കുഞ്ഞിനെ സെറ്റിയിൽ കിടത്തി ഫാത്തിമ കിച്ചനിലേക്ക് പോയി …….. അവിടെ കുറെ അച്ചാറുകളും ചോറും ഉമ്മ ഉണ്ടാക്കി വച്ചിട്ടുണ്ട് …….. അപ്പോയെക്കും കുഞ്ഞ് ഉണർന്നു ……. അലി കുഞ്ഞുമായി കിച്ചനിലേക്ക് ചെന്നു ……..
ഫാത്തിമ ……. അലി എനിക്ക് നല്ല വിശക്കുന്നു ……..
അലി ……. ചോറും അച്ചാറും ഇല്ലേ …… എടുത്ത് കഴിക്ക് …….. ഞാൻ പിന്നെ കഴിച്ചോളാം ……. എനിക്ക് നൂറ് കൂട്ടം കറികളൊന്നും വേണ്ടെന്ന് എന്റെ ഉമ്മക്ക് അറിയാം ………
ഫാത്തിമ ……… നിന്റെ വീട്ടിൽ വന്നിട്ട് ഞാൻ എടുത്തു കഴിക്കണോ ? നിനക്ക് എടുത്ത് തന്നുകൂടെ ?
അലി …….. എടുത്ത് കഴിക്കങ്ങോട്ട് …… എനിക്കും ഉമ്മയാണ് എടുത്ത് തരുന്നത് …….. ഉമ്മ ഇല്ലെങ്കിൽ മാത്രം ഞാൻ എടുത്ത് കഴിക്കും …….
ഫാത്തിമ …….. ഉമ്മയെയും ബാപ്പയെയും ഭയങ്കര ഇഷ്ടമാണല്ലേ ?
അലി ……. ഏത് മക്കൾക്കാ സ്വന്തം ഉമ്മയെയും ബാപ്പയെയും ഇഷ്ടമില്ലാത്തത് …….
ഫാത്തിമ …….. മും ……..
ഫാത്തിമ ആഹാരവുമെടുത്ത് ഡൈനിങ്ങ് ടേബിളിലേക്ക് വന്നു ….. അപ്പോയെക്കും മാസ്സിയുടെ ഫോൺ വന്നു …….
മാസ്സി …….. ഫാത്തിമ …….. അലി എത്തിയില്ലേ ഇതുവരെ ?
അലി എത്തിയിട്ടില്ലെന്ന് പറയാൻ കണ്ണ് കാണിച്ചു …….
ഫാത്തിമ ….. ഇല്ല അയാള് വന്നിട്ടില്ല ……..
മാസ്സി …….. ആ നായിന്റെ മോനോട് ഞാൻ പറഞ്ഞതാ ഒരിടത്തും പോകരുതെന്ന് നീ ഫോൺ വായ്ക്ക് ഞാൻ ആ പന്ന ഹമുക്കിനെ ഒന്ന് വിളിക്കട്ടെ ?
ഫാത്തിമ …….. എന്തിന്? അത് നിങ്ങടെ ഉമ്മാന്റെ മോനൊന്നും അല്ലല്ലോ ? പിള്ളേരുടെ വായിലിരിക്കുന്നത് കേട്ട് പിടിക്കേണ്ട ……. അലി വല്ലതും മറുത്ത് പറഞ്ഞാൽ മോശമാണ് …… അവൻ പറയുകയും ചെയ്യും ……. വെറുതെ വായ് വച്ച് മിണ്ടാതിരിക്കാൻ നോക്ക് …… ഇയാള് ആദ്യമായിട്ടൊന്നും അല്ലല്ലോ ഡൽഹിക്ക് പോകുന്നത് ? ആണോ? ഇപ്പോൾ ഒരു അലി? ഏതാ ഒരു പരവേശം?
മാസ്സി ……. ഒന്നും ഇല്ല ……. ഞാൻ വിളിക്കാം ….. ഇയ്യ് ഫോൺ വായ്ക്ക് ……..
