Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

 

” അങ്ങനാണേ നമ്മുക്കൊരു സിനിമയ്ക്ക് പോയാലോ കുഞ്ചൂസേ… ”

ഞാൻ ചുമ്മാ അവളുടെ വീക്ക്നെസിൽ പോയി പിടിക്കാൻ തീരുമാനിച്ചു…അതിലവള് വീഴും..

 

” എന്തിന് അവിടെ കെടന്ന് ഉറങ്ങാൻ ആയിരിക്കും… ”

അവളന്നത്തെ സംഭവം ഓർത്തതും മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു കൊണ്ട് പറയുന്നത് ഞാൻ മിററിലൂടെ കണ്ടു…അതോടെ ഞാൻ പിന്നൊന്നും പറയാതെ വേഗം വണ്ടി തീയേറ്ററിലേക്ക് വിട്ടു…

 

” പോയി ഇയാൾക്ക് ഇഷ്ട്ടമുള്ള പടത്തിന് ടിക്കറ്റെടുക്ക് ഞാൻ വണ്ടിയും പാർക്ക് ചെയ്യ്ത് വരാം… ”

തീയറ്റിൽ മുന്നിൽ എത്തിയതും ഞാനവളേയും ഇറക്കി എൻ്റെ കീശയിൽ നിന്നും പേഴ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…പക്ഷെ പുള്ളിക്കാരിയുടെ ദേഷ്യം പൂർണ്ണമായും മാറിയില്ലാന്ന് തോന്നുന്നു…അതുകൊണ്ട് ഞാൻ നീട്ടിയ പേഴ്സ് വാങ്ങാതെ അവൾ മുഖം തിരിച്ചു…

 

” ശെടാ….ദേഷ്യം മാറീല്ലെ ഇതുവരെ…ക്ഷമിക്കടോ എൻ്റെ കുഞ്ചൂസല്ലേ…ഞാൻ അതികം കഴിച്ചിട്ടൊന്നുമില്ല…ചുമ്മാ കോളേജ് ലൈഫല്ലേടോ ഒരു രസത്തിന്…അതിനിങ്ങനെ ദേഷ്യപ്പെട്ടാലോ… ”

ഞാൻ അവളുടെ കൈയിൽ കേറി വിരലുകൾ കോർത്തു കൊണ്ട് പറഞ്ഞു…അതോടെ കക്ഷിയുടെ നോട്ടം വീണ്ടും എൻ്റെ നേർക്കായി…

 

” ഒന്ന് ചിരിക്കടോ… ”

ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി…അതോടെ കക്ഷി ഒന്നലിഞ്ഞു…അതിന് തെളിവായിരുന്നു നുണക്കുഴി വിടർന്നുള്ള അവളുടെ ചിരി…

 

” അതാണ്…എന്നാ എൻ്റെ പൊന്നുമോൾ ചെന്ന് ടിക്കറ്റെടുക്ക്…ഞാൻ ഇവനെ പാർക്ക് ചെയ്യ്ത് വരാം… ”

ഞാൻ പേഴ്സ് അവളുടെ കൈയ്യിൽ വച്ചുകൊണ്ട് പറഞ്ഞു…

 

” മ്മ്…വേഗം വരണം… ”

അവളെന്നെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ച ശേഷം തീയേറ്ററിന് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങി…

 

” പിന്നെ നല്ല പടം നോക്കി എടുക്കണം…അല്ലാതെ കണ്ട ഊള പടം കാണിച്ച് ഉറങ്ങി പോയാൽ എന്നെ കുറ്റം പറയരുത്… ”

പുറകിൽ നിന്നും ഞാൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി പോടാന്ന് ആംഗ്യഭാഷയിൽ പറഞ്ഞതിന് ശേഷം തീയേറ്ററിൽ ഉള്ളിലേക്ക് കയറി അതോടെ ഞാൻ പുറകിൽ പോയി വണ്ടി പാർക്ക് ചെയുന്ന പരിപാടിയിലേക്ക് കടന്നു… ഈയിടെയായി തീയറ്ററുകളിൽ ടിക്കറ്റ് എടുക്കുന്നതിന് കാട്ടും കഷ്ടമാണ് വണ്ടി വർക്ക് ചെയ്യാൻ…എത്രയാ വണ്ടികൾ…ഒടുക്കം വണ്ടിയും പാർക്ക് ചെയ്ത് വരുമ്പോഴേക്കും അവൾ ഏതോ പടത്തിന് മാറ്റിനിക്ക് ടിക്കറ്റും എടുത്ത് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025