Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

 

അവന് പൈസ അയച്ച് കൊടുത്തതും ഫോണ് താഴേക്ക് വച്ച് പ്രഭാത കാര്യങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു…ഒടുക്കം ഒരുക്കങ്ങൾ ഒക്കെ മെല്ലനെ കഴിഞ്ഞതും ഞാൻ ഭക്ഷണവും തട്ടി വേഗം കോളേജിലേക്ക് വിട്ടു…

 

കോളേജ് എത്തിയപ്പോൾ നന്ദു പറഞ്ഞത് ശരിയാണെന്ന് തോന്നി ഒരൊറ്റ എണ്ണവും ക്ലാസ്സിൽ ഇല്ല… ഒരു മാറ്റവുമില്ല എപ്പോഴും പരിപാടി തന്നെ ഇവിടെ…എല്ലാം ഓഡിറ്റോറിയത്തിൽ ആണെന്ന് തോന്നുന്നു അവിടെ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്… അപ്പോൾ പിന്നെ നമ്മുടെ പിള്ളേരെ ആ ഭാഗത്ത് നോക്കണ്ട…ആളില്ലാത്ത ഭാഗത്ത് നോക്കിയാ മതി… അതുകൊണ്ടുതന്നെ ഫോണെടുത്ത് ഞാൻ നന്ദുവെ വിളിച്ചു…

 

” സി ബ്ലോക്ക് ലാസ്റ്റ് ഗ്ലാസ്സ്…അല്ല ക്ലാസ്സ്… ”

ഫോണെടുത്തതും എന്തേലും ചോദിക്കും മുന്നേ മറുപടി എത്തി…അങ്ങനെ ഫോണും കട്ടാക്കി ഞാൻ അവർക്കടുത്തേക്ക് നടന്നു…അപ്പോൾ സമയം ഉച്ച ഒരു 12:30 ഒക്കെ ആവാറായി കാണണം…

 

” ആഹാ വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ…. ”

അവന്മാരുടെ അടുത്തെത്തിയതും ഒരു കൈയ്യിൽ ഗ്ലാസും മറുകൈയ്യിൽ ചിക്കൻ പീസുമായി നിന്ന നന്ദു പറഞ്ഞു… റൂമിൽ ശ്രീയും അഭിയും മാത്രമെ വേറെ ഉണ്ടായിരുന്നുള്ളൂ…

 

” ആഹാ സാറിന്ന് ഫോമിൽ ആണല്ലോ… ”

അവൻ്റെ കോലം കണ്ടതും ഞാൻ ചിരിയോടെ പറഞ്ഞ ശേഷം ശ്രീയുടെ അടുത്തായിരുന്നു…

 

” എൻ്റെ പൊന്നേ അൺസഹിക്കബിൾ…നേരം കുറേ ആയി ഇത് തുടങ്ങീട്ട്… ”

ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു…അങ്ങനെ അവന്മാരോട് കളിയും ചിരിയുമായി രണ്ടെണ്ണം അടിച്ചോണ്ട് ഈരിക്കുമ്പോളായിരുന്നു ഫോണിലേക്ക് കോൾ വരുന്നത് ഡിസ്പ്ലെയിൽ നോക്കിയപ്പോൾ ശൂർപ്പണഖാന്ന് കണ്ടു… അതോടെ ഞാൻ പിള്ളേരോട് മിണ്ടല്ലേന്ന് ആക്ഷൻ കാണിച്ചതിന് ശേഷം ഫോണെടുത്തു ചെവിയോട് അടുപ്പിച്ചു…

 

” എവിടാണ് സാർ… ”

ഫോണെടുത്തതും അവളുടെ കിളിനാധം ചെവിയിലേക്ക് ഓടി കേറി…

 

” ഞാനിവിടെ കോളേജിൽ എന്തേ… ”

 

” ക്ലാസൊന്നുമില്ലാന്ന് ചേച്ചി പറഞ്ഞല്ലോ…എന്നതാ അപ്പൊ പരിപാടി…വെള്ളമടി ആണോ… ”

അവളൊന്ന് കടുപ്പിച്ച് പറഞ്ഞതും ഒരു നിമിഷം ഞാൻ ഞെട്ടി ചുറ്റിലും ഒന്ന് നോക്കി…ഹേയ് ഇല്ല…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025