Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

പറയുമ്പോൾആ മുഖമൊന്നു ചുവന്ന പോലെ ,,,ഊഹിക്കാൻ കഴിയും അവർക്ക് പറയാനുള്ളത് ,, ചിരിച്ചു തലയാട്ടി ഞാൻ തിരിഞ്ഞു ,,പുറത്തേക്ക് നടക്കുമ്പോൾ രഹസ്യമായി അപ്പോഴും അവിടെ നിൽക്കുന്ന ഓരോ ആളെയും നിരീക്ഷിച്ചു ,,ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ ?….ഇല്ല അങ്ങനെ സംശയിക്കത്തക്ക ആരുമില്ല…….സി ബ്ലോക്കിൽ കണ്ട പോലീസ് ലുക്ക് ഉള്ള ആളിൽ മാത്രമാണ് കുറച്ചെങ്കിലും സംശയിക്കത്തക്കതായി കണ്ടത് .

കാറ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഫോൺ ശബ്ദിച്ചു ,അമ്മയാണ് ,,

”നീയിതു എവിടെയാ ,സൂസനെ വിളിച്ചപ്പോൾ നീ നേരത്തെ പോന്നെന്നാണല്ലോ പറഞ്ഞത് ,,”

”അത് അമ്മെ ഒരു ആക്സിഡന്റ് കേസ് കണ്ടു നിന്നതാ ,ഇപ്പൊ എത്തി ,,”

”സമയം എത്രയായീന്നു വല്ല ഓർമ്മയുമുണ്ടോ ?വഴീല് നോക്കി നിൽക്കാണ്ട് വേഗം പോന്നോളുട്ടോ..”

കുറച്ചു ദേഷ്യത്തിലാണ് , കാറ് നേരെ വീട്ടിലേക്കു തന്നെ വിട്ടു ,,,നോക്കുമ്പോൾ ഇറയത്തു തന്നെ അമ്മ വഴിക്കണ്ണുമായി നിൽക്കുന്നുണ്ട് …

”ഒരിടത്തു പോയാൽ പിന്നെ ………… എന്ത് കണ്ടാലും നോക്കി നിന്നോളും ,,”

വിചാരിച്ച പോലെ അമ്മ ചെറിയ ദേഷ്യത്തിലാണ്…

”അവിടെ ചെന്നപ്പോ ബസു മറിഞ്ഞു കുറെ പേരെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു അതാ ,,”

ഞാൻ തല ചൊറിഞ്ഞു ,,

”ഉം ഉം ഞാനൊന്നും പറയുന്നില്ല ,ഏതായാലും പോയി കുളിച്ചിട്ടു വാ ,എന്നിട്ടു വല്ലതും കഴിക്കാൻ നോക്ക്
,കുറച്ചു ദിവസായി തിന്നാനും വേണ്ട കുടിക്കാനും വേണ്ട ..അങ്ങനെ നടന്നോളും …. ”

”ഇപ്പൊ ‘അമ്മ പറഞ്ഞിട്ടല്ലേ പോയത് ”

”എന്നും പറഞ്ഞു ,കൊണ്ട് പോയി ആക്കി പോരാൻ ഉണ്ടായിട്ട് ,,,ഞാൻ പറയുന്നില്ല ,,വേഗം കുളിച്ചു വാ ഞാൻ ചോറെടുത്തു വയ്ക്കാം ”

”ഞാൻ കുളിച്ചിട്ടല്ലേ പോയത് ,,”

”സൂസനിപ്പോ വിളിച്ചപ്പോ പറഞ്ഞു അവിടെ ട്രോളി തള്ളി നടക്കുവായിരുന്നെന്നു..പോയി കുളിക്ക് ,മാറാനുള്ളത് എന്‍റെ റൂമിലെ കട്ടിലിനു മേലെ വച്ചിട്ടുണ്ട് ,ആ അല്ലെങ്കിൽ വേണ്ട അവിടെ പെമ്പിള്ളേര് കുളിക്കാൻ കേറിയിട്ടുണ്ട് ,,എല്ലാം കൂടെ എവിടെക്കെയോ കറങ്ങാൻ പോയിട്ട് ഇപ്പോഴാ വന്നത് ,മോളില് ഒരൊറ്റ ബാത്ത് റൂം ഒഴിവുണ്ടാകില്ല .ഓരോന്നിനും കേറിയാൽ മണിക്കൂർ ഒന്ന് വേണം ഇറങ്ങാൻ ,നീ പുറത്തെ ബാത് റൂമിൽ കുളിച്ചോ ,,,ഇന്നാ തോർത്ത് ….ഇറങ്ങുമ്പോഴേക്കും മാറ്റാനുള്ള ഡ്രസ്സ് ഞാൻ കൊണ്ട് വരാം ”

”വേണ്ടമ്മേ ഞാൻ പോയി എടുത്തോളാം ..”

”അത് വേണ്ട നിനക്ക് കാണാൻ പറ്റിയ കോലത്തിലൊന്നും ആയിരിക്കില്ല അവറ്റകൾ ,നേരത്തെ ഞാൻ ചെല്ലുമ്പോൾ ആ ലിഷയൊക്കെ ഒരു തോർത്തും ഷിമ്മീസുമിട്ട് ആ കട്ടിലിൽ കിടക്കുന്നുണ്ട് ,,തള്ളമാര് കണ്ടാലെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ ,പ്രായം തികഞ്ഞ ആമ്പിള്ളേരുള്ള വീടാണെന്ന് ഒരു ചിന്തയുമില്ല ”..”

”ങ്ങേ ലിഷയൊക്കെ വന്നോ ?”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025