Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“…ആ… ഞാന്‍ ഇച്ചിരെ കൂടിയ ബ്രോക്കറാ… രവീടെ മോള് ആ ചരക്കിനെ അവനു കൂട്ടിക്കൊടുത്തതിന്റെ കൂലിയാന്നു കൂട്ടിക്കോ സാറേ രണ്ടു ലച്ചം… ഭൂ… അവന്റെയൊരു ചോദ്യം…!!” രാഘവന്‍ നിലത്തേയ്ക്ക് നീട്ടിത്തുപ്പി “…ഇപ്പോ നീയല്ലേ അവളെ വെച്ചോണ്ടിരിക്കണേ…?? എന്താ അവന്‍ അവക്ക് വയറ്റിലൊണ്ടാക്കീട്ടാണോ പോയേ…?? കൊച്ചിന്റെ തന്തയെ അന്വേഷിച്ചെറങ്ങിയതാണോ സാ..റേ…??” രാഘവന്റെ കൂസലില്ലാത്ത പുച്ഛം.. അയാള്‍ അത്രയും വലിയ വൃത്തികേട്‌ പറഞ്ഞിട്ടും ഞാന്‍ കൈയുംകെട്ടി ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ട എന്റെ നേരെ മുഖമുയര്‍ത്തി നോക്കിയ രാഘവന് അത്ഭുതം.. അടുത്ത ചുരുട്ട് കത്തിച്ച് ഞാന്‍ സോഫയില്‍ പോയിരുന്നു.

മാണിക്യന്‍ എഴുന്നേറ്റു, മുണ്ട് മടക്കിക്കുത്തി പതുക്കെ മിനിബാറിനടുത്തേയ്ക്ക് നടന്നു… ബാര്‍മാനു ധരിക്കാനുള്ള നീളന്‍ ഏപ്രനെടുത്ത് മുന്നില്‍ കെട്ടി.. ആഷ്ട്രേയിലിരുന്ന പകുതിയെരിഞ്ഞ ചുരുട്ട് ചുണ്ടില്‍വച്ച് രാഘവന്റെ മുന്നില്‍പ്പോയി നിന്നു.

അടുത്ത നിമിഷം.., മിന്നല്‍ വേഗത്തില്‍ വായുവിലുയര്‍ന്ന മാണിക്യന്റെ വലംകൈ രാഘവന്റെ തുടയില്‍പ്പതിച്ചു..

.യ്യോ….ഹാഹാ.ഹാആആആആആആആ………… ജീവന്‍ പറിയുന്ന രാഘവന്റെ ആര്‍ത്തനാദം.

രാഘവന്റെ ഇടത്തേത്തുടയില്‍ നിന്നും പൂത്തിരിപോലെ ചൂടു ചോര ചീറ്റി… യാതൊരു  ഭാവവ്യത്യാസവുമില്ലാതെ മാണിക്യന്‍ ചോരപുരണ്ട കൈ ഏപ്രന്‍റെ പോക്കറ്റില്‍ കിടന്ന തുണിയെടുത്ത് തുടച്ചു… കത്തിത്തീര്‍ന്ന ചുരുട്ട് ആഷ്ട്രേയില്‍ കുത്തിക്കെടുത്തി ഞാന്‍ എഴുന്നേറ്റു.. മാണിക്യന്‍ പഴയ സ്ഥാനത്ത് പോയിരുന്ന് വിസ്കി പകര്‍ന്നു പതുക്കെ ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു.

“…ഇനി പറ രാഘവാ… ഈ കളിയില്‍ നിന്റെ പങ്കെന്താ…” രാഘവന്റെ തുടയില്‍ നിന്നും ഒഴുകിപ്പരക്കുന്ന ചോര കാലില്‍പ്പറ്റാതെ അകലം പാലിച്ച് ആദ്യത്തെപ്പോലെ കൈകെട്ടി നിന്ന് ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“..ഹാ .ഹാ.. ഹാ … ആ.. ആ. ഹൂ ഹൂ ഹൂ… ഞാന്‍ പറയാം സാറേ.. ഞാന്‍.. ഞാ.. ഞാ   ഞാമ്പറയാം…” അരയിഞ്ച് നീളമുള്ള വാര്‍ക്കക്കമ്പി തുളഞ്ഞു കയറിയിരിക്കുന്ന ചോരയൊലിച്ചു വിറയ്ക്കുന്ന കാലിലേയ്ക്ക് നോക്കി അണച്ചുകൊണ്ട് രാഘവന്‍ പറയാന്‍ തുടങ്ങി…!!

“…അബ്ദൂ.. അറിയാല്ലോ.. കള്ളുകുടിച്ച് വെളിവില്ലാതെ തട്ടിവീണ രാഘവന്റെ തുടയില്‍  കമ്പികുത്തിക്കയറി… ഹോസ്പിറ്റലില്‍ അങ്ങനെ പറഞ്ഞാ മതി…” തുടയില്‍ തോര്‍ത്ത് വച്ച് കെട്ടിയിട്ടും കമ്പിയൂരാത്തകൊണ്ട് ചോരനിക്കാതെ ബോധം പോയ രാഘവനെ താങ്ങിയെടുത്ത് ഇന്നോവയില്‍ കിടത്തുന്ന അബ്ദുള്ളയോടായി മാണിക്യന്‍ പറഞ്ഞു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025