Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

ഇത്രപെട്ടെന്ന് അയാളിൽ നിന്ന് ഇങ്ങനൊരു അധികാരപ്രയോഗം പ്രതീക്ഷിച്ചിരുന്നില്ല…

കാറിന്റെ സീറ്റിൽ വണ്ണിച്ചു പരന്ന എന്റെ തുടയിൽ അയാളുടെ തുട ഉരുമ്മി.. എന്റെ ശരീരമാസകലം അയാളുടെ ശരീരത്തോട് ചേർന്നു…
അയാളുടെ കണ്ണുകൾ ചുരിദാർ റ്റോപ്പിനടിയിൽ ലെഗ്ഗിങ്‌സിൽ പൊതിഞ്ഞിരുന്ന എന്റെ തുടകളുടെ സമൃദ്ധിയിൽ നാണമില്ലാതെ പതിഞ്ഞിരുന്നു..

രമേശേട്ടനെങ്ങാൻ വന്നാൽ ഇതു കാണുമ്പോൾ എന്ത് പറയുമെന്ന ഭയത്താൽ ഞാൻ കാറിന്റെ ബാക്ക് ഗ്ലാസ്സിലൂടെ എയർപോർട്ടിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു…

“………….അവൻ വരുമ്പോ വരട്ടെടി മോളേ…
നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്.. ഞാനില്ലേ നിന്റെ കൂടെ…”

അതു പറയുന്നതോടൊപ്പം ആശ്വസിപ്പിക്കാനെന്ന പോലെ അയാളെന്റെ വലത്തേ തുടയിൽ തട്ടി…

ഓരോ തവണയും അയാളുടെ കടന്നുകയറ്റങ്ങൾ, എന്നിൽ ഭയത്തോടൊപ്പം, മുൻപ് അറിഞ്ഞിട്ടില്ലാത്തൊരു അനുഭൂതിയെയും ഉണർത്തിവിട്ടുകൊണ്ടിരുന്നു…
തുടയിൽ പതിയെ തട്ടിയ അയാളുടെ കൈ പക്ഷെ, അയാൾ പിൻവലിച്ചില്ല..
പകരം, എന്റെ വലത്തേ തുടയിൽ അയാളുടെ ഇടത്തെ കൈപ്പത്തി കൂടുതൽ കരുത്തോടെ അമർന്നു…

അയാളോട് കയ്യെടുത്തുമാറ്റാൻ പറയാനോ, എന്റെ തുട ഇഷ്ടക്കേടോടെ പിൻവലിക്കാനോ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല എനിക്ക്…
മറിച്ച്, ഇനിയുമിനിയും അയാൾ എന്നിൽ കടന്നുകയറിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഉള്ളിലെവിടെയോ തിരയടിച്ചുകൊണ്ടിരുന്നു….

മെല്ലെ, ടോപ്പിനുമുകളിലൂടെ എന്റെ തുടയിൽ ആ കൈ ഇഴഞ്ഞുനടക്കാൻ തുടങ്ങി… ഞാൻ ആ എ സി കാറിനുള്ളിലിരുന്ന് ഉരുകിയൊലിക്കാനും…
പെട്ടെന്ന് അയാളുടെ മൊബൈൽ ശബ്ദിച്ചതും എന്റെ തുടയുടെ മൃദുലമായ മാംസം ആ കൈക്കുള്ളിൽ ഒന്നിറുകിയഴഞ്ഞു..

“………….ആ.. നിന്റെ കെട്ട്യോനാണല്ലോ…”
തുടയിൽ നിന്നു കൈ മാറ്റാതെ അയാൾ വലത്തേകൈകൊണ്ട് തന്റെ മൊബൈൽ ഉയർത്തി കാട്ടി…
അതിൽ രമിക്കുട്ടി എന്ന പേര് ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025