”കുളിക്കുവാ..”
”ഇത് കഞ്ഞിയും പുഴുക്കുമാ ,വല്യമ്മ തന്നു വിട്ടത്..”
ചെറിയമ്മ ആദ്യമൊന്നു മടിച്ചു എന്നെ നോക്കി ,പിന്നെ അത് വാങ്ങി അകത്തെ മുറിയിലെ മേശയുടെ മേലേക്ക് വച്ചിട്ട് തിരികെ വന്നു ..
”നിങ്ങളു കഴിക്കുന്നില്ലേ ?”
” കഴിക്കാം അതിനു മുന്നേ അർജുനോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് , ”
”അത് കഴിച്ചിട്ടും ആകാമല്ലോ , ”
”പോരാ ,എല്ലാം പറഞ്ഞു മനസ്സിലെ ഭാരമിറക്കാതെ ഒന്നും ഇറങ്ങില്ല അതാ..”
”എന്നാൽ ചെറിയമ്മയിരിക്ക് ,”
”ഈ റോഡരികിലോ ,?
അവരുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു ..
”ഓ സോറി ,വാ നമുക്ക് അകത്തിരിക്കാം ..”
താമസമില്ലാതെ കിടന്ന വീടാണ് , വെളിച്ചം കണ്ടാൽ അയൽക്കാർ ആരെങ്കിലും തിരക്കി വരാൻ സാധ്യതയുണ്ട്..ഈ സമയത്തു അമ്മയും മോനുമാണെങ്കിലും ആളുകൾ ഇക്കാലത്തു വേറെ രീതിയിലെ ചിന്തിക്കു..ഞാൻ ചെറിയമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു..
”അർജുൻ ആ വാതിലടച്ചേക്ക്..”
മറന്നു പോയതാണ് ,ഞാൻ തിരിഞ്ഞു വാതിൽപാളികൾ അടച്ചു കിട്ടിയിടാൻ തുടങ്ങുമ്പോൾ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്ന് ചെറിയമ്മ പിന്നിലൂടെ വന്നു എന്നെ കെട്ടിപ്പുണർന്നു കഴുത്തിലും കവിളിലുമെല്ലാം കടി കയറിയ പെണ്ണിനെ പോലെ ആവേശത്തോടെ ചുംബിക്കാൻ തുടങ്ങി ..പ്രതീക്ഷിക്കാത്തതായതു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാൻ സമയമെടുത്തു.
” ചെറിയമ്മേ എന്തായിത് ? ”
തെല്ലു വെറുപ്പോടെയാണ് ഞാനവരുടെ പിടി വിടുവിക്കാൻ നോക്കിയത് പക്ഷെ സർവ്വ ശക്തിയും പ്രയോഗിച്ചിട്ടും അവർ പിന്മാറാതെ എന്നെ കൂടുതൽ കൂടുതൽ മുറുക്കി കൊണ്ടിരുന്നു..കുറച്ചു മുൻപേ വൈത്തി ഒരു തെരുവ് വേശ്യയെ പോലെ ഭോഗിച്ച സ്ത്രീയാണ്..ആ..ആ രംഗം ഓർമ്മ വന്നതോടെ ഉള്ളിൽ തികട്ടിയ വെറുപ്പോടെ ഞാൻ ശരീരമൊന്നു കുടഞ്ഞു വെട്ടിത്തിരിഞ്ഞു..പിടിത്തം വിട്ട അവർ പിന്നിലേക്ക് വേച്ചു പോയെങ്കിലും കുളിമുറിയിൽ നിന്നിറങ്ങിയ ജയൻ ഓടി വന്നു താങ്ങി…
”ഛീ….നിങ്ങള് ?”
ആദ്യമായാണ് ഇത്ര കോപത്തോടെ ഒരാൾക്ക് നേരെ വിരൽ ചൂണ്ടുന്നത്..
”, മോനെ…മരിക്കാൻ പേടിയാടാ എനിക്ക് ,എങ്കിലും ജീവിത കാലം മൊത്തം നിന്നെ പേടിച്ചു ,തെറ്റുകാരിയായി തലകുനിച്ചു നിൽക്കുന്നതിനേക്കാൾ അതാണ് നല്ലതു..
വിറച്ചു പോയി, ഞാൻ പിന്നിലൊളിപ്പിച്ചിരുന്ന പിസ്റ്റൾ ആ തിരിച്ചിലിനിടയിൽ ചെറിയമ്മ കൈവശപ്പെടുത്തിയിരിക്കുന്നു..അതിന്റെ കുഴൽ സ്വന്തം തലയിലേക്ക് മുട്ടിച്ചാണ് അവർ സംസാരിക്കുന്നതു..
”ചെറിയമ്മേ വേണ്ട ,അതിങ്ങു താ..”
”ജയാ ,നോക്കി നിൽക്കാതെ വേഗം തോക്ക് വാങ്ങിക്ക് ,”
