എന്നെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന അവനെ നോക്കി ഞാൻ പല്ലിറുമ്മി…
” താൻ ഒന്ന് പോടോ…അത് ഉറക്കത്തിൽ കിടന്ന എന്നെ ഓരോ സംസാരം കേട്ട് എഴുന്നേൽപ്പിക്കുമ്പോൾ ആലോചിക്കണം… ”
അവൻ വീണ്ടും സെയിം ആക്കിയ ചിരിയോടെ നോക്കി പറഞ്ഞതും…ഞാൻ അടുത്തുള്ള ടീവി റിമോട്ട് എടുത്ത് അവന് നേരെ എറിഞ്ഞു…ഭാഗ്യം ഒടുക്കത്തെ ഉന്നമായത് കൊണ്ട് തൊട്ടടുത്ത് കിടക്കുന്ന ശ്രീക്കായിരുന്നു കൊണ്ടത്…അത് പിന്നെ കെടന്നാൽ ശവം ആയത് കൊണ്ട് ഒന്നറിഞ്ഞത് പോലുമില്ല…
” എന്നാലും ഇച്ചിരി കൂടി കഴിഞ്ഞ് ഒച്ചവെച്ചാൽ മതിയായിരുന്നു…മിസ്സായി… ”
” ഒന്ന് പോടാ മൈരെ…നാളെ ആ പെണ്ണെന്നെ കൊല്ലും…അപ്പൊഴാ അവൻ്റെ… ”
അമ്മയ്ക്ക് വയറ് വേദനാ മോന് വീണവായന എന്ന കണക്കിനുള്ള അവൻ്റെ ഡയലോഗ് കേട്ടതും ഞാൻ അവനെ നോക്കി പല്ലിറുമ്മി….
” അത് ഉറപ്പല്ലേ…അപ്പൊ ഗുഡ് നൈറ്റ് അളിയാ… നമ്മളെ കൊണ്ട് ഇതൊക്കേ പറ്റൂള്ളൂ… ”
അവൻ ചിരിച്ചുകൊണ്ട് എനിക്കൊരു സല്ല്യൂട്ട് തന്ന് ശേഷം കിടക്കാനൊരുങ്ങി…ഞാനാണെങ്കിൽ നാളെ എൻ്റെ ഡെഡ് ബോഡി കത്തിക്കണൊ അതോ കുഴിച്ചിടണോ എന്ന ചിന്തയിലും…ഒടുക്കം നിദ്രാ ദേവി ബാ മോനെ ബാന്ന് വിളിച്ചപ്പൊ കേറി കിടന്നു…
” ഡാ കുമാരേട്ടാ എണീറ്റേടാ…കുമാരേട്ടാ… ”
രാവിലേയും ആ തൊലിഞ്ഞ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്…വേറാര് നന്ദുവിൻ്റെ തന്നെ…രാത്രി കിടക്കാൻ നേരം അവസാനം കേൾക്കുന്നതും ഇതെ തൊലിഞ്ഞ സൗണ്ട് രാവിലെ എഴുന്നേറ്റാൽ ആദ്യം കേൾക്കുന്നതും ഇതേ തൊലിഞ്ഞ സൗണ്ട്… ഇതിനാണ് അമ്മേ… ഊമ്പൽ എന്ന് പറയുന്നത്…
” കുമാരൻ നിൻ്റച്ഛൻ അങ്ങോട്ട് മാറ് മൈരേ… ”
കണി കണ്ടതൊരു കെണിയെ ആണെന്ന് ഓർമ്മവന്നതും ഞാൻ ആ പന്നിയെ തള്ളിമാറ്റി… എന്തായാലും ഇന്നത്തെ ദിവസം നായ നക്കി…
പിന്നെ പതിവ് പോലെ സമയം തള്ളിനീക്കി ഗിരിജാൻ്റി വന്നതും അവിടെ നിന്നും എറങ്ങാൻ ഉള്ള പരിപാടികളിലേക്ക് കടന്നു…പക്ഷെ റിസപ്ഷനിൻ്റെ അടുത്തെത്തിയതും കറക്ക്റ്റ് ടൈമിൽ മാതാശ്രീ അവിടെ നിൽക്കുന്നു…അതിന് പുറമെ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും കാടിവെള്ളം എന്ന് പറഞ്ഞതുപോലെ ദിവ്യയും ശ്രദ്ധയും കൂടി അവിടെ ഹാജരായി…പിള്ളേരൊക്കെ പുള്ളിക്കാരിയേയും മൈൻ്റാക്കി വേഗം തന്നെ പുറത്തോട്ട് വെച്ച് പിടിച്ചു…പിന്നെ അമ്മയെ കണ്ടതും ശ്രദ്ധയും ദിവ്യയും ഒന്ന് വിഷ് ചെയ്യ്തു അമ്മ തിരിച്ചും…
