Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

 

” ഫു….ഫുള്ള് അൽഫാം ആ ഞാൻ ഉദ്ദേശിച്ചേ…. ”

അവൻ അവളെ നോക്കി ഒരു ചമ്മിയ മുഖഭാവത്തോടെ പറഞ്ഞ ശേഷം…ചിത്രത്തിലെ ലാലേട്ടനെ പോലെ എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ എന്ന മുഖഭാവത്തോടെ എന്നെ നോക്കി…ഇതൊക്കെ കണ്ട് എല്ലാവരും ചിരിക്കുന്നുണ്ട്…പിന്നീടങ്ങോട്ട് പിള്ളേരും ശ്രദ്ധയും ഒക്കെ കൂടി എന്നേയും എൻ്റെ പ്രിയ സഖിയേയും നല്ല രീതിയിൽ തന്നെ കളിയാക്കി വിട്ടു…കാരണം ഞങ്ങടെ ആദ്യ കൂട്ടിമുട്ടല് തൊട്ടുള്ള സംഭവ വികാസങ്ങൾ ചെറുതല്ലല്ലോ…കളിയാക്കലിന് നടുവിലും അവളെന്റെ ആയി എന്നോർക്കുമ്പോൾ മനസിനൊരു കുളിരായിരുന്നു…അങ്ങനെ ഇച്ചിരി നേരം ഞങ്ങളോട് ചിലവഴിച്ച ശേഷം അവര് രണ്ടാളും ജോലിയിലേക്ക് മടങ്ങി…ഇനി പാതിരാത്രി ആവണം എൻ്റെ പെണ്ണിനെ ഒന്ന് തനിച്ച് കിട്ടാൻ…

 

അങ്ങനെ ഒരുവിധം ഫുഡൊക്കെ തട്ടി പിള്ളാരൊക്കെ ഒന്ന് ഉറങ്ങിയപ്പോൾ ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു…ഡോറിനടുത്ത് മറഞ്ഞ് നിന്ന് അവളേയും ഉറ്റ് നോക്കി നിൽക്കുമ്പോൾ കക്ഷി തൊട്ടടുത്ത റൂമിലേക്ക് എന്തോ മരുന്ന് വെക്കാൻ പോകുന്നത് കണ്ടു… അതോടെ ഞാൻ ഡോറിന് തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് ഉറക്കം തൂങ്ങും പോലെ അഭിനയിച്ചു…കാരണം തിരിച്ച് പോകുമ്പോൾ എന്താലും അവളിവിടെ വന്ന് നോക്കും…അങ്ങനെ പ്രതീക്ഷിച്ച പോലെ ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ഡോറ് ചെറുതായി തുറന്ന് വരുന്നത് കണ്ടു…അതോടെ മികച്ച നടനുള്ള അവാർഡിനായുള്ള എൻ്റെ പ്രയത്നം ആരംഭിച്ചു…അവൾ റൂമിലേക്ക് ഒന്ന് പാളി നോക്കിയപ്പോൾ കാണുന്നത് ഡോറിനടുത്ത് തന്നെ ഉറക്കം തൂങ്ങി നിൽക്കുന്ന എന്നെയാണ്…അതോടെ നൈസായി അവളെന്റെ അടുത്തേക്ക് വന്നു…മറ്റുള്ളവരെ വീക്ഷിക്കാനും മറന്നില്ല…

 

” ഹോ കെടക്കണ കെടപ്പ് കണ്ടാ… ദുഷ്ടൻ…ഒന്ന് സംസാരിക്കാൻ വന്നപ്പോഴേക്കും ചത്തപോലെ കിടക്കുന്നു… ”

എൻ്റെ അടുത്തെത്തിയതും അവളുടെ അടക്കം പറച്ചില് കേട്ട് ചിരിയടക്കി പിടിക്കാൻ ഞാൻ പാടുപെട്ടു…

 

” അല്ലേലും ഗ്രൗണ്ടിൽ കെടന്ന് നെട്ടോട്ടം ഒടുന്നവരെ കാണാനൊക്കെ ഇയാൾക്ക് പാതിരാത്രി ഉറക്കം കാണില്ലല്ലോ…ഇവിടൊരു പെണ്ണ് ഉറക്കം പോയി ഇരിക്കുന്നതൊന്നും അറിയണ്ടല്ലോ…പൊട്ടന്… ”

അവളെന്റെ മൂക്ക് പിടിച്ച് ചെറുതായി പിച്ചിയാണ് അത് പറഞ്ഞത്…പക്ഷെ അപ്പോഴും ഞാൻ മാക്സിമം അഭിനയിച്ച് തന്നെ നിന്നു…

 

” മ്മ്…എന്നാ പൊന്നുമോൻ ചാച്ചിക്കോ ചേച്ചി പൊവ്വാട്ടോ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025