എന്നെ കണ്ട ഞാൻ ഞെട്ടി പോയി. ചുണ്ടിൽ ഒരു സിഗരറ്റും കത്തിച്ചു കണ്ണിനു ചുറ്റും കറുപ്പും മുഷിഞ്ഞ വേഷവും ധരിച്ചു. അടിമുടി മാറിയ ഞാൻ.

ഞാൻ അവിടെ നിന്ന ഒരാളോട് ചോദിച്ചു.

” അത്  നമ്മുടെ സഖവ്‌ കൃഷ്ണന്റെ മോൻ അല്ലെ അവന്  എന്താ പറ്റിയത് “

” എന്തോ പറയാനാ  …. കുലം മുടിക്കാൻ ഇങ്ങനെ ഓരോ സന്തതികൾ  ഉണ്ടാകുമല്ലോ…. ചെക്കൻ കഞ്ചാവ “

ഞാൻ അത് കേട്ടുകൊണ്ട് മുന്നോട്ട് നടന്നു. ഞാൻ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സ്കൂട്ടറിനു മുന്നിൽ കൈ കാണിച്ചു.

” മാറട  കെളവ   വഴിയിൽ നിന്ന് “

” കുഞ്ഞേ ഞാൻ കുറച്ച് നേരമായി ജംഗ്ഷനിൽ നിൽക്കുന്നു… … ഓട്ടോ ഒന്നും കണ്ടില്ല…… എനിക്ക്  എത്രയും പെട്ടെന്ന്  സഖവ്‌ കൃഷ്ണന്റെ വീട്ടിൽ എത്തണം “

“സഖവ്‌ കൃഷ്ണൻ….  എന്റെ അച്ഛൻ….. എന്തിനാ നിങ്ങൾ അയാളെ കാണുന്നത്….. വൈ “

എന്റെ അപരൻ  കുഴഞ്ഞു കൊണ്ട് പറഞ്ഞു…

” ഒരു സഹായം അഭ്യർത്ഥിക്കാൻ ആണ്‌ “

” ഓഹ്  കേറൂ കേറൂ……. അങ്ങേര്  സ്വന്തം വീട്ടുകാർക്ക്   നല്ലത് ഒന്നും ചെയ്തില്ലെങ്കിലും…. നാട്ടുകാർക്ക് വേണ്ടി  മരിക്കും “

ഞാൻ എന്റെ അപരന്റെ സ്കൂട്ടറിന് പിന്നിൽ കയറി. കയറാൻ നേരം ഞാൻ അവന്റെ തോളിൽ പിടിച്ചു. പെട്ടെന്ന് എന്റെ ഓർമയിലേക്ക് എന്തോ ചിലത് വന്നു.  അപ്പോയെക്കും എന്റെ അപരൻ അവന്റെ തൊള് ചരിച്ചു ഒന്ന് കുലിക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025