Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

ചുറ്റമ്പലത്തിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ ചുണ്ടില്‍ അമ്മ പഠിപ്പിച്ച ഭഗവല്‍സ്തോത്രങ്ങള്‍ ഉരുക്കഴിക്കുമ്പോഴും, മനസ്സ് അനന്തവിഹായസ്സില്‍ കൈവല്യം തേടി അലയുകയായിരുന്നു… ചിന്തകളുടെ ഭാരം എന്നെ വീണ്ടും അന്തര്‍മുഖനാക്കുന്നു എന്നൊരു തോന്നല്‍… വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തെന്ന ദിവ്യൌഷധം സുഖപ്പെടുത്തിയ എന്റെ മനസ്സിന്റെ താളവട്ടങ്ങള്‍ എന്നിലേയ്ക്ക് തിരിച്ചു വരുന്നുവോ…??

ഇന്നലെ മീനുവിന്റെ ചോദ്യത്തിനു മുന്നില്‍ ആദിയെ ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയുമ്പോഴും മനസ്സില്‍ അങ്ങനെയൊന്ന് ചിന്തിക്കാന്‍പോലും എനിക്കാവില്ലായിരുന്നു.. എന്നാല്‍ അനുവിനേം അജുനേം ഒന്നിപ്പിക്കാന്‍ ചിലപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരും… കാരണം തോറ്റുകൊടുക്കുമ്പോഴും അതെങ്കിലും എന്റെ തീരുമാനമാകണം എന്നൊരു കൊതി.

“…ദേവേട്ടാ…!! ചെവിയുടെ തൊട്ടരികെ മര്‍മ്മരം പോലെയാ വിളി.. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ കുസൃതിച്ചിരിയുമായി നില്‍ക്കുന്ന അശ്വതി. ഓറഞ്ചുകളറില്‍ ഒരു വശത്ത്‌ മാത്രം സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് നോണ്‍ സിമെട്രിക്കല്‍ ഡിസൈന്‍ ചെയ്ത ചുരിദാറും രണ്ടറ്റത്തും അലുക്കുകള്‍ തൂങ്ങുന്ന അതേ കളര്‍ ഷാളുമാണ് അവളുടെ വേഷം.. അത്ര എക്സ്പോസിംഗ് അല്ലെങ്കിലും എപ്പോഴും പുതിയ ഡിസൈനുകളിലുള്ള ചുരിദാര്‍ ധരിക്കാന്‍ അച്ചു എപ്പോഴും ശ്രദ്ധാലുവാണ്… അതെങ്ങനാ മുത്തിന്റെ ശിഷ്യയല്ലേ.. മോശാവുവോ..??

“…ഇതെന്താ മാഷേ… സ്വപ്നലോകത്താണോ…?? അതോ ഭക്തികൂടി വട്ടായതാണോ…??” കണ്ണുകളില്‍ വിരിയുന്ന കുസൃതിയോടെ അച്ചുവിന്റെ കൊഞ്ചല്‍.. അവളെന്താ ഉദ്ദേശിക്കുന്നത് എന്നറിയാതെ ഞാന്‍ എന്തായെന്ന് പുരികം വളച്ച് ചോദ്യഭാവത്തില്‍ നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും പുഞ്ചിരിയോടെ തുടര്‍ന്നു..

“..അല്ലാ..!! ഞാന്‍ കുറച്ചു നേരമായി ദേവേട്ടനെ നോക്കുന്നു.. ചുറ്റുള്ളതൊന്നും ശ്രദ്ദിക്കാതെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ.. ങ്ങ്ഹേ…? പുതുപ്പെണ്ണ്‍ വട്ടാക്കിയോ..??

“…മോളെ വേണ്ടാ…!! ആ… നീ വന്നട്ട്‌ ഒരുപാട് നേരായോ…??”

“..ഉം.. കുറച്ച്… ഞാന്‍ ദേവേട്ടനെ ശ്രദ്ധിക്കുവാരുന്നു… എന്തോ കാര്യമായ ആലോചനയാരുന്നൂന്നു തോന്നണൂല്ലോ…??”

“..ഏയ്‌… ഞാന്‍ ചുമ്മാ… “

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025