Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

ഞാൻ ചിരിയോടെ മറുപടി പറഞ്ഞതും കോളറിൽ ഉള്ള പിടി ഒന്നു കൂടി ശക്തമായി…

 

” കാരണോമാർ പറയുന്ന കേട്ട് മുറപ്പെണ്ണാണെങ്കിൽ അവളിയാളെ അങ്ങ് കെട്ടുവോ… ”

അവളെന്നെ നോക്കി കടുപ്പത്തിൽ അത് ചോദിച്ചതും ഈ പെണ്ണിന്റെ പൊസസീവ് നെസ്സ് കണ്ട് ചിരിയടക്കാൻ ഞാൻ പാട് പെട്ടു…

 

” പറയാൻ പറ്റൂല…ഞാൻ ഇത്തിരി ഗ്ലാമർ ആയോണ്ട് അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടേൽ… ”

ഞാൻ ചുമ്മാ അവളെ ഒന്ന് ചൂടാക്കാൻ എറിഞ്ഞു നോക്കി…

 

” കൊല്ലും ഞാൻ ഇയാളെ…വേണ്ടി വന്നാൽ അവളേയും…മര്യാദയ്ക്ക് എന്നെ കെട്ടിക്കോ… ”

അവൾ വീണ്ടും കലിപ്പ് ഭാവത്തിൽ അത് പറഞ്ഞതും ഞാൻ അത്ര നേരം അടക്കിവെച്ച ചിരി ചെറിയ രീതിയിൽ പുറത്ത് വന്നു…പക്ഷെ പെട്ടെന്ന് പിള്ളേരുണരും എന്ന ബോധം വന്നതും ഞാൻ വീണ്ടും അത് അടക്കി വെച്ചു…

 

” എന്തിനാ കെടന്ന് കിണിക്കുന്നെ..മാറ് ഞാൻ പോവ്വാ… ”

അവളെന്നെ തള്ളി മാറ്റി പോവാൻ നോക്കി…പക്ഷെ രണ്ട് കയ്യ് കൊണ്ടും ഞാൻ ഇരുവശവും അതിന് ബ്ലോക്കിട്ടു…

 

” എൻ്റെ പൊന്ന് കുഞ്ചൂസേ…ൻ്റെ കുഞ്ചൂസിവിടുള്ളപ്പൊ ഞാൻ വേറെ ആരെ കെട്ടാനാ…അവളെ ഒക്കെ ഞാൻ മൈൻ്റ്ചെയ്യോ… ”

ഞാൻ അവളുടെ കണ്ണിൽ നോക്കി ഒന്ന് സൈറ്റഡിച്ച ശേഷം ഒരു ചിരിയോടെ പറഞ്ഞു…അതിനവളുടെ മുഖത്ത് ചെറുതായി നാണം ഇരിച്ചു കയറുന്നത് ഞാൻ കണ്ടു…

 

” അവളും ഞാനു ചെറുപ്പം മുതലെ നല്ല കൂട്ടായിരുന്നു…അത്രേള്ളു…പിന്നെ വീട്ടുകാർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടേൽ അത് വല്ല കുഴിയും കുഴിച്ച് മൂടാൻ ഞാൻ പറയും…അല്ലപിന്നെ… എൻ്റെ സുന്ദരി കോത ഇവിടുള്ളപ്പൊ വേറൊരാളോ… ഇംപോസിബിൾ… ”

ഞാൻ വീണ്ടും കക്ഷിയെ ഒന്ന് സുഖിപ്പിക്കാൻ പറഞ്ഞു…പക്ഷെ വെറുതെ പറഞ്ഞതൊന്നുമല്ല കേട്ടോ സത്യം തന്നെയാണ്…

 

” ആണോ…കൊള്ളാലൊ മോനെ…അതികം സോപിടണ്ടാ… ”

അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എൻ്റെ കവിള് പിടിച്ചൊരുവശത്തേക്ക് തട്ടികളഞ്ഞു…

 

” എന്നാ പിന്നെ സോപ്പ് മാറ്റി ചേട്ടൻ കൊറച്ച് എണ്ണ ഇട്ട് തരട്ടെ മോളൂ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025