Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

അതികം താമസമില്ലാതെ ആ സ്‌പീക്കറിൽ നിന്നും പാട്ടു ഒഴികിയെത്താൻ തുടങ്ങിയതും, ചെറുപ്പക്കാരികളായ പെണ്കുട്ടികളെല്ലാം, വട്ടം കൂടിയിരിക്കുന്ന വയസ്സായ സ്ത്രീകളുടെ നടുഭാഗത്തായി വന്നു ആ പാട്ടിനു അനുസരിച്ചു ഡാൻസ് കളിയ്ക്കാൻ തുടങ്ങി,,

എനിക്ക് ഡാൻസ് വളരെ ഇഷ്ടമാണ്,, ഞാൻ ക്ലാസ്സിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്, കോളേജിൽ ഒരുവിധം പരിപാടികളിലൊക്കെ പങ്കെടുത്തു സമ്മാനം വാങ്ങിച്ചിട്ടുമുണ്ട്,, അതിനാൽ തന്നേ ഞാൻ എൻ്റെ ശ്രദ്ധ പൂർണമായും ആ പെൺകുട്ടികൾ കളിക്കുന്ന ഡാൻസിലേക്കു കേന്ത്രീകരിച്ചു,, അല്ലെങ്കിലും ഇപ്പോൾ എൻ്റെ മനസ്സിനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിൽ നിന്നും ഒന്ന് മുക്തി നേടാൻ ഇത് തന്നെയാവും നല്ലതെന്നു എനിക്ക് തോന്നി!!

ഞാൻ മഹിയോടൊത്തു പങ്കെടുത്ത പാർട്ടികളൊക്കെ കോർപ്പറേറ്റ് /വൈറ്റ് കോളർ പാർട്ടികളായിരുന്നു, അവിടെ ആണുങ്ങളെല്ലാരും മദ്യഗ്ലാസും പിടിച്ചു ബോസ്സിൻറ്റെ ചുറ്റും കൂടി നിന്നു അങ്ങേരു പറയുന്ന ചളി കോമെടികൾക്കു കഷ്ട്ടപ്പെട്ടു ചിരിക്കുന്നത് കാണാം, ഒരിക്കലും നടക്കാത്ത അത്രയും വലുപ്പത്തിൽ കമ്പനിയെ ഉയർത്തിക്കൊണ്ടുവരുന്ന ബോസിൻറ്റെ പ്ലാനിങ്ങിനെ ഒട്ടും ആത്മാർത്ഥതയില്ലാതെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാം,, പെണ്ണുങ്ങളാണെങ്കിൽ തള്ളോട് തള്ളും, കുശുമ്പും, കുന്നായ്മയും നിറഞ്ഞ ചർച്ചയിൽ മുഴുകിയിരിക്കും (അല്ല അതിൽ ഞാനും ഒട്ടും പിന്നിലല്ല)

പക്ഷെ ഇവിടെ അങ്ങനെയല്ല,, എല്ലാരും കാപട്ട്യം തീരെയില്ലാതെ വളരെ നിറഞ്ഞ മനസ്സോടെ കല്യാണം ആസ്വദിക്കുന്നു, പ്രായവ്യത്യാസമില്ലാതെ തമാശകൾ പറയുന്നു, മനസ്സുകൊണ്ട് ഇപ്പോഴും ഒരു ഗ്രാമവാസി ആയതിനാൽ ഞാൻ പെട്ടെന്നു തന്നേ ഇവരുമായി അങ്ങ് സെറ്റായി!!

‘ശശികല ചാർത്തിയ ദീപാവലയം’ എന്ന പാട്ടിനാണ് ഇപ്പോൾ ആ പെൺകുട്ടികൾ ചുവടുകൾ വെയ്ക്കുന്നത്, എൻ്റെ കോളേജ് കാലഘട്ടത്തിൽ ഈ പാട്ട് വളരെ ട്രെൻഡിങ് ആയിരുന്നു, എന്തേലും ഒരു പരിപാടി വന്നാൽ കുറഞ്ഞത് മൂന്നോ നാലോ ഗ്രൂപ്പുകൾ ആ കാലത്തു ഈ പാട്ട് തന്നെ തിരഞ്ഞെടുക്കുമായിരുന്നു, പക്ഷെ ഈ പട്ടിക്കാട്ടിൽ ഇപ്പോഴും ഈ പാട്ട് ട്രെൻഡിങ് ആണ്.

ഞാൻ നോക്കുമ്പോൾ, ഒട്ടുമിക്ക പെൺകുട്ടികൾക്കും തീരെ താളബോധമില്ല, എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് കയ്യും കാലും തരിച്ചിട്ടു പാടില്ല, ഒരു അവസരം കിട്ടിയിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു, ഡാൻസ് എങ്ങനെയാ കളിക്കേണ്ടതെന്നു!!

പക്ഷെ ആ കൂട്ടത്തിൽ ഒരു പെൺകുട്ടി അത്യാവശ്യം തെറ്റില്ലാതെ കളിക്കുന്നുണ്ട്, അവൾ പച്ച നിറത്തിലുള്ള പാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നതു,ഒപ്പം ഒരു വെളുത്ത ഷാളും ചുറ്റിയിട്ടുണ്ട്, അവളെ കാണാനും നല്ല ഭംഗിയുണ്ട്, നല്ല ഒരു വെളുത്ത സുന്ദരി.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025