Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

 

” ഇതാ… ”

ഞാൻ അടുത്തെത്തിയതും ചിരിച്ചുകൊണ്ട് അവളെനിക്ക് നേരെ ടിക്കറ്റും പേഴ്സും നീട്ടി…

 

” എന്തോന്നടീ ഇത് ഹൊററോ…വേറെ പടം ഒന്നും കിട്ടിയില്ലേ നിനക്ക്…വല്ല ലൗ സ്റ്റോറീസും നോക്കി കൂടെ… ”

The Conjuring : The Devil Made Me Do It പടത്തിന്റെ പേര് കണ്ടതും ഞാൻ അവളെ നോക്കി ചോദിച്ചു…

 

” ചുമ്മാ കണ്ടപ്പൊ ഇതിനെടുക്കാൻ തോന്നി പിന്നെ ഇതാവുമ്പൊ ഇടയ്ക്കുള്ള ഒച്ചപാടിലും ബഹളത്തിലും ചിലർക്ക് കിടന്നുറങ്ങാനും പറ്റില്ല… ”

അവളെന്നെ ആക്കി പറഞ്ഞുകൊണ്ട് കുണുങ്ങി ചിരിക്കാൻ തുടങ്ങി…

” അയ്യടാ…ഡോണ്ടു ഡോണ്ടു…ഊതല്ലേ…മോള് വാ… ”

ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തീയറ്ററിൻ്റെ ഉള്ളിലേക്ക് കയറി… പിന്നെ സീറ്റ് നമ്പർ നോക്കി ഇരിക്കുമ്പോഴേക്കും പടം തുടങ്ങാറായിരുന്നു…തിരക്ക് വളരെ കുറവായിരുന്നു…ഞങ്ങളിരിക്കുന്ന മൂലയിൽ ആളില്ലായിരുന്നു… അങ്ങനെ പടം തുടങ്ങിയതും ഒന്ന് രണ്ട് ഹൊറർ സീൻ കഴിയുമ്പോളേക്കും എൻ്റെ ധൈര്യശാലി കുഞ്ചൂസ് പിന്നെ എന്നെ കെട്ടിപ്പിടിച്ചായി ഇരുപ്പ്… പ്രേതത്തിന്റെ നിഴൽ വെട്ടം സ്ക്രീനിൽ കണ്ടാൽ അപ്പൊ കക്ഷി കണ്ണടയ്ക്കും… ഇടയ്ക്ക് പേടിച്ചിട്ട് ഏതോ മന്ത്രം ഒക്കെ ചൊല്ലുന്ന കണ്ടതും ചിരിച്ച് ചിരിച്ച് എൻ്റെ ഊപാടിളകി…

 

” അല്ല കുഞ്ചൂസേ…ഇത്രയ്ക്ക് പേടിയാണേൽ എന്തിനാ ചാടി കേറി ടിക്കറ്റെടുക്കാൻ പോയെ… ”

ഞാൻ അവളുടെ കോപ്രായങ്ങൾ കണ്ട് സഹിക്ക വയ്യാതെ ചിരിയടക്കി പിടിച്ചുകൊണ്ട് ചോദിച്ചു…

 

” അയ്യോ…അന്നേരം പോസ്റ്റർ കണ്ടപ്പൊ എടുത്ത് പോയതാ…ഞാനറിഞ്ഞോ ഇത് അങ്ങനൊരു കുരിശാണെന്ന്… ”

അവള് പെട്ട് പോയി ബാലകൃഷ്ണാ എന്ന രീതിയിൽ കാര്യം പറഞ്ഞതും അടക്കി വെച്ച ചിരി സടകുടഞ്ഞ് പുറത്ത് വന്നു…ഒടുക്കം തീയറ്റാർ ആണെന്ന് ഓർത്തതും ഞാൻ എങ്ങനെയൊക്കെയോ അടക്കി വെച്ചു…പക്ഷെ എൻ്റെ കിണി കണ്ടതും അവള് നുള്ളാനും പിച്ചാനും ഒക്കെ തുടങ്ങി…

 

” കളിയാക്കണ്ടേ എനിക്ക് അത്ര പേടിയൊന്നൂല്ല… ”

എൻ്റെ കളിയാക്കൽ കണ്ട് അവൾ പുച്ഛം കാണിച്ച് പറഞ്ഞു..പക്ഷെ പറഞ്ഞ് നാക്കെടുത്തതേ ഓർമ്മയുളൂ…ഒരു യമണ്ടൻ ഹൊറർ സീൻ വന്നതും അമ്മേന്ന് കൂവി പെണ്ണെൻ്റെ നെഞ്ചിൽ മുഖം പൊത്തി….എനിക്കാണേൽ അത് കണ്ട് ചിരി സഹിക്കാൻ വയ്യ…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025