വീട്ടിലെത്തിയതും പിന്നെ പറയണ്ടല്ലോ… കട്ടില് ശവം… അതെന്നെ…നല്ല വെടിപ്പായിട്ട് കിടന്നങ്ങ് ഉറങ്ങി… പിന്നെ എന്നത്തേയൂം പോലെ ഫോണ് വിളി കേൾക്കുന്നു എഴുന്നേൽക്കുന്നു…ഈ ഫോണ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നെന്നേക്കുമായി ചിലപ്പൊ കണ്ണടച്ച് പോയേനെ…നന്ദുവിൻ്റെ കോൾ ആയിരുന്നു…
” ഹലോ…ഡാ വരുവാ… ”
ഉറക്കചടപ്പിൽ ഇനി ലവൻ്റെ തെറി കൂടി കേൾക്കാൻ വയ്യാത്തോണ്ട് ഞാൻ ചാടിക്കേറി പറഞ്ഞു…
” എങ്ങോട്ട് പതുക്കെ വന്നാ മതി മൈരേ…ഇന്ന് എന്തോ ആർട്ട്സിൻ്റെ പ്രോഗ്രാം ആ… ”
ഫോണിലൂടെ അവനെനിക്ക് മറുപടി തന്നതും വിറഞ്ഞങ്ങ് കേറി… മര്യാദയ്ക്ക് കിടന്നുറങ്ങുന്ന എന്നെ ഫോണിൽ വിളിച്ചവൻ എഴുന്നേൽപ്പിച്ച് പറയുവാ… പതുക്കെ വന്നാ മതീന്ന്…എങ്ങനെ ഇരിക്കണ്…
” ഡാ മൈരേ പിന്നെ നീയാരുടെ പേറ്റുനോവെടുക്കാനാ എന്നെയിപ്പൊ വിളിച്ചെഴുന്നേൽപ്പിച്ചെ… ”
ഞാൻ ഫോണിൽ കൂടി ചീറിയതും മറുതലയ്ക്കൽ മൈരൻ ചിരിക്കുവാ…
” എൻ്റെ പൊന്നാടാവേ നിന്നോട് ഒരു 500 Gpay ചെയ്യ്തു തരാൻ പറയാൻ വിളിച്ചതാ… ”
തുടുക്കം വിളിച്ചതിനുള്ള കാരണം അവസാനം അവനെന്നോട് പറഞ്ഞു…
” എന്തിന്….പോടാ… ”
ഞാൻ അവൻ്റെ ആവശ്യം ചവിറ്റുകൊട്ടയിലിട്ടു….പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ബസിന് ST കൊടുക്കാൻ 2 രൂപ ചോദിക്കുമ്പോലാ അവനിപ്പൊ 500 രൂപ ഒക്കെ ചോദിക്കുന്നെ…കാലം പോയൊരു പോക്കേ…
” മൈരേ പിന്നെ നിനക്ക് ലൈന് സെറ്റായീന്ന് പറഞ്ഞാ ബാറിൽ നിന്ന് കുപ്പി എടുത്തു തരാൻ നിൻ്റെ തന്ത അല്ല അവിടെ കൗണ്ടർ ഇരിക്കുന്നേ… ”
സംഭവം ഞാൻ തള്ളി കളഞ്ഞെന്ന് കേട്ടതും അവൻ കെടന്ന് തുള്ളാൻ തുടങ്ങി….
” പിന്നേ… ചെലവോ എന്ത് ചെലവ്… പോടാ…. ”
” ദേ മൈരേ കളിക്കല്ലേ…ഞങ്ങളിപ്പൊ ബിവറേജിൽ വിടും…നീ വേഗം പൈസ അയക്കുന്നോ അതോ പോകുന്ന പോക്കിൽ ഹോസ്പിറ്റൽ കേറി നിൻ്റമ്മയോട് ചിലവ് ചോദിക്കണോ… ”
അവൻ ഭീഷണി രൂപത്തിൽ കാര്യം പറഞ്ഞതും ഞാൻ ഫോൺ കട്ടാക്കി… തൊട്ടടുത്ത നിമിഷം തന്നെ പൈസ അയച്ചു കൊടുത്താൽ വരുന്ന ടിക്ക് ശബ്ദം എൻ്റെ റൂമിൽ മുഴങ്ങി…വേറൊന്നുമല്ല ഫുണ്ട പറഞ്ഞാ പറഞ്ഞതാ….പിന്നെ പൈസ അയച്ച് കൊടുത്തപ്പോൾ സ്ക്രാച്ച് കാർഡ് എന്ന് പറഞ്ഞ സാധനം കിട്ടി… ഞാൻ അത് ചുരണ്ടാനൊന്നും പോയില്ല…അങ്ങനെ എന്നോട് ഊമ്പിക്കോന്ന് നീ ഇംഗ്ലീഷിൽ പറയേണ്ടടാ ഗൂഗിള് മൈരേ….
