Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

അടുത്തതായി നടക്കാന്‍ പോകുന്ന അങ്കം കാണേണ്ടി വരുമെന്ന പേടിയില്‍ സിംഹത്തെ കണ്ട ഹരിണയുവതിയെപ്പോലെയവള്‍ വിറയ്ക്കുന്നു… രാഘവന്റെ ഇടമുറിയാത്ത തെറിപ്പാട്ടല്ലാതെ ആ മുറിയില്‍ ബാക്കിയൊരു ശബ്ദവുമില്ല…  മാണിക്യന്റെ കൈയുയര്‍ന്നു… പുറത്തുപോകാന്‍ ശീതളിനുള്ള ആജ്ഞ.. കനത്ത കുണ്ടിയും തുള്ളിച്ച് ജീവന്‍ തിരിച്ചു കിട്ടിയപോലെ അവള്‍ സ്റ്റെയര്‍ ഇറങ്ങിയോടി.

അത്രയും നേരം ഈ രംഗം കണ്ടുകൊണ്ട് ഒരുകാല്‍ പുറകോട്ട് മടക്കി ജനലില്‍ചാരി നിന്നിരുന്ന അബ്ദുള്ള കൈയിലിരുന്ന വിസ്കി വായിലേയ്ക്ക് കമഴ്ത്തി ഗ്ലാസ് ടീപ്പോയിയില്‍ വച്ചിട്ട്  ചെന്ന് രാഘവന്റെ കെട്ടഴിച്ചു… അപ്പോഴേക്കും അവനെ സഹായിക്കാന്‍ സ്റ്റീഫനുമെത്തി… ശ്രീമംഗലത്തെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരാണ് രണ്ടും, പല കേസുകളിലും പ്രതികള്‍, ഇപ്പോള്‍ അതൊക്കെ വിട്ട് പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കുന്നു.. മാണിക്യന്റെ വിശ്വസ്ഥര്‍.. ഇടയ്ക്ക് ഇതുപോലുള്ള അത്യാവശ്യങ്ങളില്‍ മാണിക്യന്റെ കാലാള്‍പ്പട.. വേറെയുമുണ്ട് വീരന്മാര്‍.. അതിലാരെ കൂടെകൂട്ടണമെന്ന് ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് മാത്രം മാണിക്യന്‍ തീരുമാനിക്കും.

“…രാഘവാ…!! ഈ സാറ് കുറച്ച് കാര്യങ്ങള്‍ ചോദിക്കും.. തെറികൂട്ടിയാണെങ്കിലും  അല്ലെങ്കിലും… അതിനുള്ള മറുപടി പറഞ്ഞാ നിനക്ക് പോവാം..” മുകളിലേയ്ക്ക് പുകയൂതി വിട്ട് സീലിങ്ങിലേയ്ക്ക് നോക്കുന്ന മാണിക്യന്റെ ഉറച്ച ശബ്ദം.

“…എന്താടാ കഴുവേറിമോനെ നിനക്കറിയേണ്ടത്…??” പുറകിലേയ്ക്ക് പൂട്ടിട്ടു പിടിച്ചിരിക്കുന്ന സ്റ്റീഫന്‍റെ കൈകളില്‍ കിടന്നു കുതറിക്കൊണ്ട് രാഘവന്‍ അലറി.. എന്റെ കണ്ണുകൊണ്ടുള്ള സംജ്ഞ കിട്ടിയതും മാണിക്യനെതിരെ ടീപ്പോയിക്ക് അപ്പുറത്തുള്ള സോഫയിലേയ്ക്ക് അബ്ദുള്ളയും സ്റ്റീഫനും കൂടി രാഘവനെ ഇരുത്തി.. അയാള്‍ അനങ്ങാതിരിക്കാന്‍ തോളിലമര്‍ത്തിപ്പിടിച്ചിരുന്നു..

“…രാഘവാ..!! കളരിക്കലെ രവിച്ചേട്ടന്റെ മോള്‍ അനുപമയ്ക്ക് നീയൊരു കല്യാണാലോചന കൊണ്ടുവന്നു… പഴയ സി.ഐ. ശ്രീമംഗലത്തെ ശങ്കരരാജന്‍ സാറിന്റെ മോന്‍ അര്‍ജുനെ… ഓര്‍ക്കുന്നുണ്ടോ..??” മുന്നില്‍ കൈകെട്ടി നിന്ന് ഞാന്‍ അജുവിന്റെ പേര് പറഞ്ഞതും രാഘവന്റെ കണ്ണിലെ ഭീതി ഞാന്‍ വായിച്ചു.. തെറി പുലമ്പിയിരുന്ന രാഘവന്‍ നിശബ്ദനായി… ഞാന്‍ തുടര്‍ന്നു..

“…അവന്റെയൊപ്പം രവിച്ചേട്ടന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ കല്യാണാലോചനയുമായി വന്നതും, നിശ്ചയമുള്‍പ്പടെ ഏര്‍പ്പാട് ചെയ്തതും നീ… അതിന് അര്‍ജുന്റെ കൈയില്‍ നിന്നും രണ്ടു ലക്ഷം രൂപ നീ ബ്രോക്കര്‍ ഫീസ്‌ വാങ്ങി… എന്നിട്ടും കല്യാണത്തിനു മാത്രം നീ വന്നില്ല.. ഇത്ര വലിയൊരു തുക ബ്രോക്കര്‍ ഫീസ്‌ നിനക്ക് തന്ന അര്‍ജുന്‍ കല്യാണത്തിന്റെ അന്ന് രാവിലെ ഒളിച്ചോടിപ്പോയി.. അവനിപ്പോ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല… എന്തിനാ രാഘവാ വെറുമൊരു കര്‍ഷകന്റെ മോളെ കല്യാണം കഴിക്കുന്ന അര്‍ജുന്‍ നിനക്ക് രണ്ടു ലക്ഷം രൂപ ബ്രോക്കര്‍ ഫീസ്‌ തന്നത്…??”

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025