Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

റോഡിലേക്ക് കയറാം..അതല്ലെങ്കിൽ വില്ലകളുടെ ഇടയിലൂടെ സ്മിത താമസിക്കുന്ന വീട്ടിലേക്ക്..അങ്ങോട്ട് തന്നെ പോകാം ,അവരുടെ കയ്യിൽ ഇന്നലെ കൊടുത്ത പിസ്റ്റൾ തിരിച്ചും വാങ്ങണം.ഇനി കയ്യിൽ കരുതൽ ഉണ്ടായേ പറ്റു ..ഹംപ് ന് അടുത്ത് നിന്നു ഞാൻ തിരിഞ്ഞു കുതിക്കുമെന്നു പിന്നിൽ വന്നവർ കരുതിയില്ല.അവർക്ക് ബോധ്യമാകും മുന്നേ വളവു തിരിഞ്ഞു ഇടവഴി കയറി കഴിഞ്ഞിരുന്നു…വില്ലകളുടെ നടുവിലൂടെയുള്ള റോഡിലേക്ക് കയറ്റി , പരിചയമുള്ള ഡോക്ടറുടെ വീടുണ്ട് അവിടെ ,അവിടുത്തെ അമ്മൂമ്മയോടു പറഞ്ഞു വച്ചു പിന്നിലേ ബൈക്ക് കയറ്റി വച്ച് പുറത്തേക്കിറങ്ങി നോക്കി , ആരുമില്ല….അവിടെ നിന്നു നേരെ മതിൽ കടന്നു ചതുപ്പിലൂടെ സ്മിതയെ താമസിപ്പിച്ചിരിക്കുന്ന വീടിന്റെ മുറ്റത്തേക്ക് കയറി…ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി വാതിലിൽ മുട്ടാൻ തുടങ്ങുമ്പോൾ ആണ് പുറത്തെ ചെരുപ്പ് കണ്ടത്….

ഇത്..?അഞ്ചു ചേച്ചിയുടെയല്ലേ..,ചേച്ചി ഇന്ന് സ്‌കൂളിൽ പോകാതെ ഇവിടെ ?നേരത്തെ ഞാൻ വിളിച്ചപ്പോൾ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ ആളാണ്. ഇന്നലെ പകലും ഇവിടെ കവിത എഴുതാൻ വന്നെന്നല്ലേ വല്യമ്മ പറഞ്ഞത് ? എന്തോ കള്ളക്കളിയുണ്ട് ,അതൊന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം ,, പതുക്കെ തള്ളിനോക്കി വാതിൽ ലോക്കാണ്..,കയ്യിലുള്ള സ്പെയർ കീ ഇട്ടൊന്നു നോക്കി , ഭാഗ്യം അകത്തു നിന്ന് കുറ്റിയിട്ടിട്ടില്ല , കീ ലോക് മാത്രമേയുള്ളു , ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു കയറി ,പഴയതു പോലെ ലോക്ക് ചെയ്തു , നടുമുറിയിലൊന്നും ആരെയും കാണാനില്ല…സ്മിത കിടക്കുന്ന മുറിയിൽ നിന്നു എന്തൊക്കെയോ സംസാരിക്കുന്ന ഒച്ച കേൾക്കുന്നുണ്ട്.മുൻപ് പണിക്കാർ കൂടുതലുള്ളപ്പോൾ വലിയ മുറിയെ പ്ലൈവുഡ് കൊണ്ട് രണ്ടാക്കി തിരിച്ചതാണ് .അതിപ്പോൾ ഉപകാരമായി , അപ്പുറത്തു പോയി നോക്കിയാൽ ചെറിയ വിടവിലൂടെ ആ മുറിക്കകം കാണാം..വെറുതെ ഒരു കൗതുകം..,പെണ്ണുങ്ങൾ രണ്ടും എന്താണ് കുശുകുശുക്കുന്നതെന്നു അറിയണമല്ലോ ?ആ ചെറിയ ഗ്യാപിലൂടെ ഉള്ളിലേക്ക് നോക്കിയാ ഞാൻ പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടു ഒന്നമ്പരന്നു ,..കട്ടിലിൽ സ്മിതയോട് ചേർന്ന് കിടന്നു എന്തൊക്കെയോ പറഞ്ഞു കണ്ണ് തുടയ്ക്കുയാണ് അഞ്ജു ചേച്ചി ,സ്മിതയാണെങ്കിൽ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നുണ്ട്…എന്താണ് അവർ പറയുന്നതെന്നു കേൾക്കാൻ ചെവി വട്ടം പിടിച്ചു നോക്കി..

”കരയല്ലേ പെണ്ണെ…”

”ചേച്ചി എനിക്കവനെ കൂടാതെ കഴിയില്ല ചേച്ചി ,ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുകയാണ്..”

”എന്തിനാ മോളെ വെറുതെ ഓരോന്ന് ചിന്തിക്കുന്നത്,ഏതായാലും അവനൊരു പെണ്ണ് കെട്ടാൻ ഇനിയും വർഷങ്ങളെടുക്കും , അത് വരെയെങ്കിലും നിനക്ക് കിട്ടില്ലേ അവനെ , ”

”തോന്നുന്നില്ലേ ചേച്ചി, രണ്ട് മൂന്നു ദിവസമായി അവനെന്നെ മനഃപൂർവം ഒഴിവാക്കുന്ന പോലെ..ഇന്നലെ തന്നെ നോക്ക് ഞാൻ ചേച്ചിയെ അവിടെ കിടത്താം എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയതു കണ്ടോ…. എന്നോട് താൽപര്യമുണ്ടെങ്കിൽ അവൻ പോകില്ലായിരുന്നു ,എനിക്കുറപ്പാ ”

” അതൊക്കെ നിന്റെ തോന്നാലാ പെണ്ണെ ,ഒന്നുമല്ലെങ്കിലും അവൻ നമ്മുടെ പയ്യനല്ലേ ,ചെറുപ്പം മുതലേ നിന്റെ കയ്യിൽ തൂങ്ങി നടന്നതല്ലേ,ആ സ്നേഹം അവനുണ്ടാകും ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025