“..ഞാനെന്താ ഒളിക്കുന്നേന്നു പറയാം… അതിനു മുന്നേ നീയെന്താ ഞങ്ങളീന്നു ഒളിക്കുന്നെ..?? നിനക്ക് ഈ കല്യാണം ഇഷ്ടമല്ലാരുന്നോ…?? വന്നപ്പോ മുതല് ഞാന്‍ ശ്രദ്ധിക്കുന്നതാ.. നിങ്ങള് തമ്മിലൊന്നും മിണ്ടുന്നു പോലുമില്ല… എന്താ കാര്യം… അവനീ കല്യാണത്തിനു ഇഷ്ടക്കുറവൊന്നും ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല… നിന്റെ പെരുമാറ്റത്തിലാ എനിക്ക് സംശയം…??”
“…അത്….. അച്ഛാ… അങ്ങനെയൊന്നുമില്ല… പിന്നെ പെട്ടന്ന് അദ്ദേഹത്തെ കല്യാണം കഴിക്കേണ്ടി വന്നപ്പോ… പൊരുത്തപ്പെടാന്‍ എനിക്ക് കുറച്ച് സാവകാശം വേണം… അല്ലാതെ വേറെയൊന്നുമില്ല…” തന്ത്രപൂര്‍വ്വം അനു മറ്റൊന്നും പറയാതെ ഉരുണ്ടു കളിച്ചു…. “..പക്ഷേ അച്ഛനെന്തിനാ ഈ കാശ് അയാള്‍ക്ക് കൊടുക്കുന്നേന്നു എനിക്കറിയണം…”
“…മോളേ… നീ കരുതുന്നപോലെയല്ല… നിന്നെ അജു തന്നെ കല്യാണം കഴിച്ചിരുന്നെങ്കിലും, ഈ കല്യാണം ശ്രീമംഗലംകാരുടെ ചിലവിലല്ല നടന്നിരുന്നതെങ്കിലും ഈ കാശ് ഞാന്‍ ദേവന് കൊടുക്കണമായിരുന്നു… കാരണം ഇത് മുന്‍പ് ഞാന്‍ അവന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പൈസയാണ്..” തുടര്‍ന്ന് അന്ന് ഞങ്ങള്‍ ബാങ്കില്‍ വച്ച് കണ്ടത് മുതലുള്ള കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു… മുറിയുടെ വാതില്‍ക്കല്‍ മറഞ്ഞു നിന്ന്‍ താഴെ നടക്കുന്ന സംഭവങ്ങള്‍ നോക്കിയിരുന്ന ഞാന്‍ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അത്ഭുതത്തോടെ കേട്ട് നിന്ന അനുവിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു…
അവസാനം സത്യമറിഞ്ഞു കഴിഞ്ഞ് ആ ചെക്കുമായി എന്റെ മുന്നിലേയ്ക്ക് വന്ന അനുവിന്റെ കണ്ണുകളില്‍ സ്നേഹത്തിന്റെ ലാഞ്ചന ഞാന്‍ ആദ്യമായിക്കണ്ടു… അതിനു ശേഷം എന്നോടുള്ള അവളുടെ പെരുമാറ്റത്തിലും ആ മാറ്റമുണ്ടായിരുന്നു…
“…ദേവേട്ടന്‍ കട്ടിലില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാം…” വഴക്കും ബഹളവും അവസാനം മാപ്പ് പറച്ചിലും കഴിഞ്ഞ് കിടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കിടക്ക കുടഞ്ഞു വിരിച്ചുകൊണ്ട് അനു പറഞ്ഞു…
“…ഇതെന്താ ഇത്രേം ദിവസമില്ലാത്ത ഒരു സ്നേഹം…?? ങ്ങ്ഹേ..??”
“…ദേവേട്ടനോട് എനിക്ക് ദേഷ്യമൊന്നുമില്ല… പിന്നെ എന്റെ അപ്പോഴത്തെ അവസ്ഥ എന്താന്ന് ഞാന്‍ പറയാതെതെന്നെ അറിയാല്ലോ… ആദി അങ്ങനൊക്കെ പറഞ്ഞപ്പോ…??” അവള്‍ പകുതിക്ക് നിര്‍ത്തി..
“…ഇതുവരെ എന്നെക്കുറിച്ചോ മറ്റാരെക്കുറിച്ചെങ്കിലുവോ അവള് നിന്നോട് അങ്ങനെ പറഞ്ഞിടുണ്ടോ…??”
“…മ്ച്ചും…” ഇല്ലയെന്ന അര്‍ദ്ധത്തില്‍ അനു തോള്‍കുലുക്കി…
“…എന്നിട്ടും നമ്മുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രം അവളങ്ങനെ പറയണമെങ്കില്‍ അതിനു പിന്നിലെ ഉദ്ദേശം തനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.. അതുപോലെ അവള്‍ പറഞ്ഞകാര്യം എത്രത്തോലും സക്സസായി എന്നറിയാനല്ലേ അവളിന്നലെ നമ്മള്‍ വന്നപ്പോ ഇവടെ വന്നത്..??”
“…അപ്പോ അന്ന് നടന്നു എന്ന് അവള്‍ പറഞ്ഞതൊക്കെ നുണയാണോ…??”
“…അല്ല… പക്ഷേ അതിനു അവള്‍ പറഞ്ഞ കാരണങ്ങള്‍ മുഴുവന്‍ ശരിയല്ല…?? ഞാന്‍ അവളെ ഒന്നും ചെയ്തിട്ടില്ല എന്നല്ല… പക്ഷേ അതിനു ചില കാരങ്ങള്‍ ഉണ്ടായിരുന്നു..”
“…ഞാന്‍ ആരു പറയുന്നത് വിശ്വസിക്കും… സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആദി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്… ദേവേട്ടനെ എനിക്ക് ഒരാഴ്ച്ചത്തെ പരിചയം പോലുമില്ല…”
“…ഈ കാര്യങ്ങളൊക്കെ മീനുവിനും വാവയ്ക്കും നന്നായി അറിയാം.. തനിക്ക് സംശയമാണെങ്കില്‍ അവരോടു ചോദിച്ചു നോക്കിക്കോ..??” അങ്ങനെയാണ് രാവിലെ അച്ഛന്റെ ഫാമിലേയ്ക്ക് പോകാനായി നിന്ന എന്റെയൊപ്പം അവള്‍ വാവയെക്കാണാന്‍ ഇറങ്ങിയത്… വെള്ളയില്‍ നീല പൂക്കള്‍ പ്രിന്റ് ചെയ്ത ചുരിദാര്‍ ഇട്ടിരുന്ന അവള്‍ തന്നെയാണ് ആക്റ്റീവ ഓടിച്ചത്… ഞാനവളുടെ പുറകില്‍ കൈയും കെട്ടിയിരുന്നു…
