Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“…നീ ചെയ്തകാര്യം കേട്ടപ്പോ അനു പറഞ്ഞത്.. പോട്ടേ അവള് കൊച്ചല്ലേന്നാ… അവക്ക് നീ കൊച്ചാ… എന്നാ അനുവിന്റെ അനിയത്തിയ്ക്ക് എന്റെ മാളുവിനുമുള്ള സ്ഥാനമാണ് മനസ്സില്‍… നിനക്ക് മനസ്സിലായിക്കാണൂല്ലോ…?? ഞങ്ങള് പോയിവരാം..” അവളുടെ നിറഞ്ഞ മിഴികള്‍ വിടര്‍ന്നു… അപ്പോഴേക്കും അനുവന്നു കാറില്‍ക്കയറി.

തിരിച്ചുപോകുമ്പോള്‍ ക്ഷേത്രത്തിനടുത്ത് ഞാന്‍ കാര്‍ നിറുത്തി..

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഹലോകത്തിലെ സ്വര്‍ഗ്ഗമായി ഞാന്‍ കണ്ടിരുന്ന നാട്… എന്റെ പെണ്ണിനെയെന്നപോലെ ഞാന്‍ പ്രണയിച്ചിരുന്ന എന്റെ ഗ്രാമസുന്ദരി… ഇവളുടെ വശ്യഭംഗിയുടെ ആകര്‍ഷണീയതയില്‍ ഓരോ അവധിക്കാലം വരുന്നതിനും നോമ്പുനോറ്റ് ഞാന്‍ കാത്തിരുന്നു… അതിലേറെ കടലില്‍പ്പോയ മുക്കുവനെ അരയപ്പെണ്ണെന്നപോലെ എന്നെ കാത്തിരിക്കാറുണ്ടായിരുന്ന എന്റെ മുറപ്പെണ്ണ്‍… ഇന്നതെല്ലാം ഓര്‍മ്മകളാണ്.

ആദിയെപ്പോലെ ഈ ഗ്രാമത്തിന്റെ നിഷ്കളങ്കമുഖത്തിനും മാറ്റം വന്നിരിക്കുന്നു… ഗ്രാമീണപ്പെണ്‍കൊടിയെ നഗരത്തിന്റെ പരിഷ്കാരവസ്ത്രം ധരിപ്പിക്കാനുള്ള വിഡ്ഢിയായ മനുഷ്യന്റെ ശ്രമങ്ങള്‍ അവളുടെ സൗന്ദര്യത്തെ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. കൃത്രിമച്ചായങ്ങള്‍പൂശി അരങ്ങുകളില്‍ പ്രത്യക്ഷയാകുന്ന പെണ്ണിന്റെ മുഖത്തു ബാക്കിയാകുന്ന കറുത്ത വടുക്കള്‍പോലെ നഗരത്തിന്റെ എച്ചുകെട്ടുകള്‍ ഇവിടെയും കാണാം… ഈ നാടിന്റെ അന്നപൂര്‍ണ്ണേശ്വരി ആയിരുന്ന ചെല്ലമ്മയുടെ ഒറ്റമുറിപ്പീടിക ഇന്നില്ല.. പകരം അവിടെയൊരു ബേക്കറി വന്നിരിക്കുന്നു… അങ്ങനെ മാറ്റങ്ങള്‍ ഒരുപാട്..

“..ദേവേട്ടാ.. എന്താ സ്വപ്നം കാണുവാണോ…?? അനുവിന്റെ ചോദ്യം എന്നെയുണര്‍ത്തി… നെഞ്ചിലെടുത്തുവച്ച കരിങ്കല്ലിന്റെ ഭാരം വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ ഞെരിക്കുന്നമ്പോള്‍, പെയ്യാനൊരുങ്ങിയ കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങി.. പെട്ടന്നുള്ള എന്റെയീമാറ്റം അനുവിന്റെ മനസ്സില്‍ ചോദ്യതാരാവലി തന്നെ തീര്‍ക്കും…  പണ്ടും അഭിനയിക്കാനറിയാത്ത എനിക്ക് ഇന്നും എന്റെ നഷ്ടപ്രണയത്തെ ഓര്‍ത്ത് ഞാന്‍ നീറുന്നു എന്നവളോട് പറയേണ്ടി വരും… പാടില്ല…!!

എനിക്കെന്തുപറ്റി എന്നറിയാന്‍ ഡോര്‍ തുറന്നു പുറത്തുവന്ന അനുവിന് മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഷര്‍ട്ടഴിച്ച്  അമ്പലത്തിലേയ്ക്ക് നടന്നു… ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രവുംപേറി അവളെന്നെ പിന്‍തുടരില്ല എന്ന ഉറപ്പോടെ… നേദ്യം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.. ഒരു നിമിഷം ഭഗവാന് മുന്നില്‍ ഞാന്‍ അഞ്ജലികൂപ്പി നിന്നു… പറയാന്‍ പരിഭവങ്ങള്‍ ഒരുപാടുണ്ട്… എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊരു വിധി തന്നത് എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു… ചുറ്റുംനില്‍ക്കുന്ന ഒരുപാടാളുകള്‍ എന്‍റെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നു… ആ അഭിപ്രായങ്ങള്‍ തീരുമാനങ്ങളാവുന്നു… പക്ഷേ എന്റെ ജീവിതത്തില്‍ എനിക്ക് മാത്രം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ല.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025