Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

”രണ്ടാളും നന്നായി പഠിക്കുന്നതല്ലേ ആന്റി ,,അവരങ്ങനെ ഉഴപ്പി കളിക്കും എന്ന് തോന്നുന്നില്ല ,”

”ഉം അങ്ങനെ ആയാൽ മതിയായിരുന്നു ,…”

”ആന്റി പേടിക്കേണ്ട,ഞാനൊക്കെയില്ലേ ,,”

ഞാൻ ഗിയറിലെ പിടി വിട്ടു ആന്റിയുടെ കൈ പിടിച്ചു വിരലുകൾ കോർത്തു ..

”അർജുൻ അധികമൊന്നും ആഗ്രഹിക്കുന്നില്ല ,എന്നാലും ഒരു താങ്ങായി കൂടെയുണ്ടാകില്ലേ …”

ഞാനവരെ നോക്കി ചിരിച്ചു ,,,ഉള്ളിലെ സംഘർഷങ്ങളെ മറന്നുള്ള അവരുടെ തിരിച്ചുള്ള പുഞ്ചിരിയിൽ ആ മനസ്സെനിക്ക് കാണാം .

”അർജുൻ ഹൈവെയാണ്……”

അവരെന്നെ ഓർമ്മിപ്പിച്ചു ,,ഭാഗ്യം ഇല്ലെങ്കിൽ ഓവർ ടേക്ക് ചെയ്തു വന്ന ലോറി ഞങ്ങളുടെ നാനോയെ പപ്പടമാക്കിയേനെ , ………………………………………………………………………….

ഹോസ്പിറ്റൽ മുറ്റത്തു ആംബുലൻസുകൾ വന്നു കൊണ്ടിരിക്കുന്നു ,,വിചാരിച്ചതിനേക്കാൾ വലിയ അപകടമാണെന്ന് തോന്നി ,,,ആംബുലന്സുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറൺ ശബ്ദവും ,ആളുകളുടെ ഒച്ചയും ,അപകടത്തിൽ നിന്നു രക്ഷപെട്ടു കൊണ്ട് വരുന്നവരുടെ നിലവിളിയും ഒക്കെയായി ആകെ പാടെ ബഹളം .

”ഇവിടെ നിർത്തിയാൽ മതി ………”

ഹോസ്പിറ്റലിലെ സാഹചര്യങ്ങൾ കണ്ടതും അവരിലെ നേഴ്സ് ഉണർന്നു ,കാർ നിർത്തിയതും പെട്ടെന്ന് തന്നെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ,

” ഞാൻ പോട്ടെ ,,,ഡ്യൂട്ടി കഴിഞ്ഞു വിളിക്കാം ”

ഒന്ന് ചിരിച്ചു ആന്റി ധൃതിയിൽ അകത്തേക്ക് നടന്നു …

എന്തോ അവരോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിക്കണമെന്നുണ്ടായിരുന്നു ,ചെറിയ നിരാശയിൽ മറുപടിയായി തലയാട്ടുക മാത്രം ചെയ്തു ആൾക്കൂട്ടത്തിലേക്കു കടന്നു അവർ കയറി പോകുന്നതും നോക്കിയിരുന്നു ,,അപ്പോഴണ് മനസ്സിൽ മറ്റൊരു കാര്യം ഓർമ്മ വന്നത് , കാർ പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റിയിട്ടു പുറത്തേക്കിറങ്ങി മൊത്തമൊന്നു നോക്കി .

നീണ്ടു കിടക്കുന്ന ബിൽഡിങ്ങുകൾ ആണ് ,,ഇതിലെവിടെയാകും രാമേട്ടൻ കിടക്കുന്നുണ്ടാവുക…മുറ്റത്തും വരാന്തയിലുമൊക്കെ അപകടത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ട് വന്നവരുടെയും ,കേട്ടറിഞ്ഞു വന്ന നാട്ടുകാരുടെയും തിരക്കാണ് ,,പ്രഥമ ശുശ്രുഷ കിട്ടിയവരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനും കൊണ്ട് പോകാനും ജീവനക്കാരോടൊപ്പം ആളുകളും കൂടുന്നുണ്ട് ,,ഒന്ന് ശ്രമിച്ചു നോക്കിയാലോ.?..

”എന്താ അർജുൻ…..”

സ്മിതയുടെ ശബ്ദത്തിൽ ആകാംഷയും ഭയവും ഒക്കെയുണ്ടായിരുന്നു……

”എയ് അങ്ങനെ പേടിക്കാൻ ഒന്നുമില്ല ,, ഞാനിപ്പോൾ ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ട് ,ആകാശിന്റെ മമ്മിയെ കൊണ്ട് വിടാൻ വന്നതാ , രാമേട്ടൻ കിടക്കുന്ന ബ്ലോക്ക് ഏതാണെന്നു അറിഞ്ഞാൽ ഒന്ന് പോയി നോക്കാമെന്നു കരുതി”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025